Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ ആര്‍ക്ക് ലഭിച്ചു?; നിയമസഭയിൽ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

02 JUNE 2021 08:07 PM IST
മലയാളി വാര്‍ത്ത

നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ ആര്‍ക്ക് ലഭിച്ചെന്നതിനെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ സഭയില്‍ വാദപ്രതിവാദം. നയപ്രഖ്യാപനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയിലാണ് പിണറായി വിജയനും വി.ഡി. സതീശനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്.

ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചത് എല്‍.ഡി.എഫാണെന്ന അവകാശവാദം തെറ്റാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കെ. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാനുള്ള യു.ഡി.എഫ് തീരുമാനമാണ് നിര്‍ണായകമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, 2016ല്‍ നേമത്ത് കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചെന്ന് പ്രതിപക്ഷ നേതാവ് പരോക്ഷമായി സമ്മതിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ട് നേടിയാണ് ജയിച്ചത്. ദേശീയതലത്തില്‍ ബി.ജെ.പിയെ നേരിടുന്നത് കോണ്‍ഗ്രസാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. എന്നാല്‍, കേരളത്തില്‍ ബി.ജെ.പിക്കെതിരെ അര അക്ഷരം പോലും പറയുന്നില്ല. കോണ്‍ഗ്രസ്, ബി.ജെ.പി ബന്ധത്തിന് ദീര്‍ഘകാലത്തെ ചരിത്രമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

എന്നാല്‍, കോണ്‍ഗ്രസിന് വോട്ട് വര്‍ധനയില്ലെന്നും ബി.ജെ.പിക്ക് കുറഞ്ഞ വോട്ടുകള്‍ മുഴുവനും എല്‍.ഡി.എഫിനാണ് കിട്ടിയതെന്നും ഇതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണെന്നും വി.ഡി. സതീശന്‍ മറുപടി നല്‍കി. ഒരു ശതമാനം വോട്ട് മാത്രമാണ് യു.ഡി.എഫിന് വര്‍ധിച്ചത്. ബി.ജെ.പിയുടെ എത്ര ശതമാനം വോട്ട് കുറഞ്ഞു -അദ്ദേഹം ചോദിച്ചു.

 


എന്നാല്‍, ബി.ജെ.പി വോട്ട് ലഭിച്ചിട്ടും 10 മണ്ഡലങ്ങളില്‍ മാത്രമേ യു.ഡി.എഫിന് ജ‍യിക്കാന്‍ സാധിച്ചുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലയിടങ്ങളില്‍ എല്‍.ഡി.എഫിന്‍റെ ഭൂരിപക്ഷം കുറക്കുകയും ചെയ്തു. അതിനെ മറികടന്ന് എല്‍.ഡി.എഫ് ജയിച്ചുവെന്നതാണ് വസ്തുത.

സുല്‍ത്താന്‍ ബത്തേരി, പെരുമ്ബാവൂര്‍, കുണ്ടറ, ചാലക്കുടി, കോവളം, കടുത്തുരുത്തി തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ട് കണക്കുകളും മുഖ്യമന്ത്രി അവതരിപ്പിച്ചു. ബി.ജെ.പി വോട്ട് ലഭിച്ചില്ലായിരുന്നെങ്കില്‍ ഇത്തവണ വലിയ പതനത്തിലേക്ക് യു.ഡി.എഫ് എത്തുമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (2 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (2 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (2 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (2 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (5 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (5 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (7 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (7 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (7 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (7 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (7 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (7 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (8 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (8 hours ago)

Malayali Vartha Recommends