സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂട്ടായ ചര്‍ച്ചകള്‍ നടന്നില്ല; ബിജെപിയുടെ കോര്‍ കമ്മിറ്റിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

ബിജെപിയുടെ കോര്‍ കമ്മിറ്റിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ്, ഫണ്ട് വിവാദം തുടങ്ങിയ വിഷയങ്ങളിലാണ് വിമര്‍ശനം ഉയര്‍ന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂട്ടായ ചര്‍ച്ചകള്‍ നടന്നില്ല. ഒരു വിഭാഗം നേതാക്കളെ മാറ്റിനിര്‍ത്തിയെന്നും കൃഷ്ണദാസ് പക്ഷം കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രിയും അധ്യക്ഷനും സംഘടനാ സെക്രട്ടറിയും ചേര്‍ന്നാണ് തീരുമാനങ്ങളെടുത്തത്. സുരേന്ദ്രന് രണ്ടിടത്ത് മത്സരിക്കേണ്ടായിരുന്നു എന്നും കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. കൊടകര കള്ളപ്പണ വിവാദം അടക്കമുള്ള വിഷയങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തത് സംസ്ഥാന അധ്യക്ഷന്റെയും മറ്റും നേതൃത്വത്തിലാണ്. അതിനാല്‍ പാളിച്ചകള്‍ വന്നാല്‍ ഉത്തരവാദിത്വം നേതൃത്വത്തിനാണ്. തെരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തില്‍ പല മണ്ഡലങ്ങളിലും പരാതികളുണ്ടെന്നും കൃഷ്ണദാസ് പക്ഷം പറഞ്ഞു.
https://www.facebook.com/Malayalivartha