നടി തൃഷക്കെതിരെ ദ്വയാർഥ പരാമർശം നടത്തി തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ; വീട് വളഞ്ഞ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തു; വാഹനം തടഞ്ഞ് ഡി എം കെ പ്രവർത്തകർ

കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷക്കെതിരെ നടത്തിയ ദ്വയാർഥ പരാമർശം വിവാദത്തിൽ. പിന്നാലെ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തിയിരിക്കുകയാണ്. വീട് വളഞ്ഞായിരുന്നു പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.
തഞ്ചാവൂരിൽ കാവേരി വിഷയത്തിൽ ഡി.എം.കെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു വാ വിട്ട് വാക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായത് .കാവേരി വിഷയത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡി.എം.കെക്കെതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞു. അപ്പോൾ പ്രവർത്തകർ ‘തൃഷ, തൃഷ’ എന്ന് കൂട്ടത്തോടെ വിളിക്കുകയായിരുന്നു. പ്രസംഗം നിർത്തിയ ശേഷം ഉദയനിധി നടത്തിയ പരാമർശമാണ് വിവാദമായത്.
സംഭവം വിവാദമായതോടെ, ദ്വയാർഥ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ ടി.വി.കെ, ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. ‘അറപ്പുളവാക്കുന്ന പരാമർശം’ എന്നായിരുന്നു ടി.വി.കെ എം.എൽ.എ രേവന്ത് ചരൺ സമൂഹമാധ്യമത്തിൽ കുറിച്ചത്.
https://www.facebook.com/Malayalivartha

























