Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

പാലക്കാടിന് തീപിടിച്ചു... പാലക്കാട് മെട്രോ ശ്രീധരനെ തോല്‍പിക്കാന്‍ ചില ബിജെപി നേതാക്കള്‍ ഒത്തുകളിച്ചെന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി ജില്ലാ നേതൃത്വം; പാലക്കാട് കോണ്‍ഗ്രസുമായി ഡീല്‍ എന്ന വാദം അസംബന്ധം

04 JUNE 2021 08:52 AM IST
മലയാളി വാര്‍ത്ത

ജയിക്കുമായിരുന്ന മെട്രോമാന്‍ ഇ ശ്രീധരനെ ബിജെപി നേതാക്കള്‍ തന്നെ തോല്‍പ്പിച്ചതായുള്ള ആരോപണത്തിനെതിരെ ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി. എന്‍ഡിഎ പാലക്കാട് സ്ഥാനാര്‍ഥി ഇ. ശ്രീധരനെ തോല്‍പിക്കാന്‍ ബിജെപി സംസ്ഥാന നേതാവ്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായി ഡീല്‍ നടത്തിയെന്ന പ്രചാരണം അസംബന്ധമാണെന്നു പാര്‍ട്ടി ജില്ലാ നേതൃത്വം പറഞ്ഞു.

കഴിഞ്ഞ 3 തിരഞ്ഞെടുപ്പുകളിലെ വോട്ടു നോക്കിയാല്‍ ഡീല്‍ നടന്നതു കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണെന്നു വ്യക്തമാകുമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് പറഞ്ഞു. മണ്ഡലത്തിലെ ഓരോ തിരഞ്ഞെടുപ്പിലും വോട്ടു വിഹിതം കൂട്ടിയതു ബിജെപിക്കു മാത്രമാണ്. കോണ്‍ഗ്രസും സിപിഎമ്മും നടത്തിയ കച്ചവടമാണ് ഈ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നടന്നത്. ഷാഫി പറമ്പിലിനെ സിപിഎം എംഎല്‍എ ആയാണ് ഇടതു സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിച്ചതെന്നും ബിജെപി ആരോപിച്ചു.

 



പ്രധാനമന്ത്രി നരേന്ദ്ര മോഡിയുള്‍പ്പെടെ മുന്‍കൈയെടുത്തു മത്സരിപ്പിച്ച ഇ.ശ്രീധരനെ തോല്‍പിക്കാനും ബിജെപിയില്‍ ഒരു വിഭാഗം ശ്രമിച്ചെന്നു ദേശീയ നേതൃത്വത്തിനു പരാതിയെന്നായിരുന്നു ഇന്നലത്തെ വാര്‍ത്ത. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40,074 വോട്ടോടെ ബിജെപി ചരിത്രത്തിലാദ്യമായി രണ്ടാമതെത്തിയ മണ്ഡലത്തില്‍ പുതുതായി 7322 വോട്ടുകള്‍ കൂടി ബിജെപി ചേര്‍ത്തിരുന്നു.

 

ഈ 47,500 വോട്ടുകള്‍ക്കപ്പുറം ഇ. ശ്രീധരന്റെ ജനപിന്തുണയില്‍ ലഭിക്കേണ്ട വോട്ടുകള്‍ കൂടി പരിഗണിക്കുമ്പോള്‍ 60,000 വോട്ടുകള്‍ ലഭിക്കേണ്ട മണ്ഡലത്തില്‍ 50,052 വോട്ടുകളായത് എതിര്‍ സ്ഥാനാര്‍ഥിയുമായി ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് നടത്തിയ ഡീല്‍ ആണെന്നാണ് രഹസ്യ പരാതിയില്‍ ആരോപിക്കുന്നത്.

 


സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം കൊണ്ടാല്ലാതെ ഗുണമുണ്ടാകില്ല എന്നാണ് കെ സുരേന്ദ്രനും വി മുരളീധരനും എതിരായ പക്ഷം ആരോപിക്കുന്നത്. ഇരുവര്‍ക്കുമെതിരെ നീക്കം ശക്തമാക്കിയ മറ്റ് നേതാക്കള്‍ ആര്‍എസ്എസ് പിന്തുണകൂടി ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.


എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയും ഫിനാന്‍സ് കമ്മിറ്റി രൂപവത്കരിക്കാതെയുമാണിറങ്ങിയതെന്നും ആക്ഷേപം ഉയര്‍ന്നു.

 



140 നിയോജകമണ്ഡലങ്ങളില്‍നിന്നും രണ്ടുപേരുടെ വീതം സാധ്യതാ പട്ടികയാണ് സ്ഥാനാര്‍ഥിനിര്‍ണയത്തിനായി തയ്യാറാക്കിയത്. ഈ പട്ടിക തള്ളിക്കൊണ്ട് വി. മുരളീധരനും കെ. സുരേന്ദ്രനും തങ്ങളുടെ ഗ്രൂപ്പുകാര്‍ക്കും ഇഷ്ടക്കാര്‍ക്കും സ്ഥാനാര്‍ഥിത്വം വീതിച്ചു നല്‍കുകയാണുണ്ടായതെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. കേന്ദ്ര നേതൃത്വത്തില്‍നിന്ന് ലഭിച്ച ഫണ്ട് വിതരണത്തിന്റെ കാര്യത്തിലും വലിയ വിവേചനം കാണിച്ചെന്നാണ് മറ്റൊരു പരാതി.

വിജയസാധ്യതയുള്ള പത്തു മണ്ഡലങ്ങളിലേക്ക് സംഘാടകരെയും സംയോജകന്മാരെയും മുഴുവന്‍ സമയ പ്രവര്‍ത്തകരെയും നല്‍കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നുമുള്ള പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങളുടെ നിര്‍ദേശം നേതൃത്വം തള്ളിയെന്നാണ് മറ്റൊരു ആക്ഷേപം.

 

 

ഒരു മണ്ഡലത്തിലേക്കും പുറത്തുനിന്നു പ്രവര്‍ത്തകരെ കൊണ്ടുവരരുതെന്ന് തീരുമാനമെടുത്ത നേതൃത്വം വിജയസാധ്യതയുള്ള ചില മണ്ഡലങ്ങളില്‍നിന്ന് നേതാക്കളെ മറ്റു മണ്ഡലത്തിലേക്ക് കൊണ്ടുപോയത് ചിലരെ കരുതിക്കൂട്ടി തോല്‍പ്പിക്കാന്‍ നടത്തിയ ശ്രമമാണെന്നും ആരോപണം ഉയരുന്നു. പരാജയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃമാറ്റത്തിലേക്ക് കടന്നതോടെ തങ്ങളുടെ ആവശ്യത്തിന് കുറെക്കൂടി പിന്തുണ കിട്ടുമെന്ന വിശ്വാസത്തിലാണ് ഈ വിഭാഗം.

നേതൃമാറ്റം എന്ന ഒറ്റ ആവശ്യത്തില്‍ ഉറച്ചാണ് വിരുദ്ധ ചേരി നീങ്ങുന്നതെങ്കില്‍, പകരം ആര് എന്ന ചോദ്യം ഉയര്‍ത്തിയാണ് ഔദ്യോഗിക പക്ഷം പിടിച്ചു നില്‍ക്കുന്നത്. കെ സുരേന്ദ്രന് പിന്‍ഗാമിയായി എത്തേണ്ടത് അത്ര തന്നെ ചുറുചുറുക്കും സംഘാടന ശേഷിയുമുള്ള ആളാകണം എന്ന വാദമാണ് ഔദ്യോഗിക പക്ഷത്തെ പിന്തുണക്കുന്നവര്‍ ഉയര്‍ത്തുന്നത്.

 

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (5 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (5 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (5 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (6 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (8 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (8 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (10 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (10 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (10 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (11 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (11 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (11 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (11 hours ago)

Malayali Vartha Recommends