രാജനെ ഉരുട്ടികൊന്നവരുടെ ഉപദേശം രൂപേഷിന്റെ മക്കള്‍ക്ക് വേണ്ട, മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു

അറസ്റ്റിലായ മാവായിസ്റ്റ് നേതാവ് രൂപേഷിന്റെ മക്കള്‍ക്ക് തുറന്ന കത്തെഴുതിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകനും അഭിനേതാവുമായ ജോയി മാത്യു രംഗത്തെത്തി. രാജനെ ഉരുട്ടിക്കൊന്ന കെ കരുണാകരന്റെ പിന്മുറക്കാര്‍ക്ക് രൂപേഷിന്റെ മക്കളെ ഉപദേശിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ജോയി മാത്യുവിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോയി മാത്യു രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
കോണ്‍ഗ്രസുകാരാകരുതെന്ന് ചെന്നിത്തല ആദ്യം സ്വന്തം മക്കള്‍ക്ക് ഉപദേശം നല്‍കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആമിക്കും സവേരയ്ക്കും ചെന്നിത്തല എഴുതിയ തുറന്ന കത്ത് വലിയ ചര്‍ച്ചയായിരുന്നു. മാതാപിതാക്കളുടെ പാത പിന്തുടരരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ചെന്നിത്തലയുടെ കത്ത്. വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, പഠിച്ച് മിടുക്കികളായി സമൂഹത്തിനും, രാജ്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരായി മാറണമെന്നും ചെന്നിത്തല ഉപദേശിച്ചിരുന്നു.
മാതാപിതാക്കളുടെ സാമീപ്യവും സ്‌നേഹവും ഏറ്റവുമധികം ആവശ്യമുള്ള പ്രായത്തില്‍ അതു ലഭിക്കാതെപോയ പെണ്‍കുട്ടികളുടെ വിഷമകരമായ അവസ്ഥയില്‍ രണ്ടു മക്കളുടെ പിതാവെന്ന നിലയിലുള്ള തന്റെ ആശങ്കയും വേദനയും പങ്കുവയ്ക്കുന്നു. മാതാപിതാക്കള്‍ തിരഞ്ഞെടുക്കുന്ന വിനാശകരമായ പാതയ്ക്കു നിങ്ങള്‍ കുട്ടികള്‍ ഉത്തരവാദികളല്ലെന്നും ചെന്നിത്തല കത്തില്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















