പാഠപുസ്തക അച്ചടി വൈകി്‌യതില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

പാഠപുസ്തക അച്ചടി വൈകിച്ചതില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിനായി വിവിധ വകുപ്പുകളുടെ യോഗം ചൊവ്വാഴ്ച വിളിച്ചുചേര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്‌യു നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ചര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രിക്കെതിരേ കെഎസ്‌യു വിമര്‍ശനമുന്നയിച്ചു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌യു ഇന്നു നടത്താനിരുന്ന വിദ്യാഭ്യാസ ബന്ദ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















