എസ്.എഫ്.ഐയുടെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്

പാഠപുസ്തക അച്ചടിയില്‍ വീഴ്ച വരുത്തിയ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദു റബ്ബിന്റെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. നിയഗമസഭാ കവാടത്തില്‍ എത്തുന്നതിനു മുമ്പ് പൊലീസ് സമരക്കാരെ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്‌ളെറിഞ്ഞു. പൊലീസ് പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. ചിതറി ഓടിയ പ്രവര്‍ത്തകര്‍ വീണ്ടും ഒരുമിച്ച് പൊലീസിനെ നേരിട്ടു. തുടര്‍ന്ന് പൊലീസ് സമരക്കാര്‍ക്കെതിരെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തിനു മുന്നില്‍ നിന്നും സമരക്കാര്‍ യൂണിവേഴ്‌സിറ്റി കോളജ് പരിസരത്തേക്ക് നീങ്ങി. പോലീസും വിദ്യാര്‍ഥികളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവു വന്നിട്ടില്ല. പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്താന്‍ ശിവന്‍കുട്ടി എം.എല്‍.എ സ്ഥലത്തത്തെിയിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
ആദ്യപാദ പരീക്ഷ അടുത്തിട്ടും പാഠപുസ്തക അച്ചടി പൂര്‍ത്തിയാകാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയാണെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി സമരപരിപാടികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അബ്ദുറബ്ബിനെതിരെ കരിങ്കൊടി വീശുകയും നിലവിളക്ക് കൊളുത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















