ഫണ്ട് നല്‍കുന്നില്ല; സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി താളം തെറ്റുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ എയഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതി മതിയായ ഫണ്ടില്ലാത്തതിനെ തുടര്‍ന്ന് താളം തെറ്റുന്നു. പാചക തൊഴിലാളികള്‍ കൂലി കൂട്ടിയതും ഉയര്‍ന്ന കയറ്റിറക്കു കൂലിയും പദ്ധതിക്ക് തിരിച്ചടിയാകുന്നതിനിടയിലാണ് വിലക്കയറ്റവും ഇരുട്ടടിയായി മാറിയത്. ഒരു വിദ്യാര്‍ഥിക്ക് പോഷക സമൃദ്ധമായ ആഹാരം നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത് അഞ്ചു രൂപയാണ്. പാചകക്കൂലിയും കയറ്റിറക്കു കൂലിയും ഇതില്‍ നിന്നു നല്‍കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്‌കൂളിന് ഇരട്ടി ചെലവാകുന്ന ഉച്ചഭക്ഷണ പദ്ധതി മിക്ക സ്‌കൂളുകളിലും വഴിപാടായി മാറിയിരിക്കുകയാണ്.
ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നത്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് ്രൈപമറിതലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ 450 കിലോ കലോറി ഊര്‍ജവും 12 ഗ്രാം പ്രോട്ടീനും ലഭിക്കണം. അപ്പര്‍പ്രൈമറി തലത്തില്‍ 700 കിലോ കലോറി ഊര്‍ജവും 20 ഗ്രാം പ്രോട്ടീനും ലഭിക്കണം. എന്നാല്‍, ആകെയുള്ള അഞ്ചു രൂപ കൊണ്ട് ഒന്നും ചെയ്യാനാവില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. തുക അപര്യാപ്തമായതോടെ പോഷകാഹാരത്തിന്റെ അളവിലും കുറവു വന്നു. അധ്യയന വര്‍ഷം ആരംഭിച്ച് മാസം ഒന്നു പിന്നിടുമ്പോഴും മിക്ക സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് എത്തിയിട്ടുമില്ല. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ ഫണ്ടും പിടിഎ ഫണ്ടും മറ്റുമുപയോഗിച്ചാണ് ഉച്ചഭക്ഷണ പദ്ധതി നടത്തിക്കൊണ്ടിരിക്കുന്നത്. ലഭിക്കുന്ന ഫണ്ട് ചില സ്‌കൂളുകളില്‍ തിരിമറി നടത്തുന്നതായും ആക്ഷേപമുണ്ട്.
ഫണ്ട് ഇല്ലാതെ വരുന്നതോടെ കുറച്ചു പാലില്‍ വെള്ളം ചേര്‍ത്താണത്രേ കുട്ടികള്‍ക്കു നല്‍കുന്നത്. മിച്ചം വരുന്ന പാല്‍ ഉറയൊഴിച്ചാല്‍ മോരു കറിയായി. കൂടെ കുമ്പളങ്ങയും തക്കാളിയും വെട്ടിയരിഞ്ഞ് വെള്ളം നീട്ടി സാമ്പാറും. ഇതാണു പലയിടത്തും സമൃദ്ധമായ ഉച്ചഭക്ഷണമായി നല്‍കുന്നത്. മുട്ടയും മാംസവും മിക്ക സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്കു ലഭിക്കാറേയില്ല. ആഴ്ച്ചയില്‍ ഒന്നെന്നുള്ളതു ചിലപ്പോള്‍ മാസത്തില്‍ ഒന്നാകും. ചിലപ്പോള്‍ അതുമില്ല. സാമ്പാറില്‍ വെള്ളം കൂടിയാലും ചോദിക്കാന്‍ ആരുമില്ലെന്നതാണു സ്ഥിതി. ചോദ്യം ചെയ്താല്‍ സര്‍ക്കാര്‍ ഫണ്ട് തരുന്നില്ലെന്ന ന്യായം. പരിശോധനകള്‍ക്ക് ആരുമില്ലാതായതും ഉച്ചഭക്ഷണ പദ്ധതി തകിടം മറിയാന്‍ കാരണമായി.
അതത് വിദ്യാഭ്യാസ ജില്ലകളിലെ എഇഒമാര്‍ക്കാണ് അവരുടെ പരിധിയിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണം കാര്യക്ഷമമാണോ എന്നു പരിശോധിക്കാനുള്ള അവകാശം. അധ്യയന വര്‍ഷം ആരംഭിച്ച് മാസം ഒന്നു പിന്നിട്ടിട്ടും സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആരും പരിശോധനക്കെത്തിയിട്ടില്ല. ഓരോ സ്‌കൂളിലും നൂണ്‍ മീല്‍ കമ്മിറ്റികളും ഒരു സൂപ്പര്‍ വൈസറും വേണമെന്നു നിര്‍ദേശമുണ്ടെങ്കിലും പലയിടത്തും ഇതു കടലാസില്‍ മാത്രം. അധ്യാപകരും പിടിഎ അംഗങ്ങളും ഉള്‍പ്പെടുന്നതാണു കമ്മിറ്റി. പുതിയ അധ്യയന വര്‍ഷത്തില്‍ നൂണ്‍ മീല്‍ കമ്മിറ്റി തെരഞ്ഞെടുക്കാത്ത സ്‌കൂളുകള്‍ നിരവധിയാണ്. ഫണ്ട് വൈകുന്നതു കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം മുതല്‍ ഹെഡ്മാസ്റ്ററുടെ അക്കൗണ്ടിലേക്കാണ് തുകയെത്തുന്നത്. ഇങ്ങനെ വന്നതോടെ ഹെഡ്മാസ്റ്റര്‍മാര്‍ സ്വന്തം കൈയില്‍ നിന്നു തുക ചെലവാക്കേണ്ട സ്ഥിതിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















