നോക്കിയും കണ്ടും കളിച്ചാൽ കൊള്ളാം, പ്രതിക്കൂട്ടിലാവുന്നത് സർക്കാർ തന്നെ..! മുട്ടൻ വെടി പൊട്ടിച്ച് അബ്ദുള്ളക്കുട്ടി...

ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ സംസ്ഥാന വിജിലൻസിന്റെ നീക്കം രാഷ്ട്രീയ പ്രതികാരവും പകപോക്കലും ആണെന്നാണ് അദ്ദേഹം ഇപ്പോൾ ആരോപിക്കുന്നത്.
ഇത് കൂടാതെ ഒരു മുന്നറിയിപ്പ് കൂടി അദ്ദേഹം നൽകിയിട്ടുണ്ട്, അത് മറ്റൊന്നുമല്ല കേസന്വേഷണം ഇനിയും മുന്നോട്ടു പോയാൽ പ്രതിക്കൂട്ടിലാവുക ഡിടിപിസിയും ടൂറിസം വകുപ്പുമാണെന്നുമാണ്.
കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിയാണ് കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ നടന്നതെന്നായിരുന്നു എ.പി. അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നത്. താൻ എം.എൽ.എ.യായിരിക്കുമ്പോൾ നൽകിയ പ്രപ്പോസലിന്റെ ഭാഗമായാണ് ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തിയത്.
ഏതോ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് പദ്ധതി കൈമാറുകയായിരുന്നു. 4.56 കോടി ചെലവിട്ടായിരുന്നു പദ്ധതി. അഴിമതിക്കു പിന്നിൽ ആരാണെന്ന് അന്വേഷിച്ച് അവരിൽ നിന്ന് നഷ്ടം ഈടാക്കണം എന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ബജറ്റിൽ ഈ പ്രപ്പോസൽവെച്ചു എന്നുള്ള ഉത്തരവാദിത്വമേ തനിക്കുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ അബ്ദുള്ളക്കുട്ടി എംഎൽഎ സ്ഥാനത്ത് നിന്നു മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കെ എംഎൽഎ ഫണ്ടിന്റെ വിനിയോഗത്തിന്റെ പേരിൽ വിജിലൻസ് അന്വേഷണവുമായി വീട്ടിലെത്തിയത് സംസ്ഥാന ആഭ്യന്തര വകുപ്പിലെ ചില ഉന്നതരുടെ നിർദ്ദേശത്തെ തുടർന്നാണ് എന്നാണ് ബിജെപിയുടെ സംശയം.
എംഎൽഎ കാലാവധി കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞുവെന്നു മാത്രമല്ല, കഴിഞ്ഞ അഞ്ച് വർഷം എൽഡിഎഫ് സംസ്ഥാനത്ത് അധികാരത്തിലായിരുന്നു. ഈ കാലത്തൊന്നും കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനോ കേസെടുക്കാനോ വിജിലൻസ് തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കൊടകര കള്ളപ്പണക്കേസടക്കം പല ആരോപണങ്ങളുടേയും പേരിൽ ബിജെപിയേയും നേതാക്കളേയും തെരഞ്ഞെടുപ്പിന് ശേഷം യാതൊരടിസ്ഥാനവുമില്ലാതെ സംസ്ഥാന ഭരണകൂടവും ഒരു വിഭാഗം മാധ്യമങ്ങളും സിപിഎമ്മും കരിതേക്കാനും അവഹേളിക്കാനും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഇതിന്റെ തുടർച്ചയായാണ് സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിലെത്തിയ എ.പി. അബ്ദുള്ളക്കുട്ടിയെ കേസിൽ കുടുക്കാനുള്ള നീക്കം എന്നാണ് ബിജെപി കേന്ദ്രങ്ങൾ വാദിക്കുന്നത്.
അന്വേഷണം മുന്നോട്ടു പോയാൽ ചെന്നെത്തുക അന്നത്തെ ജില്ലാ ഭരണകൂടത്തിലും ടൂറിസം വകുപ്പിലും ഡിടിപിസിയിലുമാണ്. കാരണം എംഎൽഎ ഫണ്ടിന്റെ വിനിയോഗത്തിന്റെ മേൽനോട്ടം ജില്ലാ കളക്ടർമാർക്കാണ്. കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് ഷോ പ്രവർത്തനങ്ങളുടെ നോഡൽ ഏജൻസി ഡിടിപിസിയാണ്.
മൈസൂരിലെ ഒരു കമ്പനിയുടെ പേരിലാണ് നിർമ്മാണ പ്രവൃത്തികൾ അന്ന് നടന്നത്. അതിനാൽ തന്നെ അന്വേഷണം ചെന്നെത്തുക അന്നത്തെ സംസ്ഥാന ടൂറിസം വകുപ്പിലും ഡിടിപിസിയിലുമാകും എന്ന നിഗമനത്തിലാണ് ഇപ്പോൾ നിൽക്കുന്നത്.
തങ്ങൾക്ക് ലഭിച്ച ഒരു പരാതിന്മേൽ മൊഴിയെടുക്കാനാണ് അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെത്തിയതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടും റെയ്ഡ് നടത്തുന്നുവെന്ന രീതിയിലാണ് വാർത്തകൾ പുറത്ത് വിട്ടതിനു പിന്നിലും ആസൂത്രിതമായ അജണ്ടയുണ്ട് എന്നാണ് ബിജെപി ആരോപണം.
വെള്ളിയാഴ്ച രാവിലെ അബ്ദുള്ളക്കുട്ടിയുടെ കണ്ണൂർ പള്ളിക്കുന്നിന് സമീപമുള്ള വീട്ടിലാണ് വിജിലൻസ് സംഘം എത്തിയത്. 2015-ൽ അബ്ദുള്ളക്കുട്ടി കണ്ണൂരിൽ എം.എൽ.എ.യായിരിക്കുമ്പോൾ നൽകിയ നിർദേശപ്രകാരമാണ് പദ്ധതിക്ക് സർക്കാർ ബജറ്റിൽ ഫണ്ട് വകയിരുത്തിയത്. പദ്ധതി തുടക്കത്തിൽത്തന്നെ വൻ പരാജയമായി. പദ്ധതിയിൽ വൻ അഴിമതിനടന്നതായും വിജിലൻസിൽ പരാതി വന്നു.
ഇതേത്തുടർന്നാണ് അന്വേഷണം. 3.58 കോടി ചെലവിട്ട് നടപ്പാക്കിയ പദ്ധതി പൂർണമായും പരാജയപ്പെടുകയായിരുന്നു. വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് മൊഴിയെടുത്തത്. 2019-ലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്.
ബെംഗളൂരു ആസ്ഥാനമായ കൃപാ ടെലകോം എന്ന കമ്പനിക്കാണ് പദ്ധതി നൽകിയത്. കമ്പനിയിൽ നിന്ന് ഉടൻ തെളിവെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ സർക്കാരിലെ ടൂറിസം മന്ത്രിക്കാണ് അഴിമതിയുടെ ഉത്തരവാദിത്തമെന്നാണ് ഈ അവസരത്തിൽ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha