കാരണവന്മാരുടെ മേധാവിത്വം യുഡിഎഫ് പിളര്‍പ്പിലേക്ക്?

യുഡിഎഫില്‍ പിളര്‍പ്പ് ആസന്നമാകുന്നു. കോണ്‍ഗ്രസിലെ നിലവാരം കെട്ട ഗ്രൂപ്പു യുദ്ധം പാര്‍ട്ടിയെയും മുന്നണിയെയും പിളര്‍ത്തിയേക്കാം.
ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ് ജോസഫിലും ആര്‍എസ്പിയിലും പിളര്‍പ്പിനു സമയം അടുത്തുകളിഞ്ഞു. മുസ്ലീം ലീഗ് യുഡിഎഫ് വിട്ടുപോവുകയോ തനിച്ചുനില്‍ക്കുകയോ ചെയ്യുന്ന സാഹചര്യം പോലും സംഭവിച്ചേക്കാം.
യുഡിഎഫിലെ വല്യേട്ടനായ കോണ്‍ഗ്രസിനുള്ളിലെ കിളവന്‍മാരുടെ ഗ്രൂപ്പുകളിലും ഭിന്നതയുമാണ് ഘടകകക്ഷികളെ വെറുപ്പിക്കുന്നത്. കാരണവന്‍മാരായ ഗ്രൂപ്പുകളില്‍ ഭാവി നഷ്ടപ്പെട്ട യുവനിര ഓടിരക്ഷപ്പെടാന്‍ വെമ്പല്‍പൂണ്ടുനില്‍ക്കുന്നു.
ചരിത്രതോല്‍വി ഏറ്റുവാങ്ങിയിട്ടും കോണ്‍ഗ്രസ് നേതാക്കളുടെ തറ രാഷ്ട്രീയക്കളിയിലും പ്രസ്ഥാനത്തെ മറന്നുള്ള പോരാട്ടത്തിലും അണികള്‍ അമര്‍ഷം പൂണ്ടു കഴിയുകയാണ്. കെപിസിസി അധ്യക്ഷസ്ഥാനത്ത് സുധാകരന് പകരം കോടിക്കുന്നേലിനെയോ കെസി ജോസഫിനെയോ അവരോധിക്കാനാണ് പുതിയ നീക്കമെങ്കില്‍ ഒറ്റ അണികള്‍പോലും അവശേഷിക്കാത്ത വിധം കേരളത്തില്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി മാറും.
ഇതിനു മുന്‍പേ കേരള കോണ്‍ഗ്രസിലും മുസ്ലീം ലീഗിലും ആര്‍എസ്പിയിലും പൊട്ടിത്തെറി ഉറപ്പാണ് താനും. കേരള കോണ്‍ഗ്രസ് ജോസഫിലെ അതൃപ്തരുടെ സംഘം ഇപ്പോള്‍തന്നെ മാണി ഗ്രൂപ്പിലേക്ക് ചേക്കേറാന്‍ തക്കം പാര്‍ത്തിരിക്കുകയുമാണ്.
മുന്‍പ് ജോസഫ് വിഭാഗത്തില്‍ ലയിച്ച ജനാധിപത്യ കേരള കോ്ണ്‍ഗ്രസിലെ ഒരു വിഭാഗവും പിസി തോമസിന്റെ കേരള കണ്‍ഗ്രസും ജോസഫ് വിഭാഗം വിട്ട് ഏറെ വൈകാതെ മാണി വിഭാഗത്തില്‍ ലയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഐഎന്‍എല്‍ വഴി മുസ്ലീം ലീഗിലെ അതൃപ്തരുടെ നിരയെ എല്‍ഡിഎഫില്‍ എത്തിക്കാനുള്ള നീക്കം മലപ്പുറം കേന്ദ്രീകരിച്ച് എല്‍ഡിഎഫ് അണിയറയില്‍ സജീവമായിക്കൊണ്ടിരിക്കുന്നു.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഒഴിവാക്കുകയും ജോസഫ് വിഭാഗത്തിനു അനര്‍ഹമായ പരിഗണന നല്‍കി ഒപ്പം നിറുത്തുകയും ചെയ്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമുതല്‍ എതിര്‍പ്പുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജോസഫിനെ കൂടെ നിറുത്തിയതുകൊണ്ട് കോണ്‍ഗ്രസിന് ഒരു നേട്ടവും ഒരു ജില്ലയിലും ലഭിച്ചതുമില്ല. ജോസഫ് ശക്തമാണെന്ന് അവകാശപ്പെടുന്ന കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കോണ്‍ഗ്രസിന് ഒരു നേട്ടവും ലഭിച്ചില്ല. യുഡിഎഫ് ഉരുക്കുകോട്ടകള്‍ വകെ തകര്‍ന്നടിയുകയും ചെയ്തു.
