രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെഅതിജീവിത സുപ്രീം കോടതിയിൽ..മറ്റൊരു നീക്കവുമായി അതിജീവിത..അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹർജി ഫയൽചെയ്തത്..

രാഹുൽ മാങ്കൂട്ടം കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് നൽകിയ റിട്ട് ഹർജിയിലാണ് അതിജീവിത തടസ്സഹർജി ഫയൽചെയ്തിരിക്കുന്നത്. അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് ദീപ ജോസഫ്.ദീപ ജോസഫിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ്സഹർജി. അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹർജി ഫയൽചെയ്തത്.ദീപ ജോസഫിന്റെ റിട്ട് ഹർജിയിലെ ഉള്ളടക്കം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കേരള പോലീസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യത്തിന് പുറമെ ചില ഭരണഘടനാ വിഷയങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന വകുപ്പിന്റെ ഭരണഘടനാ സാധുത ഉൾപ്പടെ ചോദ്യംചെയ്താണ് റിട്ട് ഹർജിയെന്നാണ് സൂചന.അതിജീവിതയെ അധിക്ഷേപിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിനെതിരെ വലിയ വിമർശങ്ങൾ ഉയർന്നിരുന്നു.തുടർന്ന് അതിജീവിതയ്ക്ക് മാനസികസംഘർഷം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി, എഫ്.ഐ.ആർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ദീപ ജോസഫ് റിട്ട് ഹരജി നൽകിയിരുന്നു.ഈ ഹരജിയിലാണ് അതിജീവിത ഇപ്പോൾ തടസ ഹരജി നൽകി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
തന്റെ ഭാഗം കൂടി കേട്ടതിനുശഷം മാത്രമേ ഇതിൽ തീരുമാനമെടുക്കാവൂയെന്ന് അതിജീവിത ഹരജിയിൽ പറയുന്നു.പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത പരാതി നല്‍കിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ രാഹുലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. രാഹുലിനെ പിന്തുണച്ച് രംഗത്തുവന്ന അഡ്വക്കറ്റ് ദീപ ജോസഫ് അമ്പലം വിഴുങ്ങിയ കഥകളും അഴിമതിയും ഭരണ നിഷ്‌ക്രിയത്വവും മൂടിവെക്കാനുള്ള തന്ത്രമാണ് ഈ കേസെന്ന് ആരോപിക്കുന്നു.അതേസമയം, ലൈംഗിക പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി കെ മുരളി എം എല്‍ എ നല്‍കിയ പരാതിയെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയിരുന്നു.
മൂന്നാമത്തെ പരാതിയില്‍ കോടതി ജാമ്യം അനുവദിച്ചതോടെ രാഹുല്‍ ജയിലില്‍ നിന്ന് പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എ സ്ഥാനത്തില്‍ നിന്ന് അയോഗ്യനാക്കണമെന്ന് വരുന്ന പരാതിയെ കമ്മിറ്റി പരിശോധിക്കുന്നത്.മുരളി എംഎല്‍എ നിയമസഭയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച രാഹുലിനെതിരെ ഉചിതമായനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എംഎല്‍എമാരെ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കാന്‍ സാധിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഡി കെ മുരളി എംഎല്‍എ പരാതിയുമായി രംഗത്തുവന്നത്.തിങ്കളാഴ്ച നടക്കുന്ന പ്രാഥമിക വിലയിരുത്തലിന് ശേഷം തുടർന്നുള്ള നടപടികളിലേക്ക് കടക്കും.
https://www.facebook.com/Malayalivartha

























