Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും വെട്ടി...! ​ഗുരുതരാവസ്ഥയിൽ പരിക്കേറ്റ് യുവതി... ദാരുണ സംഭവം ഇങ്ങനെ!

29 MAY 2021 10:24 PM IST
മലയാളി വാര്‍ത്ത

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ മലപ്പുറത്ത് നിന്നും പുറത്ത് വരുന്നത്. ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ച ഭർത്താവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം വള്ളിക്കുന്ന് കൂട്ടുമുച്ചി സ്വദേശി പാറോല്‍ പ്രിയേഷിനെ (43) ആണ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്.

തേഞ്ഞിപ്പലം ചെനക്കലങ്ങാടി ആയുര്‍വേദ ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന എടപ്പരുത്തി സിന്ധു (42), മകന്‍ അഭിരാം (ആറ്​) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ ദേഹമാസകലം വെട്ടേറ്റ സിന്ധുവിന്റെ നില ഗുരുതരമായി തുടരുകയാണ്. ഒരു ചെവി അറ്റുതൂങ്ങിയ നിലയിലായിരുന്നു സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച രാത്രി 12ന് ശേഷമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഉറങ്ങി കിടക്കുകയായിരുന്ന ഭാര്യ സിന്ധുവിനെയാണ് പ്രിയേഷ് ആദ്യം വെട്ടിയത്. ദേഹമാസകലം വെട്ടേറ്റ സിന്ധുവിന്‍റെ നിലവിളി കേട്ടാണ് മകൻ ഉണർന്നത്. ഇതോടെ പ്രിയേഷ് മകനു നേരെ തിരിഞ്ഞു.

കൈയിൽ വെട്ടേറ്റ അഭിരാം കുതറിമാറി ഓടി രക്ഷപെടുകയായിരുന്നു. അഭിരാം ഓടി സമീപമുള്ള മുരളിയുടെ വീട്ടിലെത്തി ഉറക്കെ നിലവിളിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് എത്തിയ പ്രദേശവാസികള്‍ ചേര്‍ന്നാണ് പ്രിയേഷിനെ കീഴ്പ്പെടുത്തിയത്. ഇയാളെ പിന്നീട് തേഞ്ഞിപ്പലം പൊലീസിന് കൈമാറുകയായിരുന്നു.

ശേഷം നാട്ടുകാർ ഓടിയെത്തുകാണ് ഉണ്ടായത്, പ്രിയേഷിനെ കീഴ്‌പ്പെടുത്തിഴേക്കും ദേഹമാസകലം വെട്ടേറ്റ് അവശ നിലയിലായിരുന്നു സിന്ധു. ഇവരുടെ ശരീരത്തിലാകമാനം ഏഴിടത്താണ് വെട്ടേറ്റത്. ഒരു ചെവി വെട്ടേറ്റ് തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

ഓടിക്കൂടിയ അയല്‍വാസികളാണ് ഇരുവരെയും ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. സിന്ധുവിന്‍റെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അഭിരാമിന്‍റെ പരിക്ക് ഗുരുതരമല്ല. കുട്ടിയുടെ​ കൈയ്ക്കാണ് പരിക്ക് ഏറ്റത്. ചെവി അറ്റു തൂങ്ങിയതിനാൽ സിന്ധുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും എന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

ദമ്പതികള്‍ തമ്മില്‍ ഏറെ കാലമായി കുടുംബ വഴക്ക് നിലനിന്നിരുന്നു, ഇതാണ് അക്രമത്തില്‍ കലാശിച്ചതെന്നാന്ന് പുറത്ത് വരുന്ന റിപ്പോർട്ടുൾ സൂചിപ്പിക്കുന്നത്.

വിവിധ ഭാഗങ്ങളിലായി ഏഴോളം വെട്ടുകളാണ് സിന്ധുവിന്‍റെ ശരീരത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്​ റിമാന്‍ഡ് ചെയ്തു. സയന്‍റിഫിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവെടുത്തിട്ടുണ്ട്.

പരിശോധനയില്‍ പ്രിയേഷിന്‍റെ സ്കൂട്ടറില്‍ നിന്ന്​ പുതിയ വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. വള്ളിക്കുന്ന് കൊടക്കാട് താമസിക്കുന്നതിനിടെ ഇവര്‍ തമ്മിലുണ്ടായ കുടുംബവഴക്ക് പരപ്പനങ്ങാടി പൊലീസ് ഇടപെട്ട് പറഞ്ഞ് തീര്‍ത്തിരുന്നു. സംഭവത്തിന് ഇപ്പോഴുണ്ടായ കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ച്‌​ വരികയാണെന്ന് തേഞ്ഞിപ്പലം പൊലീസ് അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...  (1 minute ago)

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണം... സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും...  (12 minutes ago)

തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ...  (25 minutes ago)

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (57 minutes ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (1 hour ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (2 hours ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (2 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (3 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (16 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (16 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (18 hours ago)

Malayali Vartha Recommends