ഇത് പ്രസിഡന്റാ പറയുന്നത്... ആശാന്‍ ആ ചെയ്തത് ശരിയായില്ല; സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് എന്‍എസ്എസ് പ്രസിഡന്റിന്റെ കരയോഗം

നായര്‍ സമുദായാംഗവും കേരളം ആദരിക്കുന്ന താരവുമായ സുരേഷ് ഗോപിയെ എന്‍.എസ്.എസ്. ആസ്ഥാനത്തുനിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് എന്‍.എസ്.എസ്. പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അംഗമായ കരയോഗത്തില്‍ പ്രമേയം. വെട്ടിപ്പുറം 115ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തിലാണ് ഇന്നലെ പ്രമേയം അവതരിപ്പിച്ചത്.
നരേന്ദ്രനാഥന്‍ നായര്‍ പങ്കെടുക്കാതിരുന്ന യോഗത്തില്‍ പ്രമേയത്തിന് മറ്റെല്ലാ അംഗങ്ങളുടേയും പിന്തുണ ലഭിച്ചു. മഹത്തായ കേരളീയ സമൂഹത്തിനും അതിലുപരി പൈതൃകത്തിനും നിരവധി സംഭാവനകള്‍ നല്‍കി നൂറു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസിന്റെ മഹാരഥന്മാര്‍ ഇരുന്ന കസേരയില്‍ ഇപ്പോള്‍ ഇരിക്കുന്ന ജി. സുകുമാരന്‍ നായരുടെ ചില പ്രവൃത്തികള്‍ നായര്‍ സമുദായാംഗങ്ങള്‍ക്ക് നാണക്കേടും ലജ്ജയും തോന്നിപ്പിക്കും വിധമാണെന്ന് പ്രമേയത്തില്‍ പറയുന്നു.
എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ എന്‍.എസ്.എസിലുണ്ട്. അവരെയെല്ലാം കോര്‍ത്തിണക്കി ഒരേ മനസോടെ പ്രവര്‍ത്തിക്കുന്ന വേദിയായി പ്രവര്‍ത്തിക്കേണ്ടതിനുപകരം ഒരു വിഭാഗത്തെ തളര്‍ത്തുന്ന നടപടിയാണ് ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ ജന്മനക്ഷത്ര പിരിവ് കൊണ്ടു കെട്ടിപ്പടുത്ത പ്രസ്ഥാനം സ്വന്തം സ്വത്താണെന്നു വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ ജനറല്‍ സെക്രട്ടറി ശ്രമിക്കുന്നത്.
നായര്‍ സമുദായാംഗങ്ങള്‍ക്ക് യാതൊരു പരിഗണനയും എന്‍.എസ്.എസില്‍ നിന്നു ലഭിക്കുന്നില്ല. നായര്‍ സമുദായത്തെ നാണം കെടുത്തുന്ന നടപടികളാണ് ജി. സുകുമാരന്‍ നായരില്‍ നിന്ന് ഉണ്ടാകുന്നത്. സ്വയം പോപ്പ് എന്ന് വിശേഷിപ്പിക്കുന്നതിലൂടെ സുകുമാരന്‍ നായര്‍ എന്‍.എസ്.എസിന്റെ അന്തസാണു തകര്‍ക്കുന്നത്. ഇതിനെതിരേ പ്രതിഷേധിക്കേണ്ടത് നായര്‍ സമുദായത്തിന്റെ കടമയാണെന്നും ജി. സുകുമാരന്‍ നായര്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















