തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്ന് സി.കെ. ജാനു10 ലക്ഷം രൂപ വാങ്ങിയതിന്റെ തെളിവ് കണ്ടെത്താനാവാതെ പോലീസ്

തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്ന് സി.കെ. ജാനു10 ലക്ഷം രൂപ വാങ്ങിയതിന്റെ തെളിവ് കണ്ടെത്താനാവാതെ പോലീസ്.
തെളിവില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കുരുക്കാന്‍ സി പി എം തയ്യാറാക്കിയ മാസ്‌റര്‍പ്ലാനില്‍ നിന്നും പ്രസീദ ഊരി.
കെ സുരേന്ദ്രനില്‍ നിന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനു പത്തുലക്ഷം രൂപ വാങ്ങിയത് കണ്ടിട്ടില്ലെന്നാണ് പ്രസീദ പറഞ്ഞത്.
സി.കെ. ജാനുവിന്റെ നോട്ടീസ് കിട്ടിയതോടെയാണ് കോഴ ആരോപണം ഉന്നയിച്ച പ്രസീദ കണ്ടം വഴിയോടിയത്. പ്രസീദയെ രംഗത്തിറക്കിയ സി പി എം അയ്യട മനമേ എന്ന അവസ്ഥയിലായി.
തിരുവനന്തപുരത്ത് വച്ച് പണം കൈമാറിയത് താന്‍ കണ്ടുവെന്നാണ് ആരോപണം ഉയര്‍ത്തിയ പ്രസീദ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ വ്യാഴാഴ്ച രാത്രി ഒരു പ്രമുഖ ന്യൂസ് ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് പണം കൈമാറിയത് താന്‍ കണ്ടിട്ടില്ലെന്നും ഇതേക്കുറിച്ച് അറിയില്ലെന്നുമാണ് അവര്‍ വ്യക്തമാക്കിയത്. കെ സുരേന്ദ്രനില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന ജെആര്‍പി നേതാക്കളുടെ ആരോപണങ്ങള്‍ക്കെതിരെ സികെ ജാനു ഒരു കോടി രൂപയുടെ നഷ്ടപരിഹാര കേസ് നല്‍കിയിരുന്നു. ഇതോടെയാണ് പ്രസീദ ആരോപണങ്ങളില്‍ നിന്ന് മലക്കം മറിഞ്ഞത്.
ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ, ട്രഷറര്‍ പ്രസീദ എന്നിവര്‍ക്കെതിരെയാണ് സി കെ ജാനു വക്കീല്‍ നോട്ടീസയച്ചത് . തനിക്ക് വര്‍ധിച്ചു വരുന്ന ജനപിന്തുണയിലും, രാഷ്ട്രീയ പിന്തുണയിലും വിറളി പൂണ്ടവരാണ് കഴിഞ്ഞ മൂന്നു ആഴ്ചയായി സമൂഹ, ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
പ്രകാശന്‍ മൊറാഴ ജെആര്‍പിയുടെ സംസ്ഥാന സെക്രട്ടറി അല്ല, ലെറ്റര്‍ പാഡും, സീലും വ്യാജമായി നിര്‍മിച്ചുണ്ടാക്കി തനിക്കെതിരെ ഉപയോഗിക്കുകയിരുന്നുയെന്നാണ് ജാനു വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കി. ഈ പ്രചാരണങ്ങളെല്ലാം അവസാനിപ്പിച്ചു നോട്ടീസ് ലഭിച്ചു ഏഴ് ദിവസത്തിനകം കല്‍പ്പറ്റ പ്രസ് ക്ലബ്ബില്‍ പത്ര സമ്മേളനം വിളിച്ച് ആരോപണങ്ങള്‍ പിന്‍വലിച്ചു പരസ്യമായി ഖേദ പ്രകടനം നടത്തണം. അല്ലാത്ത പക്ഷം ദുഷ്‌കീര്‍ത്തിയ്ക്കും, മാനഹാനിയ്ക്കും നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും, അല്ലാത്ത പക്ഷം സിവില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജാനു നോട്ടീസില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ച് പണ കൈമാറ്റം നടന്നിട്ടില്ല. ആരോപണം ഉന്നയിച്ചവര്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടണം. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തയാറാണെന്നും ജാനു പറഞ്ഞു. കെ. സുരേന്ദ്രനില്‍ നിന്ന് ജാനു 40 ലക്ഷം രൂപയാണ് വാങ്ങിയതെന്ന ആരോപണവുമായി ജെ.ആര്‍.പി മുന്‍ സംസ്ഥാന സെക്രട്ടറി ബാബു രംഗത്തെത്തിയിരുന്നു. ബാബുവിന്റെ ആരോപണവും അടിസ്ഥാന രഹിതമാണെന്നും തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും ജാനു കൂട്ടിച്ചേര്‍ത്തു
കൊടകരയില്‍ നടന്ന പണം കവര്‍ച്ച കേസില്‍ ബിജെപിക്കെതിരെ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. കേസുമായി ബിജെപിക്ക് ഒരു ബന്ധവും ഇല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നതാണ്. ബിജെപിയുമായി ബന്ധപ്പെട്ട പണമായിരുന്നെങ്കില്‍ എന്തിനാണ് കേസ് കൊടുക്കുന്നത്. ബിജെപി നേതാക്കളായിട്ടോ സുഹൃത്തുക്കളായോ ആരെല്ലാം ആയി ധര്‍മ്മരാജന്‍ ബന്ധപ്പെട്ടിട്ടുണ്ടോ അവരെല്ലാം കേസ് കൊടുക്കണമെന്ന അഭിപ്രായക്കാരാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ ജാനുവിന്റെ കേസില്‍ സുരേന്ദ്രനെ കുരുക്കാന്‍ കഴിയാതെ വന്ന പശ്ചാത്തലത്തില്‍ കൊടകര കേസില്‍ സുരേന്ദ്രനെ കുരുക്കുമെന്നാണ് അറിയുന്നത്.
സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. മംഗലാപുരം വഴി തുക വന്നതിന് പോലീസിന്റെ കൈയില്‍ തെളിവുണ്ട്. എന്നാല്‍ കെ.സുരേന്ദ്രനെ കേസില്‍ കുരുക്കാനുള്ള തെളിവ് പോലീസിന്റെ കൈയിലില്ല. തെളിവ് കിട്ടിയില്ലെങ്കില്‍ സുരേന്ദ്രനെ ചോദ്യം ചെയ്ത് നാറ്റിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
https://www.facebook.com/Malayalivartha