അരുവിക്കരയില്‍ ബിജെപിയുടെ വോട്ട് കൂടിയത് ആശങ്കാജനകം, കേരളത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് കൂടിയത് സിപിഎം പരിശോധിക്കുമെന്നും ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തുമെന്നും യെച്ചൂരി പറഞ്ഞു. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ അദ്ദേഹത്തിന് സിപിഐ എം ജില്ലാകമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. പാര്‍ട്ടി ജനങ്ങളുടേത്. തെറ്റുണ്ടാകുമ്പോള്‍ ജനങ്ങള്‍ അത് ചൂണ്ടിക്കാട്ടുക സ്വാഭാവികമാണെന്നും യെച്ചുരി പറഞ്ഞു. അരുവിക്കരയില്‍ ജയിച്ചെങ്കിലും യുഡിഎഫിന് തിരിച്ചടിയുണ്ടായി. ബിജെപിയുടെ വോട്ട് കൂടിയത് വ്യത്കമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ(എം) തെറ്റ് തിരുത്തി മുന്നോട്ടു പോകുവാനുള്ള നടപടികള്‍ കൊല്‍ക്കത്തയില്‍ ചേരുന്ന പാര്‍ട്ടി പ്ലീനം ചര്‍ച്ചചെയ്യുമെന്ന് യെച്ചൂരി പറഞ്ഞു. പാര്‍ട്ടിയുടെ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ വേണെന്നും അദ്ദേഹം പറഞ്ഞു. നവംമ്പറില്‍ ചേരുന്ന പഌനം ഇക്കാര്യം ചര്‍ച്ച ചെയ്യും. സിപിഎമ്മിന്റെ അടിത്തറ വിപുലമാക്കാന്‍ ജനകീയ സമരങ്ങള്‍ താഴെ തട്ടില്‍ നിന്ന് തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്ത് ജനങ്ങളുടെപ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ഇടതു പാര്‍ട്ടികളേ ഉള്ളൂവെന്ന യാഥാര്‍ത്ഥ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ബിജെപി ഒരു വര്‍ഷം കൊണ്ട് തന്നെ അഴിമതിയില്‍ മുങ്ങിക്കുളിച്ചു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ അഴിമതിയുടെ നിഴിലാണ്. അഴമതിയെക്കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മികാവകാശമില്ല. അതിനാല്‍ ഇടതുപക്ഷത്തെയാണ് ജനം ഈ വിഷയങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നട്ടെല്ലായ കേരളം ആ കടമ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















