തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ...

തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ. പെട്രോളിയം സുരക്ഷ -ലൈസൻസ് മാനദണ്ഡങ്ങളിൽ താൽക്കാലികമായി ഇളവ് വരുത്തുകയും ചെയ്തു.
പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പാചകവാതക ക്ഷാമം അനുഭവപ്പെട്ടതോടെയാണ് മാനദണ്ഡങ്ങളിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇളവ് വരുത്തിയിരിക്കുന്നത്. മണ്ണെണ്ണ ഉപയോഗം ഘട്ടംഘട്ടമായി നിർത്തലാക്കിയ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ പമ്പുകളിലൂടെയും പൊതുവിതരണ സംവിധാനത്തിലൂടെയും മണ്ണെണ്ണ ലഭ്യമാക്കാനാണ് ഉത്തരവുള്ളത്.
ഒരു ജില്ലയിലെ രണ്ട് പെട്രാൾ പമ്പുകൾക്കാണ് മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകുക. 5000 ലിറ്റർ മണ്ണെണ്ണ സൂക്ഷിക്കാനാണ് അനുമതിയുള്ളത്. നിലവിൽ 60 ദിവസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. പാചകാവശ്യങ്ങൾക്കും വിളക്കുകൾ തെളിയിക്കുന്നതിനുമായാണ് താൽക്കാലികമായി മണ്ണെണ്ണ വിതരണം ചെയ്യുക.
"
https://www.facebook.com/Malayalivartha


























