അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

അഴിമതി ആരോപണ കേസില്‍ എക്‌സൈസ് കമ്മിഷണര്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ. മനോജാണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടത് സര്‍ക്കാരാണെന്നും അത്തരം ആവശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നത് നിലനില്‍ക്കുന്നതല്ലെന്ന നിരീക്ഷണത്തോടെയാണു ഹര്‍ജി തള്ളിയത്. അഭിഭാഷകനായ നെയ്യാറ്റിന്‍കര പി.നാഗരാജാണ് ഹര്‍ജി സമര്‍പ്പിച്ചത്.
അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇതു പിന്നീട് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അഴിമതി നിരോധന നിയമപ്രകാരം അനുമതി വേണമെന്നും അതു ഹാജരാക്കിയിട്ടില്ലെന്നുമുള്ള വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചശേഷം വിജിലന്‍സ് കോടതിക്കു തുടര്‍നടപടി സ്വീകരിക്കാമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണു പ്രോസിക്യൂഷന്‍ അനുമതി തേടി പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
അജിത് കുമാര്‍ ഭാര്യാ സഹോദരനുമായി ചേര്‍ന്നു സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി. അതില്‍ ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപണം ഉണ്ടെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