അയലത്തെ പറമ്പിലെ പുല്ലു കണ്ട് പശുവിനെ വളര്‍ത്താന്‍ നോക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ ഉദ്ദേശിച്ച് പ്രതികരണം നടത്തിയത് ഇതിന്റെ ഭാഗമായാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൊടുപുഴയിലും ഇടുക്കിയിലും ഉള്‍പ്പെടെ ദയനീയമായി തോറ്റപ്പോള്‍ കോണ്‍ഗ്രസ് വേണ്ട വിധം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന് ജോസഫ് പ്രതികരിച്ചിരുന്നു.
പഞ്ചായത്തിലും നിയമസഭയിലും ജോസഫ് വിഭാഗം ആര്‍ത്തിപൂണ്ട് സീറ്റ് സമ്മര്‍ദം ചെലുത്തി വാങ്ങിയതല്ലാതെ ഒരിടത്തും ശക്തി തെളിയിച്ചതുമില്ല. ഘടകകക്ഷികള്‍ സീറ്റ് ചോദിക്കുമ്പോള്‍ അവരുടെ സ്വാധീനശക്തി കൂടി സ്വയം വിലയിരുത്തണമെന്നും എണ്ണം കൂട്ടി വാങ്ങിയിട്ടു കാര്യമില്ല വിജയസാധ്യത, മണ്ഡലങ്ങളിലെ സ്വാധീനശക്തി എന്നിവകൂടി മനസ്സിലാക്കണമെന്നുമാണ് കെസി ജോസഫ് പ്രതികരിച്ചത്.
യുഡിഎഫുകാര്‍ക്ക് പരിചിതമായ രണ്ടില ചിഹ്നം ജോസ് കെ.മാണിക്കു പോയെന്നും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ എന്ന ചിഹ്നം വോട്ടര്‍മാരെ പരിചയപ്പെടുത്താന്‍ ജോസഫ് വിഭാഗത്തിനു സമയം കിട്ടിയില്ലെന്നും കെ.സി.ജോസഫ് പറഞ്ഞു. രണ്ടിലയല്ല ഒരു നിറയെ ഇലയുള്ള മരം തന്നെ ജോസഫിന് ചിഹ്നമായി കിട്ടിയിരുന്നെങ്കിലും ജോസഫിനെ കൂട്ടി യുഡിഎഫ് രക്ഷപ്പെടില്ല
അഭിപ്രായമാണ് നിലവില്‍ കോണ്‍ഗ്രസിനുള്ളിലെ യുവനേതാക്കള്‍ പറയുന്നത്. അയല്‍പക്കത്തെ പുല്ലു കണ്ടല്ല, സ്വന്തം പറമ്പിലെ പുല്ലു കണ്ടാണു പശുവിനെ വളര്‍ത്തുന്നതെന്ന് മോന്‍സ് ജോസഫ് മറുപടി പറയുകയും ചെയ്തു. ഇത്രയധികം ആരോപണങ്ങളിലൂടെ കടന്നുപോയ എല്‍ഡിഎഫ് സര്‍ക്കാരിനെ തോല്‍പിക്കാന്‍ സാധിക്കാത്തതില്‍ ആദ്യം മറുപടി പറയേണ്ടതു കോണ്‍ഗ്രസാണ്. കേരള കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ടെന്നും മോന്‍സ് പറഞ്ഞു.
കൊല്ലം ജില്ലയില്‍ യുഡിഎഫിന്റെ കരുത്തായ ആര്‍എസ്പി കോണ്‍ഗ്രസുമായി അകന്നുകഴിഞ്ഞു. ബേബി ജോണിന്റെ മകന്‍ ഷിബു ബേബി ജോണ്‍ യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കാന്‍പോലും താല്‍പര്യപ്പെടാതെ ഏറെക്കുറെ അകല്‍ച്ചയിലാണ്. ലോക് സഭാ എംപി സ്ഥാനം രാജിവെച്ച് കേരളത്തില്‍ മുസ്ലീം ലീഗിനെ ശക്തിപ്പെടുത്തി ഉപമുഖ്യമന്ത്രിയാകാന്‍ വന്ന പികെ കുഞ്ഞാലിക്കുട്ടി വെറും എംഎല്‍എയായി നിയമസഭയില്‍ ഒതുങ്ങുകയാണ്.
15 എംഎല്‍എമാരെ ജയിപ്പിച്ച മുസ്ലീം ലീഗിന് ഭരണവും കിട്ടിയില്ല വകുപ്പുകളും കിട്ടിയില്ല. യുഡിഎഫ് ഭരണത്തിലെത്തിയാല്‍ മുന്തിയ നാലഞ്ചു വകുപ്പുകള്‍ പിടിക്കാന്‍ കാത്തിരുന്ന മുസ്ലീം ലീഗ് ഒന്നുമല്ലാതായി തീരുകയും മലപ്പുറത്ത് കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ്.
മലപ്പുറം കഴിഞ്ഞാല്‍ കരുത്തുണ്ടായിരുന്ന കോഴിക്കോട് ജില്ലയില്‍ യാതൊരു നേട്ടവുമുണ്ടാക്കാന്‍ മുസ്ലീം ലീഗിനു കഴിഞ്ഞില്ലെന്നു മാത്രമല്ല കോഴിക്കോട് എല്‍ഡിഎഫ് കോട്ടയായി മാറുകയും ചെയ്തു. ജോസഫ് ഗ്രൂപ്പിന് മത്സരിക്കാന്‍ നല്‍കിയ 11 സീറ്റുകളില്‍ രണ്ടു സീറ്റുകളില്‍ മാത്രമേ വിജയിക്കുവാന്‍ സാധിച്ചതുള്ളു. സംസ്ഥാനത്ത് ഒരു ജില്ലയില്‍ പോലും കോണ്‍ഗ്രസിനെ ശക്തി പകരുവാന്‍ കേരള കോണ്‍ഗ്രസിന് സാധിച്ചില്ല.
കേരള കോണ്‍ഗ്രസ് പിളര്‍പ്പിനൊപ്പം ജോസഫ് വിഭാഗത്തിലേക്ക് മാണി വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കളുടെ ഒഴുക്കായിരുന്നു. എംഎല്‍എമാര്‍ ഉള്‍പ്പെടെ മാണി വിഭാഗം സംസ്ഥാന നേതാക്കളില്‍ വലിയൊരു വിഭാഗം ജോസഫ് ഗ്രൂപ്പില്‍ പ്രതീക്ഷയോടെ ചേക്കേറി. തെരഞ്ഞെടുപ്പുതോല്‍വിയോടെ അതൃപ്തരായി നിലകൊള്ളുന്ന കേരള കോണ്‍ഗ്രസിലെ നേതാക്കന്മാര്‍ ഏറെ വൈകാതെ വിഭാഗത്തിലേക്ക് മടങ്ങാനോ മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ അണിചേരുക ചെയ്യാനാണ് സാധ്യത ഏറെയാണ്.
ജനാധിപത്യ കേരള കോണ്‍ഗ്രസിനെ പിളര്‍ത്തി ജോസഫിനൊപ്പം കൂടിയ ഫ്രാന്‍സീസ് ജോര്‍ജ് വിഭാഗത്തിനാണ് ഏറ്റവും നഷ്ടമുണ്ടായത്.
എല്‍ഡിഎഫില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇവര്‍ക്ക് നക്കാപ്പിച്ച സ്ഥാപ പദവികളെങ്കിലും ലഭിക്കുമായിരുന്നു.ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ തന്നെ തുടര്‍ന്ന് ആന്റണി രാജീവിന് മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള പദവി ലഭിക്കുകയും ചെയ്തിരിക്കുന്നു. ഡോക്ടര്‍ കെ സി ജോസഫിനും വൈകാതെ അര്‍ഹമായ പ്രാതിനിധ്യം എല്‍ഡിഎഫ് ലഭിക്കുമെന്ന് ഉറപ്പാണ്.
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്ന് തൃപ്തനായി ജോസഫിനൊപ്പം കൂടിയ ജോണി നെല്ലൂരിനു സീറ്റും കിട്ടിയില്ല സ്ഥാനവും കിട്ടിയില്ല.
തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം കോണ്‍ഗ്രസിനുള്ളില്‍ നടന്നുവരുന്ന ഗ്രൂപ്പുകളില്‍ അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കള്‍ ഏറെയാണ്. യുഡിഎഫിലെ അനൈക്യവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വീഴ്ച മൂലം സംഭവിച്ച ദുരന്തത്തിന് സമാധാനം പറയാന്‍ ഉത്തരവാദിത്വമുള്ള നേതാക്കള്‍ ചേരി തിരിഞ്ഞ് പോരാട്ടം നടത്തുന്നു.
പ്രതിപക്ഷം എന്നു പറയാന്‍ പോലും പറ്റാത്ത വിധം ദുര്‍ബലമായി തീര്‍ന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ സിപിഎമ്മിനെതിരെ യും എല്‍ഡിഎഫിനെതിരെ പോരാടാനുള്ള കരുത്തില്ല. ഈ സാഹചര്യത്തിലും കോണ്‍ഗ്രസ് നടന്നുവരുന്ന ശക്തമായ ചേരിപ്പോരും ചെളിവാരിയെറിയലും വ്യക്തമാണ്. കരുത്തനായ ഒരു കെപിസിസി പ്രസിഡന്റിനെയും യുഡിഎഫ് കണ്‍വീനറെയും കണ്ടെത്താന്‍പോലും സാധിക്കാത്ത വിധം അടി തുടരുന്ന കോണ്‍ഗ്രസില്‍ നിന്ന് ഘടകകക്ഷികള്‍ ഓടി രക്ഷെപ്പെടാന്‍ അധികം കാലം വേണ്ടിവരില്ല.
"
https://www.facebook.com/Malayalivartha
























