ബാലകൃഷ്ണ പിളളയ്ക്ക് സ്മാരകം നിര്‍മിക്കാനുളള നീക്കം പൊതുജനത്തിന്റെ മനോവീര്യം വ്രണപ്പെടുത്തു.. ഇത് സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നത്; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത്

ആര്‍. ബാലകൃഷ്ണ പിളളയുടെ പേരില്‍ സ്മാരകം നിര്‍മിക്കാന്‍ ബഡ്ജറ്റില്‍ രണ്ട് കോടി നീക്കി വച്ചതിനെതിരെ ഗവര്‍ണര്‍ക്ക് കത്തയച്ച് അഭിഭാഷകന്‍ കോശി ജേക്കബ്. സര്‍ക്കാര്‍ നടപടി പൊതുജനത്തിന്റെ മനോവീര്യം വ്രണപ്പെടുത്തുന്നതും സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നതുമാണെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
വി.എസ്. അച്യുതാനന്ദന്‍ ഇടമലയാര്‍ കേസില്‍ നടത്തിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ബാലകൃഷ്ണ പിളളയ്ക്ക് 10000 രൂപ പിഴയും ഒരു വര്‍ഷം കഠിന തടവും ലഭിച്ചിരുന്നു എന്നും ജേക്കബ് ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വളരെ നിന്ദ്യമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. അഴിമതിക്കാരനായ ഒരു രാഷ്ട്രീയ നേതാവിനായി സ്മാരകം പണിയുന്നതിന് രണ്ട് കോടി നീക്കിവച്ചിരിക്കുന്നു.
അതിനാല്‍, ഗവര്‍ണര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മേല്‍പ്പറഞ്ഞ സ്മാരകം നിര്‍മിക്കുന്നതിനുളള നീക്കം പിന്‍വലിക്കാന്‍ ഉപദേശിക്കണമെന്നും കോശി ജേക്കബ് ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha