കരിപ്പൂരില്‍ 9.5 കിലോ സ്വര്‍ണവുമായി എത്തിയ യാത്രക്കാരി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9.5 കിലോ സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടുവന്ന യാത്രക്കാരി പിടിയിലായി. ദുബായില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ യുവതിയാണ് പിടിയിലായത്. ഇവരുടെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പെരുമാറ്റത്തില്‍ സംശയം തോന്നി കസ്റ്റംസ് പരിശോധിക്കുന്നതിനിടെ യുവതി ധരിച്ചിരുന്ന പര്‍ദ്ദക്കുള്ളിലെ ജാക്കറ്റില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.
ജാക്കറ്റിനുള്ളിലെ അറകളില്‍ ചെറുതും വലുതുമായ ഒമ്പത് കട്ടികളായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഒരു കിലോയുടെ കട്ടികളാണ് അധികവും. ഇവരെ കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്യുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















