Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന്റെ ഫോണിലെ ചുവന്ന സ്റ്റിക്കർ..അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറാണിത്..എന്തിനാണ് തന്റെ ഫോൺ ക്യാമറ ടേപ്പ് ചെയ്യുന്നത്?


അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...

അച്ച പോയതിനു ശേഷം ഞാൻ സന്തോഷിച്ചിട്ടില്ല, നീറി നീറി.. ഉരുകി ഉരുകി.... സമയത്തിന് ചികിത്സ കിട്ടിയെങ്കിൽ എന്റെ അച്ച മരിക്കില്ലായിരുന്നു...സീരിയസ് ആയി വരുന്ന ഒരു മനുഷ്യനെ ഇവർക്കു ഏറ്റടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഹോസ്പിറ്റലുകൾ കൊണ്ടുള്ള ഉപയോഗം എന്താണെന്നു എനിക്ക് മനസിലാവുന്നില്ല, ഹോസ്പിറ്റൽ സ്റ്റാഫുകൾ എല്ലാം മാലാഖ മാരല്ല... ഇതിൽ ചെകുത്താന്മാരും ഉണ്ട്; ഹാര്‍ട്ട് അറ്റാക്കും കൊവിഡ് കേസും ഇവിടെ എടുക്കില്ല'; 4 ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു, നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി മകൾ

31 MAY 2021 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിലിടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി...

നവകേരള സൃഷ്ടിയിൽ എല്ലാ കേരളീയർക്കും ഒത്തൊരുമയോടെ മുന്നോട്ടുനീങ്ങാൻ കഴിയണം... കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി

ശ്രീനാ ദേവിയുടെ നെഞ്ചത്ത് കയറി SKN...! മുന്നിലിട്ട് രാഹുലിനെ മാന്തി പൊളിച്ചു..! അന്നനാളത്തിൽ പൊട്ടിച്ച് കുഞ്ഞമ്മ..!ഇരന്ന് വാങ്ങി SKN

തിരുവനന്തപുരത്തെ ആശുപത്രികള്‍ കൊവിഡ് രോഗിയായ പിതാവിനു ചികിത്സ നിഷേധിച്ചുവെന്ന് വെളിപ്പെടുത്തി യുവതി രംഗത്ത്. തിരുവനന്തപുരത്തെ 4 ആശുപത്രികളില്‍ പിതാവിനു ചികിത്സയ്ക്കായി വിളിച്ചെങ്കിലും അവർ ഏറ്റെടുക്കാതെ വിട്ടെന്നാണ് ഇവ ശങ്കർ വെളിപ്പെടുത്തുന്നത്.

ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിതാവിനു കൊവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ മറ്റൊരു ആശുപത്രിയിലേക്ക് പോയ്ക്കോളാനും 'കൊവിഡും ഹാര്‍ട്ട് അറ്റാക്കും' ഇവിടെ എടുക്കില്ലെന്നുമായിരുന്നു പ്രസ്തുത ആശുപത്രി അറിയിച്ചതെന്ന് യുവതി പോസ്റ്റില്‍ പറയുന്നുണ്ട്. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവരും എടുത്തില്ല. രണ്ട് ആശുപത്രികളില്‍ വിളിച്ച്‌ ചോദിച്ചപ്പോള്‍ അവരും സമാന അഭിപ്രായമാണ് അറിയിച്ചതെന്നും യുവ അതി വേദനയോടെ പറയുന്നുണ്ട്.


ഇവ ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

ഇന്നലെ രാത്രിയിൽ എനിക്ക് ഒട്ടും
ഉറങ്ങാൻ കഴിഞ്ഞില്ല, പുറത്തെ സിറ്റൗട്ടിലെ കസേരയിൽ മുറ്റത്തെ ഇരുട്ടിലേക്ക് നോക്കി ഞാൻ ഇരുന്നു..വീട് നിറയെ അച്ചയെ കുറിച്ചുള്ള ഓർമ്മകൾ.
അച്ച പോയ ശേഷം റൂമിനു പുറത്തിറങ്ങാൻ പോലും വയ്യാ, ഇരുട്ടുന്നതും വെളുക്കുന്നതും എനിക്ക് അറിയണ്ട, അച്ച പോയതിനു ശേഷം ഞാൻ സന്തോഷിച്ചിട്ടില്ല, നീറി നീറി.. ഉരുകി ഉരുകി....
അച്ചയെ ഓർക്കുമ്പോൾ എന്റെ ആത്മാവിന് ശമനമില്ല ഞാൻ ആരോട് പറയും ഈ വേദന, എന്റെ അച്ചക്കല്ലാതെ വേറെ ആർക്കാണ് ഈ വേദന മനസിലാക്കാൻ പറ്റുക..? അച്ച അവശേഷിപ്പിച്ചു പോയ നഷ്ടത്തെ നികത്താൻ ഇനി ആർക്കും കഴിയില്ല...
അപ്രതിരോധ്യവും നിശിതവുമായ ഒരു സ്നേഹമായിരുന്നു എന്റെ അച്ഛയുടെത്.ക്ഷമയും നിഷ്കളങ്കവുമായിരുന്നു... മുഖമുദ്ര.
കണ്ണടച്ച് ഇരുന്ന എന്റെ
മുഖത്തേക്ക് തണുത്ത കാറ്റ് വീശുമ്പോഴും
എന്റെ കരൾ ഉരുകിയൊലിക്കുകയായിരുന്നു..
പെട്ടന്ന് എന്റെ മനസ് അച്ച മരിച്ചു പോയ ദിവസത്തിലേക്ക് പാഞ്ഞു
ഏപ്രിൽ 28/2021
ബുധനാഴ്ച
മഴപെയ്തു തോർന്ന പ്രഭാതം ...
രാവിലെ എണീക്കുമ്പോൾ തന്നെ മനസും ശരീരവും ഒരുപോലെ അസ്വസ്ഥമായിരുന്നു.ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ അന്തരീക്ഷവും തീർത്തു മൂകമായപോലെ വായു പോലും ചലിക്കുന്നില്ല.
2 മണിക്കൂറുകൾക്കു ശേഷം റൂമിൽ അച്ചയും അമ്മയും സംസാരിക്കുന്നതു കണ്ടിട്ടാണ് ഞാൻ മുറ്റത്തേക്ക് ഇറങ്ങുന്നത്.
നിമിഷങ്ങൾക്കുള്ളിൽ അമ്മേടെ വിളി കേട്ടാണ് ഞാൻ റൂമിലേക്ക് ചെല്ലുന്നത്‌. അച്ച ക്കു അനക്കമില്ല.. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ലായിരുന്നു...അച്ചയെ വിളിച്ചു നോക്കി അനക്കമില്ല... ഞാൻ ഓടി പോയി കുറച്ചു വെള്ളം കൊണ്ട് വായിലേക്ക് ഒഴിച്ച് കൊടുത്തു.. കുറച്ചു കുടിച്ചു ബാക്കി പുറത്തേക്കും... പെട്ടന്ന് ആംബുലൻസ് വിളിച്ചു.. അച്ചയെ sk ഹോസ്പിറ്റലിലേക്ക്... കൊണ്ട് പോയി.പ്രാഥമിക ചികിത്സക്ക് ശേഷം ഡോക്ടർ എന്നോട് പറഞ്ഞു heart അറ്റാക്ക് ആണ്.. നിങ്ങൾക്കു സമ്മതമാണെങ്കിൽ ആന്ജിയോപ്ലാസ്റ്റി ചെയ്യാം.. ഞാൻ സമ്മതം ആണെന്ന് അറിയിച്ചു... എനിക്ക് അച്ഛയോടുള്ള അമിത മായ സ്നേഹം കൊണ്ട് അമ്മേ ഞാൻ പുറത്തു ഇരുത്തി. അച്ഛനോടൊപ്പം ഞാൻ നിന്നു... ചില നേരങ്ങളിൽ അച്ച കൈകാലുകൾ അനക്കുന്നുണ്ട്.. തിരിയുന്നുണ്ട്.. ആ സമയത്തു എല്ലാം അച്ചയെ കൈകാലുകൾ ഞാൻ തടവി കൊടുക്കുന്നുണ്ട് നേരെ കിടത്തുന്നുണ്ട്.. അച്ഛേടെ അതെ അസ്വസ്ഥതകൾ എനിക്കും.. തോന്നുന്നുണ്ട്.. തല കറങ്ങുന്നു, ശരീര വേദന, തളർച്ച ഇതിനിടെ എനിക്ക് ശർദ്ദിൽ, ഇടയ്ക്കു ഓടും ശർദ്ദിക്കാൻ ഞാൻ തിരിച്ചുവന്നപ്പോൾ ഡോക്ടർ ചോദിച്ചു അച്ഛെടെയും എന്റെയും covid test ചെയ്യാമൊന്നു... ഞാൻ.. ചെയ്യാമെന്ന് പറഞ്ഞു..
