സുരേന്ദ്രന് കട്ട സപ്പോർട്ടുമായി കുമ്മനവും ടീമും.... കുഴൽപണ കേസിലെ പ്രതികൾക്ക് സിപിഎം-സിപിഐ ബന്ധം! തുറന്നടിച്ച് ബജെപി....

സംസ്ഥാനത്ത് മറ്റ് മുന്നണകളെ സോളാറും സ്വർണ്ണക്കടത്തും മറ്റും പിടിച്ചുലച്ചതിന് പിന്നാലെ ഇപ്പോൾ കേരളെത്തിലെ ബിജെപിയെ പിടിച്ചു കുലുക്കാൻ എത്തിയിരിക്കുന്നത് കുഴൽപണക്കേസാണ്. സംസ്ഥാന നേതൃത്വം എന്ത് നിലപാട് സ്വീകരിക്കും എന്ന ആശയക്കുഴപ്പത്തിൽ നിന്നിരുന്നതിന് ഇപ്പോൾ ഒരു പരിഹാരം വന്നിരിക്കുകയാണ്.
ബിജെപി സംസ്ഥാന കോർ കമ്മിറ്റിയോഗം ഹോട്ടലിൽ നടത്തുന്നത് പൊലീസ് വിലക്കിയതിനു പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ രംഗത്തെത്തിയിരിക്കുകയാണ്.
കൊടകര കുഴൽപ്പണ കേസിൽ ബിജെപിയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നു എന്നു തന്നെയുള്ള നിലപാടിലാണ് അവർ ഉറച്ച് നിൽക്കുന്നതും. ബിജെപിയെ കരിവാരിതേച്ച് ജനമധ്യത്തിൽ ഒറ്റപ്പെടുത്താനാണു ശ്രമം. നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പാർട്ടിയെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും കുമ്മനം വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തി.
കുഴല്‍പ്പണകേസിലെ ഗൂഡാലോചന പൊലീസ് അന്വേഷിക്കുന്നില്ലെന്നാണ് കുമ്മനം രാജശേഖരന്‍ ആരോപിക്കുന്നത്. പ്രതികള്‍ക്ക് സിപിഎമ്മുമായും സിപിഐയുമായും ബന്ധമുണ്ട്.
കേസില്‍ സിപിഎം പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തതിന്‍റെ വിവരങ്ങള്‍ പുറത്തുവിടുന്നില്ല. പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും ബിജെപിയെ അവഹേളിച്ച് ഒറ്റപ്പെടുത്തി നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.
ബിജെപി സംസ്ഥാന പ്രസിഡന്‍റ് സുരേന്ദ്രന്‍റെ മകനെ ചോദ്യം ചെയ്യാന്‍ പോകുന്നത് പാര്‍ട്ടിയെ അവഹേളിക്കാനാണ്. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമം നടക്കുന്നത്.
വെല്ലുവിളി പാർട്ടി ഒറ്റക്കെട്ടായി നേരിടും. ഇന്നു ചേരുന്ന കോർകമ്മിറ്റി എല്ലാ വിഷയവും വിശദമായി പരിശോധിക്കുമെന്നായിരുന്നു കുമ്മനം പറഞ്ഞതും.
എന്നാൽ ബിജെപി കോര്‍ കമ്മിറ്റി യോഗം ഹോട്ടലില്‍ നടത്തുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നു. പാർട്ടിയെ കുത്തിക്കീറി വലിക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയുമാണ് ചെയ്യുന്നത്. കോർ കമ്മിറ്റി യോഗം വിലക്കിയത് സർക്കാർ ഇടപെട്ടിട്ടാണ്.
നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്. പാർട്ടിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. കൊച്ചിയിലെ ഹോട്ടലിൽ കോർ കമ്മിറ്റി യോഗം ചേരാൻ മുൻകൂർ അനുമതി വാങ്ങിയിരുന്നു. ഒരുക്കങ്ങളെല്ലാം നടത്തിയ ശേഷം സർക്കാർ ഇടപെട്ട് വിലക്കുകയായിരുന്നു.
കീഴ്‌വഴക്കങ്ങൾ ലംഘിക്കുകയാണ്. മൗലികാവകാശങ്ങൾ ലംഘിക്കുന്നു. പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നു. പാർട്ടിയെ തകർക്കാനാണ് ശ്രമം. പാർട്ടിയുടെ അടിത്തറ എതിരാളികളെ ഭയപ്പെടുത്തുന്നു. എന്നാല്‍ ഹോട്ടലില്‍ യോഗം ചേരുന്നതിന് എതിരെ പൊലീസ് നോട്ടീസ് അയച്ചു.
സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് നോട്ടീസ് നല്‍കിയതെന്നും കുമ്മനം പറഞ്ഞു. ബിജെപിയ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും സമാധാനപരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കുന്നില്ലെന്നും കുമ്മനത്തിന്‍റെ വാദം.
കൊടകര കുഴൽപ്പണക്കേസിൽ പ്രതികൾക്ക് സിപിഐ– സിപിഎം ബന്ധം മറച്ചുവച്ചാണ് പൊലീസ് അന്വേഷണം ഇപ്പോൾ നടത്തുന്നതെന്നും. കെ. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും അപഹാസ്യനാക്കാനുമാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിക്കതിരെ പൊലീസിനെ ദുരുപയോഗിക്കുകയാണ്. കുറച്ചു നാളുകളായി ബിജെപിയെ സിപിഎമ്മും മാധ്യമങ്ങളും ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയാണ്.
ബിജെപിയെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന സിപിഎം നിലപാട് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു. കെ. സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവരും കുമ്മനത്തോടൊപ്പം വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha