Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെഅതിജീവിത സുപ്രീം കോടതിയിൽ..മറ്റൊരു നീക്കവുമായി അതിജീവിത..അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹർജി ഫയൽചെയ്തത്..


ശബരിമല സ്വർണക്കൊള്ളക്കേസ്... ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍


കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?


കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും...കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും, ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും, അന്വേഷണ ചുമതല ബംഗളൂരു സെൻട്രൽ ഡിസിപിക്ക്

കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?

31 JANUARY 2026 08:47 AM IST
മലയാളി വാര്‍ത്ത

സി.ജെ.റോയിയുടെ മരണത്തില്‍ കേരളം ഞെട്ടിയിരിക്കുകയാണ്. എന്തുകൊണ്ടാണ് ഐടി വകുപ്പ് അടക്കമുള്ള കേന്ദ്ര ഏജൻസികൾ സി.ജെ.റോയിയെ വിടാതെ പിന്തുടർന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. ദുബായിലെ റോയിയുടെ ബിസിനസ് ഇടപാടുകളെ ഐടി വകുപ്പ് സംശയത്തോടെ കണ്ടതിന്റെ കാരണവും വ്യക്തമല്ല. കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് സ്ഥാപനങ്ങൾ മുഴുവൻ ബെംഗളൂരുവിലായിരുന്നിട്ടും കർണാടകയിലെ ഐടി ഉദ്യോഗസ്ഥരെ മാറ്റി നിർത്തി കൊച്ചിയിലെ ഐടി യൂണിറ്റാണ് അന്വേഷണവും പരിശോധനകളും നടത്തിയിരുന്നത്. റോയിയുടെ അസ്വാഭാവിക മരണത്തിനു ശേഷവും ഇതേക്കുറിച്ചു വ്യക്തമായി പ്രതികരിക്കാൻ ആദായനികുതി ഉദ്യോഗസ്ഥരോ വകുപ്പോ തയാറായിട്ടില്ല.

കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബിസിനസ് ദുബായിയിലേക്കു കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം നവംബറിൽ ദുബായിൽ വൻ പാർട്ടി റോയ് സംഘടിപ്പിച്ചിരുന്നു. മലയാള ചലച്ചിത്രപ്രവർത്തകർ ഉൾപ്പെടെ ഇതിൽ പങ്കെടുത്തു. ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണു റോയിയുമായി അടുപ്പമുള്ളവരിൽ ചിലരെ ഏജൻസികൾ ചോദ്യം ചെയ്തത്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ കേരളത്തിലെ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കു വേണ്ടി സ്ഥലം വിട്ടുകൊടുത്തു നിർമാണത്തിനു കാത്തിരുന്നവർ പലരും റോയിയുടെ മരണത്തോടെ ആശങ്കയിലാണ്. കേരളത്തിലെ പദ്ധതികൾക്കു വേണ്ടി ദുബായിൽനിന്നു നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമങ്ങൾ റോയ് നടത്തിയിരുന്നു.

നമുക്ക് ഏവർക്കും വളരെ സുപരിചിതനായ വ്യവസായിയും അതിലുപരി ഒരു വലിയ വാഹന പ്രേമിയുമാണ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ ചിരിയൻകണ്ടത്ത് ജോസഫ് റോയ് എന്ന സി ജെ റോയ്. അദ്ദേഹത്തിന്റെ കാർ ശേഖരം അതിന്റെ വൈവിധ്യത്തിനും മൂല്യത്തിനും അപൂർവമായ കാർ മോഡലുകൾക്കും വളരെ പേരുകേട്ടതാണ്. ഈ കളക്ഷന്റെ പൂർണ്ണമായ ഔദ്യോഗിക പട്ടിക പബ്ലിക്കായി ലഭ്യമല്ലെങ്കിലും, റിപ്പോർട്ടുകൾ പ്രകാരം ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ കാർ ശേഖരം നമുക്ക് ഒന്നു നോക്കാം.

14 വർഷത്തിലേറെയായി അദ്ദേഹത്തിന്റെ ശേഖരത്തിലെ ഒരു പൊൻതൂവലാണിത്, ഈ ഹൈപ്പർകാറിൽ 1,001 bhp പവർ ഉത്പാദിപ്പിക്കുന്ന 8.0 ലിറ്റർ W16 ക്വാഡ്-ടർബോചാർജ്ഡ് എഞ്ചിനാണ് വരുന്നത്. മണിക്കൂറിൽ 400 കിലോമീറ്ററിൽ കൂടുതൽ വേഗത കൈവരിക്കാൻ ഇതിന് കഴിയും, അതോടൊപ്പം കാര്യമായ മെയിന്റനൻസ് ആവശ്യമുള്ള ഒരു മോഡലാണിത് എന്ന് അദ്ദേഹം പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 11 കോടി രൂപയ്ക്കു മുകളിലാണ് ഇതിന്റെ വില.

റോൾസ് റോയ്‌സ് സ്‌പെക്ട്ര: അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുകളിൽ ഒന്നാണ് ഈ അൾട്രാ-ലക്ഷ്വറി ഓൾ-ഇലക്ട്രിക് കൂപ്പെ. ഇത് ഏകദേശം 584 bhp കരുത്തിനൊപ്പം നിശബ്ദവും ശക്തവുമായ ഒരു റൈഡ് നൽകുന്നു, കൂടാതെ ഐക്കണിക് "മാജിക് കാർപെറ്റ് റൈഡ്" നിലവാരം നിലനിർത്തിക്കൊണ്ട് ഇലക്ട്രിക് യുഗത്തിലേക്കുള്ള ബ്രാൻഡിന്റെ ചുവടുവെയ്പ്പിനെ പ്രതിനിധീകരിക്കുന്നു. ഏകദേശം 10 കോടി രൂപയോളമാണ് ഇതിനും ചിലവു വരുന്നത്.

റോൾസ് റോയ്‌സ് ഫാന്റം VIII (എക്സ്സ്റ്റെന്റഡ് വീൽബേസ്): ഈ മുൻനിര ആഡംബര സെഡാനിൽ ഡ്രൈവർക്കും റിയർ സീറ്റ് യാത്രക്കാർക്കും ഇടയിൽ ഒരു പാർട്ടീഷൻ വരുന്ന ഒരു "പ്രൈവസി സ്യൂട്ട്" ഉണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. വളരെ അപൂർവ്വമായ ഒരു റോൾസ് റോയ്സ് മോഡലാണിത്. ഇത് 6.75 ലിറ്റർ V12 എഞ്ചിനാണ് ഉപയോഗിക്കുന്നത്, ഇത് സമാനതകളില്ലാത്ത പിൻസീറ്റ് സുഖസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ലോങ് വീൽ ബേസ് അല്ലാത്ത നിരവധി ഫാന്റം VIII മോഡലുകളും അദ്ദേഹത്തിന്റെ കളക്ഷനിലുണ്ട്. അടുത്തിടെ 2025 ൽ വീണ്ടും ഒരു ഫാന്റം VIII സ്വന്തമാക്കിയാണ് തന്റെ കളക്ഷനിൽ റോൾസ് റോയ്സിന്റെ എണ്ണം അദ്ദേഹം 12 ആക്കിയത്.

ലംബോർഗിനി അവന്റഡോർ മൻസോറി കാർബണാഡോ:

ഇത് മൻസോറി മോഡിഫൈ ചെയ്ത വളരെ അപൂർവമായ "1 ഓഫ് 6" കാർബൺ-ഫൈബർ പതിപ്പാണ്. ഇതിൽ ഒരു ബെസ്പോക്ക് കാർബൺ-വീവ് ബോഡിയും റീ-ട്യൂൺ ചെയ്ത V12 എഞ്ചിനുമാണ് വരുന്നത്, ഈ യൂണിറ്റ് ഏകദേശം 1,250 bhp പവർ പുറപ്പെടുവിക്കുന്നു.

ജിഎംസി ഹമ്മർ ഇവി

1000 bhp ഉം 15591 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന മൂന്ന് മോട്ടോറുകൾ ഉൾക്കൊള്ളുന്ന ഒരു വലിയ ഇലക്ട്രിക് സൂപ്പർ-ട്രക്കാണിത്. ഡയഗണലായി ഓടിക്കാൻ അനുവദിക്കുന്ന "ക്രാബ്‌വോക്ക്" സവിശേഷതയും ഏകദേശം 3.5 സെക്കൻഡിനുള്ളിൽ 0–100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള കഴിവും ഇതിനുണ്ട്.

ബെന്റ്ലി ഫ്ലൈയിംഗ് സ്പർ: സുഖസൗകര്യങ്ങളും സ്‌പോർട്ടി സെഡാൻ ഫീച്ചറുകളും സംയോജിപ്പിക്കുന്ന ഒരു ഹൈ പെർഫോമെൻസ് ലക്ഷ്വറി ഗ്രാൻഡ് ടൂററാണിത്. സാധാരണയായി ഇതിൽ ശക്തമായ W12 അല്ലെങ്കിൽ V8 എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്, ഇതൊരു മികച്ച എക്സിക്യൂട്ടീവ് ഡ്രൈവിംഗ് ഫീൽ വാഗ്ദാനം ചെയ്യുന്നു.

ലംബോർഗിനി ഹുറാക്കാൻ (കാർബൺ എഡിഷൻ):

ഭാരം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട എയറോഡൈനാമിക്സിനും വേണ്ടി വിപുലമായ നിലയിൽ കാർബൺ ഫൈബർ ഘടകങ്ങൾ ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്ത 5.2 ലിറ്റർ V10 എഞ്ചിൻ വരുന്ന ഒരു മോഡലാണിത്. ഏറെ കുറെ നാലു കോടി രൂപയോളമാണ് ഇതിനു വില വരുന്നത്.

ഇവ കൂടാതെ മക്ലാരൻ 720S, ഫെറാറി 458, കൊയിനെക്സെഗ് അഗേര ആർ തുടങ്ങി വളറെ സിമ്പിളായ മാരുതി സുസുക്കി 800 വരെ അദ്ദേഹത്തിന്റെ കളക്ഷനിലുണ്ട്

അതേസമയം റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ.റോയിയെ (57) സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ സഹോദരൻ രംഗത്തെത്തി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റോയിയുടെ മരണത്തിനു കാരണക്കാരെന്നു സഹോദരൻ സി.ജെ.ബാബു ആരോപിച്ചു. ഓഫിസിൽ അദ്ദേഹത്തെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയതിനെത്തുടർന്നാണു ജീവനൊടുക്കിയതെന്നും ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു. രേഖകളെടുക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചു കാബിനിലേക്കു പോയ റോയിയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്നും പ്രകാശ് പറയുന്നു. ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം.

മൂന്നു ദിവസമായി കോൺഫിഡന്റ് ഓഫിസുകളിൽ റെയ്ഡ് തുടരുകയായിരുന്നു. കൊച്ചിയിൽനിന്നുള്ള എട്ടംഗ ആദായനികുതി സംഘമാണ് റെയ്ഡ് നടത്തിയത്. നോട്ടിസ് നൽകി റോയിയെ ദുബായിൽനിന്നു വിളിച്ചുവരുത്തിയ ശേഷമായിരുന്നു റെയ്ഡ്. റോയ് സ്വയം നിറയൊഴിച്ചത് അറിഞ്ഞശേഷവും റെയ്ഡ് തുടർന്നതായി ആരോപണമുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

നെഞ്ചിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ റോയിയെ ജീവനക്കാർ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ബാലിസ്റ്റിക് വിദഗ്ധർ ഉൾപ്പെടുന്ന ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. തോക്ക് അശോക് നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രഥമദൃഷ്ട്യാ ആത്മഹത്യയെന്ന നിഗമനത്തിലാണ് കേസെങ്കിലും മറ്റു സാധ്യതകളും പരിശോധിക്കുന്നതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. ആദായനികുതിയുമായി ബന്ധപ്പെട്ട് അപ്‌ലറ്റ് ട്രൈബ്യൂണലിലും കർണാടക ഹൈക്കോടതിയിലും കോൺഫിഡന്റ് ഗ്രൂപ്പിനു കേസുകളുണ്ടായിരുന്നു.

എത്ര വലിയ പ്രതിസന്ധിയിലും കൈവിടാത്ത ആത്മവിശ്വാസമായിരുന്നു റോയിയുടെ മുഖമുദ്ര. അതുകൊണ്ടുതന്നെ സുഹൃത്തുക്കളെയും ഉറ്റവരെയും നടുക്കുന്നതാണ് ഇപ്പോഴത്തെ മരണവാർത്ത. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഡയറക്ടർ ടി.എ.ജോസഫിനെ 2 മാസം മുൻപ് കൊച്ചിയിലെ ആദായനികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. അതിന്റെ തുടർച്ചയായി ബെംഗളൂരുവിലെ ഓഫിസിൽ പരിശോധന നടത്തി ലോക്കറുകൾ മുദ്രവച്ചിരുന്നു. ദുബായിൽനിന്നെത്തിയ റോയിയുടെ സാന്നിധ്യത്തിൽ ലോക്കറുകൾ തുറന്നുപരിശോധിക്കാനാണ് ഉദ്യോഗസ്ഥർ ഇന്നലെ ഓഫിസിലെത്തിയതെന്നാണു വിവരം.

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് സ്വയം വെടിവച്ചു ജീവനൊടുക്കിയത് ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ, അതേ കെട്ടിടത്തിൽത്തന്നെയുള്ള സ്‌ലോവാക്യ കോൺസൽ ഓഫിസിലെത്തിയാണെന്നു സൂചന. നേരത്തേ നടത്തിയ പ്രധാന സേർച്ചിന്റെ ബാക്കി നടപടിക്കായാണ് ഉദ്യോഗസ്ഥർ എത്തിയതെന്ന് വകുപ്പു വൃത്തങ്ങൾ അറിയിച്ചു. ഇത്തരം പരിശോധനകളിൽ അറസ്റ്റിനുള്ള സാഹചര്യമില്ല. പരിശോധനയ്ക്കിടെ വാക്കുതർക്കമോ ശബ്ദമുയർത്തിയുള്ള സംസാരം പോലുമോ സംഭവിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പു വൃത്തങ്ങൾ പറയുന്നു. പരിശോധന നടക്കുന്ന സ്ഥലത്തുനിന്ന് കോൺസൽ ഓഫിസിലേക്കു പോകാൻ റോയിയെ ഉദ്യോഗസ്ഥർ അനുവദിച്ചു എന്നതിൽനിന്ന് അവിടെ കടുത്ത നിയന്ത്രണമില്ലായിരുന്നു എന്നതു വ്യക്തമാണെന്നും അവർ പറയുന്നു. അശോക് നഗറിലെ ഹൊസൂർ റോഡിലാണ് ഓഫിസ്. സ്‌ലോവാക്യയുടെ ഒാണററി കോൺസൽ ആയിരുന്ന റോയിക്ക് കമ്പനി ഓഫിസ് കെട്ടിടത്തിൽത്തന്നെ കോൺസൽ ഓഫിസും ഉണ്ടായിരുന്നു.

ആദായനികുതി നിയമഭാഷയിൽ ‘പ്രൊഹിബിറ്ററി ഓഡർ ലിഫ്റ്റ്’ ചെയ്യുക, സേർച്ച് പൂർത്തിയാക്കുക എന്ന നടപടിക്കായാണ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ എത്തിയത്. ആദായ നികുതി നിയമമനുസരിച്ച്, നേരത്തേ പരിശോധനയ്ക്ക് എടുക്കാനാവാതിരുന്ന രേഖകളുണ്ടെങ്കിൽ അവ ഉൾപ്പെടുന്ന സ്ഥലം സീൽ ചെയ്യും. അതിന് ‘പ്രൊഹിബിറ്ററി ഒാർഡർ’ ബാധകമാകും. ഈ ഒാർഡർ നീക്കി, സീൽ മാറ്റി, രേഖകളെടുത്ത് പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയായിരുന്നു. ഇങ്ങനെ സേർച്ച് പൂർത്തിയാക്കുന്നതിന് ഉദ്യോഗസ്ഥർ എത്തുന്നത് മുൻകൂട്ടി അറിയിച്ചിട്ടാണ്. പരിശോധിക്കുന്ന രേഖകൾ ഉദ്യോഗസ്ഥർ കൊണ്ടുപോകുകയാണെങ്കിൽ അതിന്റെ പട്ടികയുണ്ടാക്കാനും അതു സംബന്ധിച്ച വിവരം കക്ഷിയെ അറിയിക്കാനുമടക്കം കൃത്യമായ വ്യവസ്ഥകളുണ്ട്.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് റിയൽ എസ്റ്റേറ്റ് അടക്കമുള്ള വ്യവസായ രംഗങ്ങളിലെ പ്രമുഖ സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ.റോയി ജീവനൊടുക്കിയത്. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വ്യക്തമുദ്ര പതിപ്പിച്ച റോയ് ജീവകാരുണ്യ പ്രവർത്തനത്തിലും ചലച്ചിത്രനിർമാണരംഗത്തും സജീവമായിരുന്നു.

സി.ജെ. റോയ് എന്ന പേര് മലയാളികൾക്ക് സുപരിചിതമാണ്. ഇന്ത്യയിലും ഗൾഫ് മേഖലയിലും അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് സംരംഭമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ എന്നതുമാത്രമായിരുന്നില്ല ഡോ.സി.ജെ. റോയിയുടെ വിലാസം. സിനിമാ നിർമാതാവ്. നിരവധി ജനപ്രിയ ടിവി റിയാലിറ്റി ഷോകൾക്കു പിന്നിലെ ശക്തി. റീട്ടെയ്ൽ രംഗത്തും ഹോസ്പിറ്റാലി മേഖലയിലും വിജയമുദ്ര പതിപ്പിച്ച സംരംഭകൻ, മാനവക്ഷേമ പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്ന മുഖം. കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ഭിന്നശേഷിക്കാരുടെ ക്ഷേമം തുടങ്ങിയവയിലും ശ്രദ്ധയൂന്നിയ മനുഷ്യസ്നേഹി.

ബിസിനസിൽ വേറിട്ട പാതയിലൂടെ സഞ്ചരിച്ച് വിജയക്കൊടി പാറിച്ച വ്യക്തിയായിരുന്നു ഡോ.റോയ്. നാടിന്റെ തനത് ‘തീം’ നിറയുന്നതും ഉപഭോക്തൃകേന്ദ്രീകൃതവുമായ പാർപ്പിട പദ്ധതികൾ ഒരുക്കിയാണ് അതിവേഗം റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി ബിസിനസുകളിൽ അദ്ദേഹവും കോൺഫിഡന്റ് ഗ്രൂപ്പും നേട്ടങ്ങൾ സ്വന്തമാക്കിയത്. ആഗോളതലത്തിൽ സാമ്പത്തിക ആഘാതങ്ങൾ ആഞ്ഞടിച്ചപ്പോൾപോലും ‘സീറോ-ഡെറ്റ്’ മോഡലിലൂടെ (കടരഹിത ബിസിനസ്) കോൺഫിഡന്റ് ഗ്രൂപ്പിന്റെ പദ്ധതികളെ അദ്ദേഹം മുന്നോട്ടുനയിച്ചത് ഏവരെയും വിസ്മയിപ്പിച്ചു.

‘കോൺ‌ഫിഡന്റായി’ മുന്നോട്ടുപോയാൽ വിജയം നേടാമെന്നു തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ആഗോള സമ്പദ്‍വ്യവസ്ഥയെ പിടിച്ചുലച്ച ‘ഡോട്ട്.കോം’ പ്രതിസന്ധിയുടെ കാലത്തും കടരഹിത ബിസിനസിലൂടെ മുന്നോട്ടുപോകാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പിനു സാധിച്ചിരുന്നു. ബെംഗളൂരുവിൽ 3,000 കോടിയുടെ സയൺ ഹിൽസ് ഗോൾഫ് കൗണ്ടി പദ്ധതി ഒരു രൂപ പോലും കടമില്ലാതെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് പൂർത്തിയാക്കിയത്. പറഞ്ഞുറപ്പിച്ച സമയത്തിനകം കൈമാറാത്ത ഒരു റസിഡൻഷ്യൽ പദ്ധതിപോലും കോൺഫിഡന്റ് ഗ്രൂപ്പിനില്ലെന്നും അതാണ് ഗ്രൂപ്പിനെ മറ്റ് കമ്പനികളിൽനിന്നു വേറിട്ടുനിർത്തുന്നതെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.