ആന്റിജൻ ചെയ്തു അല്പകഴിഞ്ഞപ്പോൾ ഡോക്ടർ വന്നു പറഞ്ഞു നിങ്ങൾക്കു രണ്ടാൾക്കും പോസിറ്റിവ് ആണ്.. പെട്ടന്ന് എന്റെ ബോധം പോയി... (കാരണം fb യിൽ എവിടെയോ തലേ ദിവസം ഞാൻ വായിച്ചിരുന്നു covid ആയ ഒരാൾക്ക് heart attack വന്നാൽ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ചാൻസ് കുറവാണെന്നു )കണ്ണ് തുറക്കുമ്പോൾ അച്ഛേടെ അടുത്തായി എന്നെയും ഡ്രിപ് ഇട്ടു കിടത്തിയേക്കുന്നു..
ഒരു 2 hours കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു covid ആയതുകൊണ്ട് ഇവിടെ ചികിൽസിക്കാൻ പറ്റില്ല.. മറ്റൊരു ഹോസ്പിറ്റലിൽ വേഗം കൊണ്ട് ചെല്ലണം.. ഈ അവസ്ഥയിൽ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനേക്കാളും ഇവിടെ ചികിത്സ നൽകിയാൽ അച്ചയെ എനിക്ക് കിട്ടും എന്ന് പറഞ്ഞു. കാർഡിയോളജി വാർഡിൽ അച്ചയെ കയറ്റിയാൽ യാൽ അവർക്കു covid പകരും.. അതുകൊണ്ട് ഇവിടെ പറ്റില്ലാന്ന് പറഞ്ഞു
വീണ്ടും sk യിൽ നിന്നും
Sut ഹോസ്പിറ്റലിലേക്ക് അവിടെ
അച്ചയെ എടുത്തിട്ടുമില്ല.. സംസാരിക്കാൻ പോലും അവർ തയ്യാറായില്ല എന്നതാണ്.. ഏറെ വേദനാജനകം... അവിടെ വെച്ച് മറ്റു രണ്ട് ഹോസ്റലിട്ടലിൽ ഞാൻ വിളിച്ചു.. heart attack um covid um അവർ എടുക്കില്ല...
പിന്നെ നേരെ tvm മെഡിക്കൽ കോളേജ് ഇലേക്ക്... 05:50 നു ഞങ്ങൾ covid casualityil എത്തി... 05 50 മുതൽ.. 10:45 വരെ എന്റെ അച്ചയെ ചികിൽസിക്കാൻ അവർ തയ്യാറായില്ല.. 5 മണിക്കൂറോളം എന്റെ അച്ച ചികിത്സ കിട്ടാതെ ആംബുലൻസ് ഉള്ളിൽ ആയിരുന്നു.. നമുക്ക് മുൻപായി അമ്പതോളം ആംബുലൻസുകൾ കിടപ്പുണ്ട്.. എല്ലാം covid patient..വരുന്നവരെല്ലാം ജീവന് വേണ്ടി നില വിളിക്കുന്നു.. ഓക്സിജൻ ലെവൽ താണ് തളർന്നു വീഴുന്നവർ വേറെയും... 15 min ഉള്ളിൽ ഓരോ ആംബുലൻസ് ഇലും വെള്ളമൂടി കൊണ്ട് പോകുന്നുണ്ട്.. ഇതും കാണുംതോറും എന്റെ ഭയം കൂടി. അവിടെ ആവശ്യത്തിന് ഡോക്ടറോട് നേഴ്സ് മാരോ ഇല്ല. ഓക്സിജൻ സിലിണ്ടർ ഇല്ല.
ഇതിനിടയിലും അവരോടു പറഞ്ഞു ഹാർട്ട്‌ അറ്റാക്ക് ആണ് ... ഒന്ന് വന്നു നോക്ക് ... ..ഇതിനിടയിൽ, എപ്പോഴോ ഒരാൾ വന്നു പൾസ് നോക്കി പോയി... 10:30 ആയപ്പോൾ എന്റെ നിയന്ത്രണം വിട്ടു... ഞാൻ കരയാൻ തുടങ്ങി, അച്ച കിടക്കുന്നതു കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ കരയുന്നത് കണ്ടു എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത്‌ അവിടെ പ്രശ്നമുണ്ടാക്കി.. അന്നേരം അവർ അച്ചയെ അകത്തേക്ക് കൊണ്ട് പോയി 1 hour നു ശേഷം icu വിലേക്ക് മാറ്റി...
covid patient ആയതുകൊണ്ട് കൂടെ വരുന്നവർ നിൽക്കാൻ പാടില്ലെന്ന് ഞങ്ങളോട് പറഞ്ഞു.. എങ്കിലും 12..45 വരെ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു . പോകാൻ മനസ് വരുന്നില്ലായിരുന്നു.. കുറച്ചു നേരം കൂടി നോക്കിയിട്ട് ഞങ്ങൾ വീട്ടിലേക്കു മടങ്ങി
ഒരു 10 min, കഴിഞ്ഞപ്പോൾ എനിക്കൊരു കാൾ.. വേഗം ആരേലും വരണം സ്ത്രീകൾ വരണ്ട.. പുരുഷന്മാർ മതി എന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്തു. മകളായ ഞാൻ ആണ് അഡ്മിറ്റ്‌ ചെയ്തത് പിന്നെ എന്തിനു പുരുഷന്മാർ പോയാൽ മതിന്നു പറഞ്ഞു എന്ന് ഞാൻ ചിന്തിച്ചു.. ഒരിക്കലും മകൾ ആയതുകൊണ്ട് ഞാൻ മറ്റൊന്നും ചിന്തിക്കില്ലല്ലോ..
എന്റെ മനസ്സിൽ പെട്ടന്ന് ഒരു ചിന്ത വന്നു. അച്ചക്കു കോഫി ഇഷ്ടമാണ്.. ചിലപ്പോൾ കണ്ണ് തുറന്നു ഞങ്ങളെ ചോദിച്ചുകാണും. അച്ചക്കു കോഫി കൂടെ കൊണ്ടുപോകാമെന്ന് വെച്ച്. വേഗം കോഫി ഇട്ടു.. ഞാൻ മെഡികാൽ കോളേജ് ഇലേക്ക് പോയി.. യാത്രയിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ഒരു കാരണവും ഇല്ലാതെ... സുഹൃത്ത് എന്നെ ആശ്വസിപ്പിക്കുമ്പോഴും എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. മെഡിക്കൽ കോളേജ് എത്തിയതും ഞാൻ ഇറങ്ങി ഓടി.. icu വിൽ പോയി അച്ചയെ ചോദിച്ചു.. അച്ചയെ അവിടെ നിന്നും മാറ്റി പുതിയ casualityile EM ICU 3 ഇലേക്ക് മാറ്റിയെന്ന് പറഞ്ഞു... അവിടെ നിന്നും ഞാൻ വീണ്ടും ഓടി EM ICU 3 ഇൽ എത്തി കാളിങ് bell അടിച്ചു.. ഒരു ലേഡി ഡോക്ടർ ഇറങ്ങി വന്നു.. ഞാൻ അച്ചയെ ചോദിച്ചു ഞാൻ മകളാണ് എന്ന് പറഞ്ഞു... അച്ച എന്നെ ചോദിച്ചോ എന്ന് ചോദിച്ചു.. അവർ എന്നെ നോക്കി നിന്നു...
എന്നിട്ട്
പറഞ്ഞു
ഇവിടെ വന്നപ്പോൾ തന്നെ
പൾസ്‌ ഒന്നും ഇല്ലായിരുന്നു...
നമുക്ക്........
(വെളുപ്പിന് 02:05 ന് ഞാൻ എത്തി, 02 മണിക് അച്ച പോയി )
ഞാൻ അലറി കരഞ്ഞു...
ആ ഇരുണ്ട ഇടനാഴികൾ എന്റെ കരച്ചിലുകൾക്കു സാക്ഷ്യം വഹിച്ചു..
അവർ പിന്നെ പറയാൻ പോകുന്നത് എനിക്ക് കേൾക്കണ്ടായിരുന്നു....
ഞാൻ ഒരു ഭ്രാന്തിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടി
എന്റെ അച്ചയെ എനിക്ക് വേണം... അച്ഛേടെ ആത്മാവ് എങ്ങനെ തിരിച്ചു കിട്ടും,
അച്ച ക്കു യാത്ര പറയാതെ പോകാൻ കഴിയുമോ
അച്ഛയുടെ വാത്സല്യപുത്രിയാണ് ഞാൻ അത് വെച്ച് നോക്കുമ്പോൾ എന്നോട് മിണ്ടാതെ, എന്നെ കാണാതെ അച്ചക്കു പോകാൻ പറ്റുമോ എന്ന് ചിന്തിച്ചു..
20 മാസങ്ങൾക്കു മുൻപ് എന്റെ വീട്ടിൽ നിന്നും മറ്റൊരാളും ഇതുപോലെ പോയിരുന്നു.. പക്ഷെ ചേച്ചി അമ്മ മോൾ ആയിരുന്നു.. അവൾ മരികുമ്പോൾ അവൾ അമ്മയുടെ കൈപിടിച്ചിരുന്നു... അമ്മ നോക്കി നിൽക്കേ ആണ് അവൾ കണ്ണുകൾ അടക്കുന്നത്.. മരണത്തിലേക്ക് നടന്നു നീങ്ങിയതും..
അപ്പോൾ ഞാൻ അച്ച മോൾ ആകുമ്പോൾ എന്നോട് യാത്ര പറയാതെ അച്ചക്കു പോകാൻ കഴിയുമോ...
അച്ച ഉണർന്നെങ്കിൽ ഞാൻ അനുഭവിക്കുന്ന വേദനയെ കുറിച്ച് എനിക്ക് പറയണം എന്നുണ്ടായിരുന്നു... ചിന്തകൾ കാട് കയറാൻ തുടങ്ങി
ഞാൻ തകർന്നു..
ഞാൻ തളർന്നു...
ഈ ഭൂമിയിൽ മറ്റെവിടെയും എനിക്ക് കിട്ടില്ലെന്നുറപ്പുള്ള സ്നേഹമല്ലെ എനിക്ക് നഷ്ടപെട്ടത്...
ഇനി അച്ഛയുടെ മകളായി ഇതുപോലൊരു ജന്മം ഈ ഭൂമിയിൽ കിട്ടുമോ??
ദൈവത്തോട് പോലും അനിഷ്ടം തോന്നി.. എന്റെ ജീവനെ ഊതി കെടുത്തിയതിന്..
