പുതിയ പെട്രോല്‍ പമ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് നാളെ പെട്രോല്‍ പമ്പുകള്‍ അടച്ചിടും

പുതിയതായി ആരംഭിക്കുന്ന പെട്രോള്‍ പമ്പുകള്‍ക്കായി എണ്ണ കമ്പനികളും സര്‍ക്കാരും നല്‍കിയിട്ടുള്ള എല്ലാ അനുമതി പത്രങ്ങളും പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഉടമകള്‍ സംയുക്തമായി നാളെ ഇന്ധന ബഹിഷ്‌കരണ ദിനാചരണം സംഘടിപ്പിക്കുന്നു. ഇന്ന് അര്‍ധ രാത്രി മുതല്‍ നാളെ അര്‍ധ രാത്രി വരെ ഇന്ധന വില്‍പ്പന പൂര്‍ണമായി നിലയ്ക്കും.
ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സും കേരള സ്‌റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് പമ്പുകള്‍ അടച്ചിട്ട് സമരം നടത്തുന്നത്. നിലവില്‍ സംസ്ഥാനത്ത് 1890 പമ്പുകളുണ്ട്. പുതിയ 78 പമ്പുകള്‍ക്കാണ് അനുമതി.
പുതിയ പമ്പുകള്‍ സ്ഥാപിക്കുമ്പോള്‍ നിലവിലുള്ളവയുടെ വ്യാപാരവരുമാന സ്ഥിരത ഉറപ്പാക്കുന്ന വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പ്രസിഡന്റ് എം. തോമസ് വൈദ്യനും കേരള സ്‌റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശബരീനാഥും ആവശ്യപ്പെട്ടു.
സ്വകാര്യ കമ്പനികളുടെ കടന്നു വരവിനെ സഹായിക്കുന്ന എണ്ണക്കമ്പനികളുടെയും സര്‍ക്കാരിന്റെയും നിലപാടു തിരുത്തുക, വില്‍പ്പനയ്ക്ക് അനുസരിച്ച് വസ്തുവിന്റെ വാടക വര്‍ധിപ്പിക്കുക, ലാഭകരമല്ലാത്ത പമ്പുകളുടെ വസ്തുവകകള്‍ ഉപാധികളില്ലാതെ തിരികെ നല്‍കുക, കമ്പനികള്‍ക്കു സമര്‍പ്പിച്ച അവകാശപത്രിക അംഗീകരിക്കുക, ടെര്‍മിനലില്‍ നിന്നു നല്‍കുന്ന ഇന്ധനത്തിന്റെ അളവ് കൃത്യമാക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുക, ബാങ്കുകള്‍ ഈടാക്കുന്ന ഹാന്‍ഡിലിങ് ചാര്‍ജുകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകള്‍ ഉന്നയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















