ഗവ. സൈബര്‍ പാര്‍ക്കില്‍ 77 മത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു

രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക് ദിനം ഗവൺമെന്റ് സൈബർപാർക്കില്‍ സമുചിതമായ ആഘോഷിച്ചു. സൈബർപാർക്ക് കാമ്പസില്‍ നടന്ന ചടങ്ങില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിവേക് നായർ ദേശീയ പതാക ഉയർത്തി. എച്ച്.ആർ ആന്റ് മാർക്കറ്റിംഗ് മാനേജർ അനുശ്രീ, അസിസ്റ്റന്റ് ഓഫീസർ അഡ്മിനിസ്‌ട്രേഷൻ വിനീഷ് എന്നിവരും സൈബർപാർക്കിലെ മറ്റ് ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജ്യത്തിന്റെ ജനാധിപത്യത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും ഓർമ്മപ്പെടുത്തലാണ് ഈ ചടങ്ങെന്ന് വിവേക് നായര്‍ പറഞ്ഞു. നൂതനത്വത്തിനും സഹകരണത്തിനുമുള്ള പ്രതിബദ്ധതയ്ക്ക് ജനാധിപത്യ മൂല്യങ്ങള്‍ എന്നും പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേമാതരത്തിന്റെ 150-മത് വാർഷികം എന്ന പ്രമേയത്തിലൂന്നിയാണ് ഇക്കുറി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. നൂതനത്വത്തിലും സാങ്കേതികവിദ്യയിലും ഊന്നിയ രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തുപകരാൻ സൈബർപാർക്ക് എക്കാലവും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























