ബിജെപിക്ക് വോട്ട് മറിച്ചത് സിപിഎം എന്ന് വിഎം സുധീരന്‍

ബി.ജെ.പിയുടെ വോട്ട് ബാങ്ക് വര്‍ദ്ധനയില്‍ ചെറുതല്ലാത്ത പങ്ക് സി.പി.എമ്മിനുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. സി.പി.എമ്മിന്റെ അന്ധമായ കോണ്‍ഗ്രസ് വിരോധം തുടര്‍ന്നാല്‍ ബംഗാള്‍ അനുഭവം കേരളത്തിലും ഉണ്ടാവുമെന്നും സുധീരന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ 97ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാ ഭവനില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം അപഗ്രഥിച്ച് പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടു പോകും. ജനങ്ങള്‍ക്ക് അഹിതമായത് ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
നക്‌സലൈറ്റുകളെ അമര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ കെ. കരുണാകരന്‍ സ്വീകരിച്ച ഉറച്ച നടപടികള്‍ കൊണ്ടാണ് കേരളം നക്‌സലുകളെ താവളമായി മാറാതിരുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കെ. കരുണാകരന്‍ സാധ്യമാക്കിയ നെടുമ്പാശേരി വിമാനത്താളവത്തിന് അദ്ദേഹത്തിന്റെ പേരു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുന്നെങ്കില്‍ എതിര്‍ത്തോട്ടെ . നിര്‍ദ്ദേശം വയ്ക്കാനെങ്കിലും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, എന്‍. പിതാംബരക്കുറുപ്പ്, എം.എം. ഹസന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, ബിന്ദു കൃഷ്ണ, ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, കരകുളം കൃഷ്ണപിള്ള തുടങ്ങിയവരും സംസാരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