റിയൽ എസ്റ്റേറ്റ് രംഗത്ത് തുടങ്ങിയ കോൺഫിഡന്റ് ഗ്രൂപ്പിന് നിലവിൽ വിദ്യാഭ്യാസം, ഗോൾഫിങ്, ബിൽഡിങ് മെറ്റീരിയലുകളുടെ റീട്ടെയ്ൽ‌ ആൻഡ് ഇന്റർനാഷനൽ ട്രേഡിങ്, വിനോദം, ഹോസ്പിറ്റാലിറ്റി മേഖലകളിലും സാന്നിധ്യമുണ്ട്. കോൺഫിഡന്റ് റസിഡൻഷ്യൽ പദ്ധതിക്ക് കീഴിൽ വരുന്നത് ലൈഫ്സ്റ്റൈൽ പ്ലസ്, കോൺഫി ലക്സ്, സ്മൈൽ ഹോംസ് എന്നിവയാണ്. കോൺഫിഡന്റ് എന്റർടെയ്ൻമെന്റ് എന്ന പേരിലാണ് വിനോദരംഗത്തെ സാന്നിധ്യം. ഹോസ്പിറ്റിലാറ്റി ബിസിനസുകൾ കോൺഫിഡന്റ് ഹോസ്പിറ്റാലിറ്റി വിഭാഗത്തിന് കീഴിലും.

കേരളത്തിൽ ജനിച്ച് ബെംഗളൂരുവിൽ വളർന്ന റോയ്, ഫ്രാൻസിലും സ്വിറ്റ്സർലൻഡിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ റോയി പ്രമുഖ അമേരിക്കൻ ടെക് കമ്പനിയായ എച്ച്പിയിൽ പ്ലാനിങ് മാനേജരായിരിക്കെ, അതു രാജി വച്ചാണ് 2005ൽ കോൺഫിഡന്റ് ഗ്രൂപ്പിന് തുടക്കമിട്ടത്. ഏഴു പേർ ചേർന്ന് 100 കോടി രൂപയുടെ പ്രാരംഭ നിക്ഷേപവുമായി ബെംഗളൂരുവിലായിരുന്നു തുടക്കം. പിന്നീട് കൊച്ചി, സിംഗപ്പൂർ, ദുബായ് തുടങ്ങിയ നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു.

നിലവിൽ കോൺഫിഡന്റ് ഗ്രൂപ്പിന് 200ലേറെ പദ്ധതികളും 23,000 ലേറെ ഉപഭോക്താക്കളുമുണ്ട്. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റെറ) പ്രാബല്യത്തിൽവന്നശേഷം മാത്രം 70ലേറെ പദ്ധതികളാണ് ഗ്രൂപ്പ് പൂർത്തീകരിച്ചത്.

മോഹൻലാൽ നായകനായ ‘കാസനോവ’ എന്ന ചിത്രത്തിലൂടെ 2012ലാണ് ഡോ.റോയ് ചലച്ചിത്ര നിർമാണ രംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് മലയാളത്തിലും മറ്റുഭാഷകളിലുമായി ഒട്ടേറെ സിനിമകളിൽ മുദ്രപതിപ്പിച്ചു. ഒട്ടേറെ ടെലിവിഷൻ റിയാലിറ്റി ഷോകളുടെയും നിർമാണരംഗത്ത് ഡോ.റോയ് പ്രവർത്തിച്ചിട്ടുണ്ട്.

ആതുരസേവന രംഗത്ത് എന്നും മുൻപന്തിയിൽ ഡോ. റോയിയെ കേരളം കണ്ടു. കേരളം ഏതാനും വർഷംമുൻപ് നേരിട്ട മഹാപ്രളയാനന്തരം പൂർണമായും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെലവിൽ അദ്ദേഹം 100 വീടുകൾ പ്രളയബാധിതർക്ക് നിർമിച്ച് കൈമാറിയിരുന്നു. 100ലേറെ ഹൃദയശസ്ത്രക്രിയകൾക്കും അദ്ദേഹം സഹായം നൽകി. കാൻസർ രോഗികൾക്ക് ഉൾപ്പെടെയും സഹായം നൽകുന്നു. നിർധന കുടുംബങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികൾക്ക് സ്കോളർഷിപ്പും അദ്ദേഹം ലഭ്യമാക്കിയിരുന്നു.

കഴിഞ്ഞ ജൂണിൽ 201 കുട്ടികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് വിതരണം ചെയ്യുന്ന ചടങ്ങിൽ ഡോ.റോയ് പറഞ്ഞതിങ്ങനെ - ‘‘ഇത് കോർപറേറ്റ് സഹായ പദ്ധതിയല്ല. സ്വന്തം കുടുംബത്തിന്റെ ഫണ്ടിൽ നിന്നെടുത്ത തുകയാണ് ഈ കുട്ടികൾക്ക് സ്കോളർഷിപ്പായി നൽകുന്നത്. ഓരോ കുട്ടിക്കും സഹായം ചെയ്യുമ്പോൾ അതു നമ്മുടെ സമൂഹത്തിന്റെ നന്മയ്ക്കായുള്ള നിക്ഷേപമാണ്. പഠിക്കാൻ മിടുക്കുള്ള ഒരു കുട്ടി പോലും അവസരമോ പണമോ ഇല്ലാത്തതിന്റെ പേരിൽ പിന്നാക്കം പോകാൻ പാടില്ല. അതുകൊണ്ടാണ് കുടുംബത്തിന്റെ ഫണ്ടിൽ നിന്നുള്ള പണം തന്നെ സ്കോളർഷിപ്പായി നൽകണമെന്നു ചിന്തിച്ചത്’’.

വാഹനപ്രേമി കൂടിയായ ഡോ.റോയിയുടെ ഗാരിജിൽ റോൾസ്-റോയ്സ് അടക്കം ഒട്ടേറെ ആഡംബര വാഹനങ്ങളും വിന്റേജ് വാഹനങ്ങളും കാണാം. തന്റെ ആദ്യ കാറായ മാരുതി 800 കണ്ടുപിടിക്കുന്നവർക്ക് അദ്ദേഹം 10 ലക്ഷം രൂപ ഓഫർ ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു. കാർ കൈയിൽ കിട്ടിയ ഉടനെ അദ്ദേഹം വാക്കുപാലിക്കുകയും ചെയ്തു. ജീവിതത്തിലെ ആദ്യ കാർ എല്ലാവർക്കും സ്പെഷലാണെന്നാണ് അന്ന് ഡോ. റോയ് പ്രതികരിച്ചത്. 1994ൽ 25-ാം വയസ്സിൽ കയ്യിലെ സമ്പാദ്യംവച്ച് വാങ്ങിയ ആ കാർ. 1997ൽ വിൽക്കുകയായിരുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Supreme-Court അതിജീവിത സുപ്രീം കോടതിയിൽ;  (7 minutes ago)

ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍  (26 minutes ago)

തൃശൂർ സ്വദേശി ഷാജിദ് മസ്‌കറ്റിൽ അന്തരിച്ചു...  (43 minutes ago)

  ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി...  (46 minutes ago)

സൗഹൃദത്തിനുമപ്പുറമുള്ള ബന്ധമായിരുന്നു റോയ്‌യുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ  (1 hour ago)

കേരളവും സർവീസസുമായുള്ള മത്സരം മാറ്റിവെച്ചു  (1 hour ago)

കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?  (1 hour ago)

മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം....  (1 hour ago)

ആരോഗ്യത്തിൽ ജാഗ്രത! ഉദരരോഗ സാധ്യത: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക!  (2 hours ago)

ഓഹരി വിപണികള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കും...  (2 hours ago)

കമിതാക്കളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

43 വർഷം കഠിന തടവും 40000 രൂപ പിഴയും...  (2 hours ago)

അമ്മയെ വീടിനുള്ളിൽ തീയിട്ട്   കൊലപ്പെടുത്തിയ കേസ് മകന് ജീവപര്യന്തം തടവും അര ലക്ഷം പിഴയും  (2 hours ago)

​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ത്തി​ന്റെ​ ​ശി​ലാ​സ്ഥാ​പ​നം​ ​ഇ​ന്ന് രാ​വി​ലെ​ ​പ​ത്തി​ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​നി​ർ​വ​ഹി​ക്കും  (2 hours ago)

ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും.  (3 hours ago)

Malayali Vartha Recommends