ഈ കാട്ടികൂട്ടുന്ന അക്കപോരുകള്‍ ഒന്നും അയ്യാളെ ബാധിക്കില്ല! കാരണം അയ്യാളുടെ പേര് പൃഥ്വിരാജ് എന്നാണ്.. ഫേസ്ബുക് വെട്ടുക്കിളികൂട്ടത്തിന്റെ കൊത്തേറ്റുവാങ്ങിയിട്ടും നെഞ്ചും വിരിച്ചു നട്ടെല്ല് നിവര്‍ത്തി മുന്നോട്ട് നടന്ന മനുഷ്യനാണ് അത്; ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണയുമായി ശരത് അപ്പാനി

ലക്സദ്വീപ് വിഷയത്തിൽ അഭിപ്രായം അറിയിച്ച് നിരവധിപ്രമുഖർ രംഗത്ത്‍ എത്തിയിരുന്നു. ഇപ്പോളിതാ താരത്തിന് പിന്തുണയുമായി നടന്‍ അപ്പാനി ശരത് രംഗത്ത് എത്തിയിരിക്കുന്നു.
മാധ്യമ സിന്‍ഡിക്കേറ്റിന്റെയും സമൂഹ മാധ്യമങ്ങളിലൂടെയും നിരവധി ആക്രമണങ്ങള്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ് എന്നും അദ്ദേഹത്തെ തളര്‍ത്താന്‍ സാധിക്കില്ലെന്നും അപ്പാനി ശരത് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അപ്പാനി ശരതിന്റെ പ്രതികരണം.
അപ്പാനി ശരതിന്റെ ഫേസ്ബുക്ക് കുറിപ്പ്:
നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത മനുഷ്യര്‍.. നമുക്ക് ചുറ്റിലും വളരെ കുറവാണ് അങ്ങനെ ഉള്ളവര്‍. കൃത്യമായ കാഴ്ചപ്പാട്, രാഷ്ട്രീയം, അഭിപ്രായം എല്ലാം വ്യക്തമായി കൃത്യമായി പറയാന്‍ കുറച്ച് ഉറപ്പ് വേണം. നല്ല ഒറിജിനല്‍ ടിഎംടി നട്ടെല്ല് വേണം.
മാധ്യമ സിന്‍ഡിക്കേറ്റിന്റെ അമ്ബേറ്റ് വാങ്ങിയിട്ടും ഫേസ്ബുക് വെട്ടുക്കിളികൂട്ടത്തിന്റെ കൊത്തേറ്റുവാങ്ങിയിട്ടും നെഞ്ചും വിരിച്ചു നട്ടെല്ല് നിവര്‍ത്തി മുന്നോട്ട് നടന്ന മനുഷ്യനാണ് അത്. അയ്യാളെയാണ് നിങ്ങള്‍ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നത്..
നിങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി അയാള്‍ എന്നത്തേയും പോലെ രാവിലെ എഴുന്നേല്‍ക്കും കുളിക്കും പല്ല് തേക്കും സിനിമ കാണും ഫാമിലിയുമായി ചിലവഴിക്കും.. എന്നത്തേയും പോലെ അയാള്‍ സ്വസ്ഥമായി ശങ്കയില്ലാതെ ജീവിക്കും.
ഇതൊന്നും, ഈ കാട്ടികൂട്ടുന്ന അക്കപോരുകള്‍ ഒന്നും അയ്യാളെ ബാധിക്കില്ല. കാരണം അയ്യാളുടെ പേര് പൃഥ്വിരാജ് എന്നാണ്.. സുകുമാരന്‍ മല്ലികാ മകന്‍ പൃഥ്വിരാജ്. നാട്ടുകാര്‍ പൂജ്യം തന്നു മൂലക്കിരുത്തിയില്ലേ ഇനി എങ്കിലും വിഷവായും വച്ചു ചുമ്മാതിരുന്നൂടെ??? ഇഷ്ടല്ല്യാ??
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന വേഷത്തിലൂടെ ശ്രദ്ധേയനായ ശരത് തുടര്‍ന്ന് വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമണ്‍ തുടങ്ങിയ ചിത്രത്തിലും ശ്രദ്ദേയമായ അഭിനയം കാഴ്ച്ചവെച്ചിരുന്നു.
മണിരത്നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമയിലൂടെയാണ് ശരത്തിന്റെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന വിശാലിനെ നായകനാക്കി ലിംഗുസാമി ഒരുക്കിയ സണ്ടക്കോഴി2ലും അഭിനയിച്ചു. മിഷന്‍ സി, ചുങ്കം കിട്ടിയ ആട്ടിന്‍ കൂട്ടം, ചാരം, ബെര്‍നാര്‍ഡ്, മിയ കുല്‍പ്പ തുടങ്ങിയ ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഇപ്പോൾ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha



























