സ്വര്‍ണക്കടത്ത് മുന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനും അനിയനും പിതാവും അറസ്റ്റില്‍

സ്വര്‍ണ്ണക്കടത്തില്‍ പലപ്പോഴും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യാറുണ്ടെന്ന വാര്‍ത്ത പതിവാണ്. എന്നാല്‍ ഇവിടെ അന്വേഷ്ണ ഉദ്യോഗസ്ഥരെ എല്ലാം ഞെട്ടിച്ചിരിക്കുന്നത് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സകുടുംബം നടത്തിയ കോടികളുടെ വന്‍കള്ളക്കടത്താണ്. കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനും അനിയനും ഇവരുടെ പിതാവും അറസ്റ്റില്‍. നെടുമ്പാശ്ശേരിയില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി നോക്കിയിരുന്ന സെക്യുരിറ്റി അസിസ്റ്റന്റ് മൂവാറ്റുപുഴ സ്വദേശി ജാബിന്‍ കെ. ബഷീര്‍ സഹോദരന്‍ നിബിന്‍ കെ. ബഷീര്‍ , പിതാവ് ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. ജാബിന്‍ കെ. ബഷീറിന്റെ നേതൃത്വത്തില്‍ 1500 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് അന്വേഷണം സംഘം പറഞ്ഞു.
വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മൂവാറ്റുപുഴ സ്വദേശി നൗഷാദിന്റെ ബന്ധുക്കളാണ് ഇവര്‍. നൗഷാദിനു വേണ്ടിയാണ് ഇവര്‍ സ്വര്‍ണം കടത്തിയിരിക്കുന്നത്. 2013 അവസാനം മുതല്‍ ഒന്നര വര്‍ഷത്തോളം ജാബിന്‍ കൊച്ചി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയിട്ടുണ്ട്. മൂന്നര വര്‍ഷത്തോളം ജാബിന്‍ വിമാനത്താവളത്തില്‍ എമിഗ്രേഷനില്‍ ജോലിനോക്കിയിരുന്നു. ഇയാള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സൂചിപ്പിച്ച് ഐ.ബി. റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ നാല് മാസം മുന്‍പ് സ്ഥലം മാറ്റിയിരുന്നു. നൗഷാദ് അടക്കമുള്ളവര്‍ പിടിയിലായതോടെയാണ് ജാബിന്റെ പങ്ക് വെളിപ്പെട്ടത്.
വിമാനത്താവളത്തില്‍ ടോയ്‌ലെറ്റിലെ ഫ്‌ലഷ് ടാങ്കില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയിരുന്നത് ജാബിനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാന സര്‍വീസുകള്‍ അധികമില്ലാത്ത ഉച്ചസമയങ്ങളിലാണ് അധികവും സ്വര്‍ണം പുറത്ത്് കടത്തിയിരുന്നത്. ഫ്‌ലഷ് ടാങ്കില്‍ നിന്ന് എടുക്കുന്ന സ്വര്‍ണം ജാബിന്‍ പ്രത്യേകം സജ്ജമാക്കിയ അറകളുള്ള ബെല്‍റ്റിലാണ് ഒളിപ്പിക്കുന്നത്. 8 സ്വര്‍ണബിസ്‌കറ്റുകള്‍ ഒളിപ്പിക്കാവുന്നതാണ് ബെല്‍റ്റ്. തുടര്‍ന്ന് വയറ് കുറയ്ക്കാനായി ഉപയോഗിക്കുന്ന ബെല്‍റ്റ് സ്വര്‍ണം ഒളിപ്പിച്ചിട്ടുള്ള ബെല്‍റ്റിന് മീതെ കെട്ടും. ഇയാളുടെ രണ്ട്്് കാറിനും രണ്ട് താക്കോല്‍ വീതം ഉണ്ട്. വിമാനത്താവളത്തിന് പുറത്തെത്തിക്കുന്ന സ്വര്‍ണം വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള കാറില്‍ വെച്ച് പൂട്ടും. സഹോദരന്‍ നിബിന്‍ വിമാനത്താവളത്തിലെത്തി, വന്ന വാഹനം പാര്‍ക്ക് ചെയ്തശേഷം സ്വര്‍ണം വെച്ചിരിക്കുന്ന കാറുമായി വീട്ടിലേയ്ക്ക് പോകും. വീട്ടിലെത്തിക്കുന്ന സ്വര്‍ണം പിതാവ് ബഷീര്‍ ആണ് നൗഷാദിന് കൈമാറിയിരുന്നത്.
കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍, ഡെപ്യുട്ടി കമ്മീഷണര്‍ പഴനി ആണ്ടി എന്നിവരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ചിട്ടുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ 32 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ചില പ്രമുഖ ജ്വല്ലറിക്കാരും നിരീക്ഷണത്തിലാണ്.
സ്വര്‍ണക്കടത്തിലൂടെ ജാബിന്‍ എട്ട് കോടി രൂപ സമ്പാദിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം കൊണ്ട് മൂവാറ്റുപുഴയില്‍ ഷോപ്പിങ് കോംപ്ലക്‌സ്, 75 ലക്ഷത്തിന്റെ വീട്, രണ്ട് ആഡംബര കാര്‍, സ്‌റ്റേഷനറി കട എന്നിവ വാങ്ങിയിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