3 മണിക്കു... എന്നെ അച്ചയെ കാണാൻ അനുവാദം തന്നു...
ഞാൻ EM Icu ഇലേക്ക് കയറി... കയറുമ്പോൾ തന്നെ കണ്ടു...
അച്ച കിടക്കുന്നതു...
എന്റെ ഹൃദയം തകർന്നു...
ഞാൻ പതുക്കെ മുഖത്തേക്ക് നോക്കി.. പാതിയടഞ്ഞ കണ്ണുകൾ...
ഞാൻ കൈ നീട്ടി ആ കണ്ണുകൾ നന്നായി അടച്ചു.. നെറ്റിയിൽ വീണ നരച്ച മുടിയിഴകളെ ഞാൻ മാടി ഒതുക്കി...
ഞാൻ പുറത്തേക്കു നോക്കി
അവിടെ ആരും ഉണ്ടായിരുന്നില്ല..
ഞാൻ എന്റെ മാസ്ക് മാറ്റി... അച്ഛേടെ കവിളിലും നെറ്റിയിലും ഉമ്മവെച്ചു.. പിന്നെ അച്ഛേടെ കൈയിൽ ഞാൻ എന്റെ കൈ ചേർത്ത്, ഇനി ഒരിക്കലും എന്നെ ചേർത്തുപിടിക്കാൻ ഈ കൈകൾ എത്തില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ആ കൈകളെ ഞാൻ എന്റെ ഹൃദയത്തോട് ചേർത്ത് വെച്ചു ... പതുക്കെ നെഞ്ചിടിപ്പ് നിലച്ചുപോയ എന്റെ അച്ഛേടെ നെഞ്ചിലേക്ക് തല താഴ്ത്തി ഞാൻ കരഞ്ഞു ഹൃദയം പൊട്ടി....
ആരോ വന്നു ഇറങ്ങാൻ ആവശ്യപ്പെട്ടു.. വീണ്ടും ഒന്ന് കൂടി അച്ചക്കു ഉമ്മാ കൊടുത്തു...
നിവരുമ്പോൾ ആണ് അടുത്ത് കിടക്കുന്ന രണ്ടുപേരിലേക്കു എന്റെ ശ്രദ്ധ പോകുന്നത് വെള്ള പുതച്ചു കിടക്കുന്ന രണ്ടുപേർ..
ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും...
അവരും അച്ചക്കു മുൻപ് എപ്പോഴോ ഈ ഭൂമിയിൽ നിന്നും മടങ്ങിയിരിക്കുന്നു...
നെഞ്ച് പൊടിഞ്ഞാ അവിടുന്ന് ഞാൻ ഇറങ്ങിയത്, ആ കാഴ്ച ഇപ്പോഴും മനസ്സിൽ നിന്നും വിട്ടു പോയിട്ടില്ല.
അച്ചയെ യാത്രയാക്കാനുള്ള അവസാന യാത്രയിൽ ഞാനും ഒപ്പമിരുന്നു. ഇനി എന്റെ അച്ഛേടെ കൂടെ ഇരിക്കാൻ സാധിക്കില്ലല്ലോ.. ആംബുലൻസ് ഇൽ നിന്നും ഇറങ്ങുമ്പോൾ കണ്ടു ചേച്ചിയുടെ അടുത്തായി അച്ചക്കു അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ..അടക്കം നടക്കുമ്പോൾ മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു.... പ്രകൃതി പോലും കരഞ്ഞു... എന്റെ അച്ചയെ ഓർത്ത്...
തിരിച്ചിറങ്ങുമ്പോൾ
എവിടെ യോ എന്തോ മറന്നു വെച്ചതുപോലെ..
കരൾ വിറകൊള്ളുന്നുണ്ടായിരുന്നു
ഒന്നുകൂടി പുറകിലേക്കു തിരിഞ്ഞു നോക്കി..
അതെ..
അച്ചയും ചേച്ചിയും സുഖമായി ഉറങ്ങുന്നു..അവരെ തനിച്ചാക്കി ഞാനും അമ്മയും പോകുവാണ്.. ...
അവർ ഇനി ഉറങ്ങിക്കോട്ടെ..
(അച്ചക്കു സമയത്തിന് ചികിത്സ കിട്ടിയെങ്കിൽ എന്റെ അച്ച മരിക്കില്ലായിരുന്നു.സീരിയസ് ആയി വരുന്ന ഒരു മനുഷ്യനെ ഇവർക്കു ഏറ്റടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഹോസ്പിറ്റലുകൾ കൊണ്ടുള്ള ഉപയോഗം എന്താണെന്നു എനിക്ക് മനസിലാവുന്നില്ല. ഹോസ്പിറ്റൽ സ്റ്റാഫുകൾ എല്ലാം മാലാഖ മാരല്ല . ഇതിൽ ചെകുത്താന്മാരും ഉണ്ട്.. അവർക്കു ആർക്കും ഒന്നും നഷപെട്ടില്ല.. നഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത് എനിക്ക് മാത്രമാണ്.. )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL സുരക്ഷാ രഹസ്യങ്ങൾ പുറത്ത്  (1 hour ago)

സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം  (1 hour ago)

IRAN ഇന്ത്യയുടെ രഹസ്യ നീക്കം  (1 hour ago)

ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി  (1 hour ago)

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി  (1 hour ago)

. കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി  (2 hours ago)

വൻ നേട്ടങ്ങളുമായി മലയാളികൾ...  (2 hours ago)

ശ്രീനാ ദേവിയുടെ നെഞ്ചത്ത് കയറി SKN...! മുന്നിലിട്ട് രാഹുലിനെ മാന്തി പൊളിച്ചു..! അന്നനാളത്തിൽ പൊട്ടിച്ച് കുഞ്ഞമ്മ..!ഇരന്ന് വാങ്ങി SKN  (2 hours ago)

​ഗൃഹനാഥൻ വീടിന് തീയിട്ടു.... ഭാര്യയും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ  (3 hours ago)

റോ​ഡി​ൽ വീ​ണ ഓ​ട്ടോ​ഡ്രൈ​വ​ർ ടി​പ്പ​ർ ലോ​റി ദേ​ഹ​ത്തു​ക​യ​റി മ​രി​ച്ചു. സം​പാ​ജെ ഗ്രാ​മ​പ​ഞ്ചാ​യ​  (3 hours ago)

ബം​ഗ​ളൂ​രു​വി​നും വി​ജ​യ​പു​ര​ക്കു​മി​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ..  (3 hours ago)

ഫെബ്രുവരി 15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ യു.പി.ഐയും കാർഡും മാത്രം  (3 hours ago)

പവന് 5240 രൂപയുടെ കുറവ്  (3 hours ago)

വിദ​ഗ്ദ്ധ ചികിത്സയ്ക്കായി യുവാവ് ആശുപത്രിയിൽ  (4 hours ago)

Malayali Vartha Recommends