Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഗ്രീന്‍ ക്ലീന്‍ കേരള... സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ നട്ട് സംരക്ഷിക്കുന്നതിന്റെ സംസ്ഥാനതല പ്രഖ്യാപനം നാളെ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും

03 JUNE 2021 08:38 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ നട്ട് സംരക്ഷിക്കുന്നതിന് വിഭാവനം ചെയ്ത 'ഗ്രീന്‍ ക്ലീന്‍ കേരള' പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 രാവിലെ 11 മണിക്ക് വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ സംരക്ഷിച്ച് ഓരോ മൂന്നു മാസത്തെയും വളര്‍ച്ച പ്രകടമാകുന്ന ഫോട്ടോ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗമായ യു.എന്‍.ഇ.പി.(യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാം) യിലേക്ക് കേരളത്തിന്റെ സംഭാവനയായി സമര്‍പ്പിക്കാന്‍ ലക്ഷ്യമിടുന്ന മല്‍സരമാണിത്. ഗ്രീന്‍ ക്ലീന്‍ കേരള എന്ന യൂട്യൂബ് ചാനലിലൂടെ ലൈവ് ആയി പരിപാടി കാണാം.

സ്വന്തം പറമ്ബിലോ പൊതുസ്ഥലത്തോ വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കാന്‍ തയ്യാറുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പദ്ധതി വിജയിപ്പിക്കുവാനായി കേരളത്തിലെ വിദ്യാലയങ്ങളും റസിഡന്‍സ് അസോസിയേഷനുകളും സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും തമ്മില്‍ ആരോഗ്യകരമായ മല്‍സരം സംഘടിപ്പിക്കുകയാണ്. സ്വര്‍ണ്ണ നാണയങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, സോളാര്‍ ഉപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പഠനോപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സൗജന്യ പെട്രോള്‍ കാര്‍ഡുകള്‍, ഫലവൃക്ഷ തൈകള്‍ മുതലായവയാണ് സമ്മാനങ്ങള്‍. കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹരിതകേരളം മിഷന്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യ വനവല്‍കരണ വിഭാഗം, മണ്ണു സംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, കുടുംബശ്രീ, എന്‍.എസ്.എസ്, എസ്.പി.സി ,സേവ്, ഐ.സി.ഡി.എസ് മുതലായവയുടെ സഹകരണത്തോടെ ജീസം ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. മികച്ച പ്രകടനം നടത്തുന്ന ടീമിനും ജില്ലക്കും സ്വര്‍ണ്ണപ്പതക്കവും ഹരിത പുരസ്‌കാരവും നല്‍കും. ംംം.ഏൃലലിഇഹലമിലമൃവേ.ീൃഴ വെബ്‌സൈറ്റിലൂടെ മത്സരത്തില്‍ പങ്കെടുക്കാം. കഴിഞ്ഞ മത്സരങ്ങളിലെ വിജയികള്‍ക്ക് അന്നേദിവസം സമ്മാനങ്ങള്‍ നല്‍കുകയും പുതിയ മല്‍സരങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യും.
ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് ചെയര്‍ പേഴ്‌സന്‍ കാനത്തില്‍ ജമീല എംഎല്‍എ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍, ഗ്രീന്‍ ക്ലീന്‍ കേരള ചെയര്‍മാന്‍ ബാബു പറശ്ശേരി, കണ്‍വീനര്‍ മുഹമ്മദ് ഇഖ്ബാല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസര്‍ ടിറ്റൊ ജോസഫ്, സാമൂഹ്യ വനവല്‍കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ജോഷില്‍, ജെ.ആര്‍.സി സംസ്ഥാന പ്രസിഡണ്ട് ജ്യോതിഷ് നായര്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സ്‌റ്റേറ്റ് ഓര്‍ഗനൈസര്‍ ഷീല ജോസഫ് ,ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രകാശ്.പി ജെ.ആര്‍.സി ജില്ലാ പ്രസിഡന്റ് രാജേന്ദ്രന്‍, വടയക്കണ്ടി നാരായണന്‍, ബഷീര്‍ വടകര, സല്‍മാന്‍ മാസ്റ്റര്‍, ഇസ്മായില്‍ മാസ്റ്റര്‍, പ്രൊഫസര്‍ ശോഭീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 11 മണിക്ക് നടക്കുന്ന ലൈവ് പ്രോഗ്രാമിലൂടെ സംഘടിപ്പിക്കുന്ന വില്ലിങ്‌നെസ് കമന്റ് മത്സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (3 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (4 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (4 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (4 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (6 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (7 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (8 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (8 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (9 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (9 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (9 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (9 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (9 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (9 hours ago)

Malayali Vartha Recommends