പിടിവിട്ട് മരണനിരക്ക്... നിയന്ത്രണങ്ങൾ ഇനിയും കടുപ്പിക്കാതെ രക്ഷയില്ല! ഒപ്പം കേൾക്കുന്നത് നേരിയ ആശ്വാസ വാർത്തയും...

ആശ്വാസമേകി കണക്കുകൾ പുറത്ത് വരുമ്പോൾ മരണങ്ങളാണ് ജനങ്ങളെ ആശങ്കാകുലരാക്കുന്നത്. ഇനിയും ജാഗ്രതയോടെ മുന്നോട്ട് നീങ്ങിയാൽ കൊവിഡ് എന്ന ആഗോള ഭീകരനെ പിടിച്ച് കെട്ടാനാകും എന്ന പ്രതീക്ഷ നൽകുന്ന കണക്കുകളാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. ഏറെ ആശ്വാസം നൽകുന്ന രോഗമുക്തി നിരക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും നല്ല പുലരിക്കുള്ള പ്രതീക്ഷയാണ് നൽകുന്നത്.
കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നും മലപ്പുറത്തെ മറികടന്ന് തിരുവനന്തപുരം തന്നെയാണ് കേസുകളിൽ മുന്നിൽ നിൽക്കുന്നത്. 8 ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും 1000ത്തിനു മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇതിൽ ഞെട്ടുക്കുന്ന വസ്തുത എന്തെന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9946 ആയി ഉയർന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കേരളത്തിലെ ആകെ മരണം 10,000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ആണ്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 153 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 814 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,429 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,60,653 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,62,071 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,54,698 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 891 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
അതേസമയം രാജ്യത്ത് കോവിഡ് രോഗ വ്യാപനം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,89,232 പേര്‍ കഴിഞ്ഞ ഇന്നലെ രോഗമുക്തി നേടി.
കഴിഞ്ഞ ദിവസമുണ്ടായ 2,677 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ കണക്കു പ്രകാരം രാജ്യത്തെ ആക്റ്റീവ് കേസുകള്‍ 15 ലക്ഷത്തില്‍ താഴെയെത്തി. 52 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് പ്രകാരം ഉള്ളത്.
ഇതുകൂടാതെ സംസ്ഥാനങ്ങളില്‍ ഇപ്പോഴും 1.63 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 24 കോടിയിലധികം വാക്‌സിന്‍ സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിക്കുന്നത് വഴിയും സൗജന്യമായും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കാനായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇതില്‍ പാഴാക്കിയ വാക്‌സിന്‍ ഉള്‍പ്പെടെ 22,96,95,199 ഡോസ് ഉപയോഗിച്ചു. കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha