Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

സംസ്ഥാനത്തെ കൊവിഡ് വാക്സീന്‍ മുന്‍ഗണനാ പട്ടികയില്‍ 11 വിഭാഗങ്ങളെ കൂടി; 18 വയസിന് മുകളിലുള്ള എല്ലാവരും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടും

03 JUNE 2021 11:13 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ കൊവിഡ് വാക്സീന്‍ മുന്‍ഗണനാ പട്ടികയില്‍ 11 വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയതായി റിപ്പോർട്ട്. ഇതോടെ ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാവരും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുമെന്നും അധികൃതർ. കിടപ്പ് രോഗികള്‍, ഹജ്ജ് തീര്‍ത്ഥാടകര്‍, ബാങ്ക് ജീവനക്കാര്‍, മെഡിക്കല്‍ റെപ്രസെന്റേറ്റീവുകള്‍ തുടങ്ങിയവരെല്ലാം പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതുകൂടാതെ പൊലീസ് ട്രയിനി, ഫീല്‍ഡില്‍ ജോലി ചെയ്യുന്ന വോളന്റിയര്‍മാര്‍, മെട്രോ റെയില്‍, വാട്ടര്‍ മെട്രോ ഫീല്‍ഡ് ജീവനക്കാര്‍ എന്നിവരും പുതുതായി ഉള്‍പ്പെട്ടിട്ടുണ്ട്.18 മുതല്‍ 44 വയസ്സ് വരെ ഉള്ളവരുടെ വാക്സിനേഷന്‍ മുന്‍ഗണന പട്ടികയില്‍ നേരത്തെ 32 വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു.

അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസം 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,00,55,047 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9222 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1081 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2241, മലപ്പുറം 2272, എറണാകുളം 2181, പാലക്കാട് 1379, കൊല്ലം 1892, ആലപ്പുഴ 1753, കോഴിക്കോട് 1490, തൃശൂര്‍ 1394, ഇടുക്കി 878, കോട്ടയം 822, കണ്ണൂര്‍ 684, പത്തനംതിട്ട 611, കാസര്‍ഗോഡ് 450, വയനാട് 293 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, കണ്ണൂര്‍ 14, പത്തനംതിട്ട 11, തിരുവനന്തപുരം, കൊല്ലം 10 വീതം, കാസര്‍ഗോഡ് 8, വയനാട് 4, ഇടുക്കി, പാലക്കാട് 3 വീതം, ആലപ്പുഴ, മലപ്പുറം 2 വീതം, തൃശൂര്‍, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,708 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2531, കൊല്ലം 4139, പത്തനംതിട്ട 905, ആലപ്പുഴ 2040, കോട്ടയം 1358, ഇടുക്കി 922, എറണാകുളം 4910, തൃശൂര്‍ 1706, പാലക്കാട് 2569, മലപ്പുറം 4327, കോഴിക്കോട് 1963, വയനാട് 397, കണ്ണൂര്‍ 1296, കാസര്‍ഗോഡ് 645 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,92,165 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,64,210 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (2 hours ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (3 hours ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (3 hours ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (3 hours ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (3 hours ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (4 hours ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (5 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (6 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (6 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (7 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (7 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (7 hours ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (7 hours ago)

Malayali Vartha Recommends