വീണ്ടും അത്ഭുതകുട്ടിയാകുന്നു... ലക്ഷദ്വീപിനെപ്പറ്റി സുഖകരമല്ലാത്ത വാര്‍ത്തകള്‍ വരുന്നതിനിടെ സന്തോഷം പങ്കുവച്ച് എപി അബ്ദുള്ള കുട്ടി; പടച്ചവനാണെ സത്യം, മോദി സര്‍ക്കാറിനെ നിങ്ങള്‍ക്ക് വിശ്വസിക്കാം... ലക്ഷദ്വീപില്‍ നിന്നും ഒരു സന്തോഷ വാര്‍ത്തയുണ്ട്

കുറേ നാളായി ലക്ഷദ്വീപിനെ പറ്റി നല്ലൊരു വാര്‍ത്ത കേട്ടിട്ട്. ലക്ഷദ്വീപിനെ തകര്‍ക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നു എന്നതരത്തിലുള്ള വാര്‍ത്തയാണ് എവിടെ നിന്നും കേള്‍ക്കാനുള്ളത്. ഇപ്പോഴിതാ ആശ്വാസകരമായ വാര്‍ത്തയുമായി വരികയാണ് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.
ലക്ഷദ്വീപിലെ അഗത്തി എയര്‍പ്പോര്‍ട്ടില്‍ നിന്നും ആദ്യമായി ട്യൂണ മത്സ്യം ജപ്പാനിലേക്ക് കയറ്റിയയക്കാന്‍ തുടങ്ങിയെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയും വീഡിയോ വഴിയുമാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
ആദ്യ കണ്‍സയ്ന്‍മന്റായ അഞ്ച് മെട്രിക്ക് ടണ്‍ ട്യൂണ മത്സ്യം എയര്‍ ഇന്ത്യ ഗാര്‍ഗോ വിമാനം വഴി അഗത്തിയില്‍ നിന്ന് പുറപ്പെട്ടത് ജൂണ്‍ അഞ്ചാം തീയതിയാണെന്നും ലോക പരിസ്ഥിതി ദിനത്തില്‍ തന്നെ കയറ്റുമതി ആരംഭിച്ചത് 'അടിപൊളിയായെന്നും ബിജെപി നേതാവ് പറയുന്നു.
ഈ സാഹചര്യത്തിലാണ് 'മോദി ടച്ച്' ഉള്ള വികസന രാഷ്ട്രീയം പ്രസക്തമാകുന്നതെന്നും ഇക്കാര്യത്തില്‍ ലക്ഷദ്വീപ്പ് അഡ്മിനിസ്‌ട്രേഷനേയും കേന്ദ്ര സര്‍ക്കാറിനേയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അഭിവാദ്യം ചെയ്യുന്നുവെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. 'എന്റെ പ്രിയ ദ്വീപ് വാസികളെ, പടച്ചവനാണെ സത്യം മോദി സര്‍ക്കാറിനെ നിങ്ങള്‍ക്ക് വിശ്വസിക്കാം'എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പ് ഇങ്ങനെയാണ്
'ലക്ഷദ്വീപില്‍ നിന്ന് ഒരു സന്തേഷ വാര്‍ത്തയുണ്ട്.
ആദ്യമായി ട്യൂണ ഫിഷ്
അഗത്തി എയര്‍പോര്‍ട്ടില്‍ നിന്ന്
ബംഗളുരു വഴി ജപ്പാനിലേക്ക് എക്‌സ്‌പോര്‍ട്ട് തുടങ്ങി.
ആദ്യ കണ്‍സയ്ന്‍മെന്റ് 5 മെട്രിക്ക് ടണ്‍ എയര്‍ ഇന്ത്യ കാര്‍ഗോ വിമാനം വഴി അഗത്തിയില്‍ നിന്ന് പുറപ്പെട്ടത് ഇന്നലെ ജൂണ്‍ 5 ന് ആണ്
ലോക പരിസ്ഥിതി ദിനത്തില്‍ തന്നെ തുടങ്ങിയത്
അടിപൊളിയായി.
കാരണം ലോകത്തിലെ അപൂര്‍വ്വം ഓര്‍ഗാനിക്ക് ടെറിറ്ററിയാണ്
ലക്ഷദീപ് അക്വാട്ടിക്ക് മേഖല.
അവിടെ യാതൊരു പൊള്യൂഷനുമില്ലാത്ത ദ്വീപാണ്
ഇവിടുത്തെ ട്യൂണക്ക് വേണ്ടി ജപ്പാനും യൂറോപ്പും എത്രയോ കാലമായി കാത്തിരിക്കുകയായിരുന്നു.
ഇവിടെയാണ് മോദി ടച്ചുള്ള വികസന
രാഷ്ട്രീയത്തിന്റെ പ്രസക്തി.
കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ മെഗാ ലക്ഷ് ദ്വീപ് ട്യൂണ എക്‌സ്‌പോര്‍ട്ടേസ് & സ്‌റ്റെയ്ക്ക് ഹോള്‍ഡേര്‍ഡ് മീറ്റ് സംഘടിപ്പിച്ചു.
അതില്‍ 50 എക്‌സ്‌പോര്‍ട്ട് കമ്പനി പങ്കെടുത്തു. അതില്‍ ബാംഗ്ലൂര്‍ ബെയ്‌സ്ഡ് കമ്പനിയായ Sashmi Food Pvt Ltdനെ തിരഞ്ഞെടുത്തു.
73 വര്‍ഷം പിറകിലായ ലക്ഷദ്വീപിലെ മത്‌സ്യ ബന്ധനത്തെ മോദി സര്‍ക്കാര്‍ നിശബ്ദമായി ആധുനികവല്‍കരിക്കയായിരുന്നു.
ഇത് ഒരു ചരിത്രമാണ് ലക്ഷദീപിലെ 60% വരുന്ന മത്സ്യബന്ധനവുമായി ഉപജീവനം കഴിക്കുന്ന ജനങ്ങള്‍ക്ക് പുതുജന്മമാവും. അവരുടെ ജോലി, വരുമാനം വര്‍ദ്ധിക്കും ലക്ഷദീപ് അഡ്മിനിസ്‌ട്രേഷനേയും
കേന്ദ്ര സര്‍ക്കാറിനേയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അഭിവാദ്യം
ചെയ്യുന്നു.
എന്റെ പ്രിയ ദ്വീപ് വാസികളെ
പടച്ചവനാണെ സത്യം,
മോദിസര്‍ക്കാറിനെ നിങ്ങള്‍ക്ക് വിശ്വസിക്കാം.'
" f
https://www.facebook.com/Malayalivartha