മഹാരാജാസ് കോളേജിലെ അനിശ്ചിതകാല സമരം പിന്‍വലിച്ചു, ഇന്ന് ക്ലാസുകള്‍ പുനരാരംഭിക്കും

നീണ്ട സമരത്തിനുശേഷം മഹാരാജാസ് കോളജ് ഇന്ന് തുറക്കും. മഹാരാജാസ് കോളേജിന് സ്വയംഭരണ പദവി നല്‍കിയതിനെതിരെ കലാലയ സംരക്ഷണസമിതി നടത്തിവന്ന 54 ദിവസത്തെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഇന്ന് ക്ലാസുകള്‍ പുനരാരംഭിക്കും. ഒരുവര്‍ഷമായി നീണ്ടു നിന്ന വിവിധ സമര മുറകളാണ് അവസാനിച്ചത്.
കഴിഞ്ഞ ദിവസം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ മധ്യസ്ഥതയില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് സമരം അവസാനിച്ചത്. തുടര്‍ന്ന് കോളജ് ഇന്നു മുതല്‍ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















