ലക്ഷദ്വീപില്‍നിന്ന് ദ്വീപുകാരല്ലാത്തവര്‍ മടങ്ങണമെന്ന ഉത്തരവിനെത്തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ കൂട്ടത്തോടെ മടങ്ങുന്നു..... പ്രതിഷേധങ്ങളുടെ ഭാഗമായി ദ്വീപ് നിവാസികള്‍ ഒന്നടങ്കം നിരാഹാര സമരം തുടങ്ങി

ലക്ഷദ്വീപില്‍നിന്ന് ദ്വീപുകാരല്ലാത്തവര്‍ മടങ്ങണമെന്ന ഉത്തരവിനെത്തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ കൂട്ടത്തോടെ മടങ്ങുന്നു.
തൊഴില്‍ ആവശ്യങ്ങള്‍ക്ക് എത്തിയവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെയാണ് ആളുകള്‍ മടങ്ങുന്നത്.
എ.ഡി.എം. പാസ് പുതുക്കി നല്‍കുന്നില്ലെന്ന പരാതിയാണ് ദ്വീപില്‍ നിന്നുയരുന്നത്. പാസ് പുതുക്കണമെങ്കില്‍ കവരത്തി എ.ഡി.എമ്മിന്റെ പ്രത്യേകാനുമതി വാങ്ങണമെന്ന് ഒരാഴ്ച മുന്‍പ് ഉത്തരവിറങ്ങിയിരുന്നു.
ജൂണ്‍ ആറിനുശേഷം എ.ഡി.എമ്മിന്റെ പ്രത്യേകാനുമതിയുള്ളവര്‍ക്ക് മാത്രമേ ദ്വീപില്‍ തുടരാനാകൂ എന്നാണ് ഉത്തരവിലുള്ളത്. അതേസമയം പ്രതിഷേധത്തെത്തുടര്‍ന്ന് കൂടുതല്‍ നടപടികളിലേക്ക് ഭരണകൂടം കടക്കില്ലെന്നതിന്റെ സൂചനയായി മത്സ്യഷെഡുകള്‍ ഉള്‍പ്പെടെയുള്ളവ പൊളിക്കുന്നത് നിര്‍ത്തിവെക്കാന്‍ പുതിയ നിര്‍ദേശമുണ്ട്.
പ്രതിഷേധങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ദ്വീപ് നിവാസികള്‍ ഒന്നടങ്കം നിരാഹാര സമരം തുടങ്ങി. സേവ് ലക്ഷദ്വീപ് ഫോറമാണ് രാവിലെ ആറുമുതല്‍ 12 മണിക്കൂര്‍ നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തത്.
വീടുകളില്‍ നിരാഹാരം ഇരിക്കുന്നതിനോടൊപ്പം മറ്റെല്ലാ ജോലികളിലുള്ളവരും പ്രതിഷേധസൂചകമായി വിട്ടുനില്‍ക്കാനും ആഹ്വാനമുണ്ട്.
"
https://www.facebook.com/Malayalivartha