ജൂൺ മൂന്നോടെ കേരളത്തിൽ മൺസൂൺ എത്തും : ഈ ജില്ലകളിൽ യെല്ലോ അലർട്ട്: മീൻ പിടിക്കാൻ പോകരുതെന്ന് നിർദ്ദേശം: ജാഗ്രതയോടെ കേരളം

ജൂൺ മൂന്നാം തീയതി യോടെ കേരളക്കരയിലേക്ക് ആ വമ്പനെത്തും... ആശങ്കയോടെ കേരളം...,മണ്‍സൂണ്‍ ജൂൺ മാസം മൂന്നാം തീയതി മുതൽ പെയ്തിറങ്ങുകയാണ്.. . മണ്‍സൂണ്‍ കേരളത്തിലെത്തുമെന്ന് പ്രവചനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തില്‍നിന്ന് യാത്ര പുറപ്പെട്ട് കേരളത്തിലൂടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ 38 ദിവസം യാത്ര ചെയ്ത് രാജസ്ഥാനില്‍ യാത്ര അവസാനിപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് മണ്‍സൂണ്‍. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നാം തീയതിയോടടുപ്പിച്ചാണ് മണ്‍സൂണ്‍ ( തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം) കേരളത്തിലെത്തുന്നത്.
തിങ്കളാഴ്ചമുതൽ കാലവർഷം എത്തിയേക്കാമെന്നായിരുന്നു നേരത്തേയുള്ള പ്രവചനം. വ്യാഴാഴ്ചവരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. അടിസ്ഥാനത്തിൽ ഈ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ.ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
ചൊവ്വാഴ്ചവരെ കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. സീസണ്‍ എന്നര്‍ത്ഥം വരുന്ന 'മൗസിം' എന്ന അറബി പദത്തില്‍ നിന്നാണ് മണ്‍സൂണെന്ന വാക്ക് ഉണ്ടായത്. കാര്‍ഷികമായും ചരിത്രപരിമായും കാലവര്‍ഷം കേരളത്തെ സംബന്ധിച്ചു പ്രധാന മഴക്കാലമാണ്.
ആന്‍ഡമാനില്‍, നിന്നും ആരംഭിക്കുന്ന മൺസൂണിന്റെ കവാടം കേരളമാണ്. ഏകദേശം മേയ് 22ന് ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്നാണ് കാലവര്‍ഷം യാത്ര ആരംഭിക്കുന്നത് . തുടര്‍ന്നു മേയ് 26 ഓടെ ശ്രീലങ്കയില്‍ എത്തും. ജൂണ്‍ ഒന്നിന് കേരളത്തില്‍ കാലവര്‍ഷം സാധാരണയായി എത്തിച്ചേരുന്നത്. ഇന്ത്യയിലെ കാലവര്‍ഷത്തിന്റെ പ്രവേശന കവാടം എന്നറിയപ്പെടുന്നത് കേരളമാണ്. ആന്‍ഡമാനില്‍ നിന്നും കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാന്‍ സാധാരണ 10 ദിവസമെടുക്കും.
ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, കന്യാകുമാരി ഭാഗങ്ങളില്‍ മഴ കിട്ടും. രണ്ടാം ഘട്ടമായ ജൂണ്‍ അഞ്ചോടെ കേരളം മുഴുവനായും തെക്കന്‍ കര്‍ണാടകയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലും മഴ ലഭിക്കും. ജൂണ്‍ പത്തോടെ ഗോവയില്‍ എത്തിച്ചേരുന്ന കാലവര്‍ഷം മഹാരാഷ്ട്രയുടെ തെക്കന്‍ ഭാഗത്തും കര്‍ണാടകയിലും റായല്‍സീമ മുഴുവനായും തമിഴ്‌നാടിന്റെ ബാക്കി ഭാഗങ്ങളിലും എത്തും. അതോടൊപ്പം തെലങ്കാന, ആന്ധ്രാ പ്രദേശിന്റെ തീരങ്ങള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും കാലവര്‍ഷം എത്തും.
ജൂണ്‍ 15 ഓടെ മഹാരാഷ്ട്രയുടെ കൂടുതല്‍ ഭാഗങ്ങളിലും തെലങ്കാന, തീര ആന്ധ്രാ പ്രദേശ് മുഴുവനായും, പശ്ചിമ ബംഗാള്‍, സിക്കിം ഏകദേശം മുഴുവനായും, ഛത്തീസ്ഗഡ് തെക്കന്‍ ഭാഗങ്ങള്‍, ഒഡിഷയുടെ തെക്ക്-കിഴക്കന്‍ ഭാഗങ്ങള്‍, ബിഹാറിന്റെയും ജാര്‍ഖണ്ഡിന്റെയും ചില കിഴക്കന്‍ ഭാഗത്തും കാലവര്‍ഷം എത്തും.
ജൂണ്‍ 20ഓടെ മഹാരാഷ്ട്ര മുഴുവനായും ഗുജറാത്തിന്റെയും മധ്യപ്രദേശിന്റെയും തെക്കന്‍ ഭാഗങ്ങള്‍, ഒഡിഷ മുഴുവനായും, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ബിഹാര്‍ മുഴുവനായും വ്യാപിക്കുന്നു. അതിനു ശേഷം വീണ്ടും കൂടുതല്‍ വടക്കോട്ടും പടിഞ്ഞാറോട്ടും നീങ്ങുന്ന കാലവര്‍ഷം ജൂണ്‍ 30 ഓടെ ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ലഡാക്ക് മുഴുവനായും, ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ ഭൂരിപക്ഷം ഭാഗങ്ങളിലും വ്യാപിക്കുന്നു.
https://www.facebook.com/Malayalivartha


























