മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ തന്നെ മാസ്‌ക് താഴ്ത്തിയാ വയ്ക്കുന്നേ അപ്പോഴാ' മാസ്‌ക് താഴ്ത്തി വയ്ക്കുക എന്ന പരാമര്‍ശത്തിന് മറുപടി നല്‍കി ഏറനാട് എംഎല്‍എ പി.കെ. ബഷീര്‍

മുഖ്യമന്ത്രിയുടെ ആ വലിയ തെറ്റ് ചൂണ്ടിക്കാട്ടി ഏറനാട് എംഎല്‍എ പി.കെ. ബഷീര്‍. മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ ഭക്ഷ്യമന്ത്രി മാസ്‌ക് താഴ്ത്തി വയ്ക്കുന്നതാണ് അദ്ദേഹം ചൂണ്ടിക്കാണിച്ച തെറ്റ്.
'മാസ്‌ക് താഴ്ത്തി വയ്ക്കല്ലേ...' എന്ന് അദ്ദേഹം നിയമസഭയില്‍ സംസാരിക്കുന്നതിനിടയില്‍ ആരോ പറഞ്ഞു. ഏറനാട് എംഎല്‍എ പി.കെ. ബഷീര്‍ സഭയില്‍ ഉറക്കെ സംസാരിക്കുമ്പോഴായിരുന്നു ഇടയ്ക്ക് ഈ വാചകം കയറിവന്നത്,,
മാസ്‌ക് താഴ്ത്തി വയ്ക്കരുത് എന്ന് അദ്ദേഹത്തിനോട് പറഞ്ഞപ്പോള്‍ കിടിലന്‍ മറുപടി അദ്ദേഹം തിരിച്ചു നല്‍കുകയായിരുന്നു. സ്വന്തം ശൈലിയില്‍ തന്നെ ബഷീറിന്റെ മറുപടി: 'മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ തന്നെ മാസ്‌ക് താഴ്ത്തിയാ വയ്ക്കുന്നേ.. അപ്പോഴാ..' എന്നായിരുന്നു അദ്ദേഹം തിരിച്ചടിച്ചത്.
സമയം കഴിയാറായി എന്ന ഓര്‍മിപ്പിച്ച സ്പീക്കര്‍ എം.ബി.രാജേഷിനോട്, 'അങ്ങ് പണ്ടു പാര്‍ലമെന്റില്‍ എന്നെ പോലെനിന്ന് കുറച്ചു മിനിറ്റുകള്‍ക്ക് വേണ്ടി വാദിച്ചിരുന്നു. അതോര്‍ക്കണം. അന്നത്തെ അങ്ങയുടെ സ്ഥാനത്ത് ഞാനാണ് ഇവിടെ എന്ന് മറക്കല്ലേ' എന്നായിരുന്നു ബഷീറിന്റെ മറുപടി. ലീഗ് ഒരിക്കലും നക്കാപിച്ചാ മോഹിച്ച് എല്‍ഡിഎഫിലേക്ക് ക്ഷണിച്ചാലും വരില്ലെന്നും യുഡിഎഫ് മുന്നണിയില്‍ ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ തലശേരി എംഎല്‍എ എ.എന്‍.ഷംസീറിനെയും ബഷീര്‍ പരിഹസിച്ചു. ഷംസീറിനെ ഓര്‍ത്താണ് തനിക്ക് സങ്കടമെന്ന് അദ്ദേഹം പറഞ്ഞു.
ഏട്ടത്തിയെ നിര്‍ത്തി അനിയത്തിയെ കെട്ടിച്ചതുപോലെയാണ് ഷംസീറിനെ ഒഴിവാക്കി അദ്ദേഹത്തെക്കാള്‍ ജൂനിയറായ വ്യക്തിയെ മന്ത്രിയാക്കിയത്. പാര്‍ട്ടി ക്ലാസുകളെടുക്കുന്ന എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഇതിനെക്കുറിച്ച് ഷംസീറിന് ഒന്ന് വിശദീകരിച്ചു കൊടുക്കണമെന്നും ബഷീര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























