മറ്റൊന്നും ഓര്‍മ്മയില്ലാത്തോണ്ടാ... കുഴല്‍പ്പണവും കോഴപ്പണവുമായി നാണക്കേടിലായി നില്‍ക്കുന്ന ബിജെപിയ്ക്ക് മറ്റൊരു നാണക്കേട്; ചാനല്‍ ചര്‍ച്ചകളിലെ താരമായ ബി.ജെ.പി നേതാവിനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു; സംഭവം പുറത്തായെങ്കിലും പരാതിയില്ലെന്ന് വിശദീകരണം

സുരേഷ് ഗോപിയുടെ മാസ് ഡയലോഗായ തൃശൂര്‍ ഇങ്ങെടുക്കുകയാ എന്ന് പറഞ്ഞുകൊണ്ട് തൃശൂരിനെ കുറേക്കാലമായി നോട്ടമിട്ട ബിജെപി നേതാവിന് പ്രവര്‍ത്തകരുടെ വക മര്‍ദനം. കുഴല്‍പ്പണ കേസ് വിവാദത്തിനിടെ ബി.ജെ.പിക്ക് നാണക്കേടായി വീണ്ടും ആരോപണം വരുന്നത്.
ബി.ജെ.പിയുടെ സംസ്ഥാന നേതാവിന് തൃശൂരില്‍ മര്‍ദ്ദനമേറ്റതായുള്ള വാര്‍ത്തയാണ് വിവാദമായത്. ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിദ്ധ്യവും പാലക്കാട് ജില്ലക്കാരനുമായ നേതാവിനാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ തന്നെ മര്‍ദനമേറ്റത്. എന്നാല്‍, ഇരുകൂട്ടര്‍ക്കും പരാതിയൊന്നുമില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. അതിനാല്‍ തന്നെ പേര് പുറത്ത് പറയാനുമാകുന്നില്ല.
തൃശൂര്‍ വെസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ഇദ്ദേഹം താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു മര്‍ദനമെന്നാണ് വിവരം... ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ നേതാവ് വാതില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവര്‍ത്തകരിലൊരാളുടെ വിരല്‍ കുടുങ്ങി പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തൃശൂരിലെത്തിയ നേതാവുമായി പ്രവര്‍ത്തകര്‍ തര്‍ക്കത്തിലേര്‍പ്പെട്ട ശേഷമാണ് മര്‍ദനമെന്ന് പറയുന്നു.
തൃശൂരില്‍ ഏറെക്കാലമായി ക്യാമ്പ് ചെയ്തിരുന്ന ഈ നേതാവ് തിരഞ്ഞെടുപ്പ് കാലത്താണ് മടങ്ങിയത്. ഇദ്ദേഹം തൃശൂരില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് ജില്ലാ നേതൃത്വം തന്നെ പരാതി നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പിനു ശേഷവും ഇയാളുടെ തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് ജില്ലാ നേതൃത്വം പരാതി നല്‍കിയിരുന്നു. അത് വകവയ്ക്കാതെ നേതാവ് ഇടയ്ക്കിടെ തൃശൂരിലെത്തിയിരുന്നു. ശനിയാഴ്ച തൃശൂരിലെത്തിയ നേതാവുമായി മര്‍ദ്ദിച്ചവര്‍ ആദ്യം തര്‍ക്കമുണ്ടായി. അതിനുശേഷമായിരുന്നു മര്‍ദ്ദനം. ഇരു കൂട്ടര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസ് വിട്ടുകളഞ്ഞു.
അതേസമയം കൊടകരയിലെ പണം കവര്‍ച്ചയുമായി ബന്ധപ്പെട്ട് ബി.ജെ.പിയെയും നേതാക്കളെയും അവഹേളിക്കാന്‍ സി.പി.എം സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റിന്റെ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ വിളിച്ച് പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
അന്വേഷണസംഘത്തിന് മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും പോകും. പുലര്‍ച്ചെ തലയില്‍ മുണ്ടിട്ട് പോകാനോ, രോഗിയെന്ന് നടിച്ച് സഹതാപം പിടിച്ചുപറ്റാനോ ശ്രമിക്കില്ല. സംസ്ഥാന പ്രസിഡന്റിനെ ആക്രമിക്കുന്നത് ഒറ്റക്കെട്ടായി നേരിടും. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അവര്‍ പറഞ്ഞു.
അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ ഫോണില്‍ നിന്ന് പരാതിക്കാരനായ ധര്‍മ്മരാജനെ വിളിച്ചിരുന്നുവെന്ന് പൊലീസ്. ധര്‍മ്മരാജന്റെ ഫോണ്‍ വിളികളുടെ ലിസ്റ്റ് പരിശോധിച്ചാണിത് കണ്ടെത്തിയത്. മകന്റെ ഫോണില്‍ നിന്ന് സുരേന്ദ്രനാണോ വിളിച്ചതെന്ന് പരിശോധിക്കുകയാണ്. ഹരികൃഷ്ണനെ അറിയില്ലെന്നും വിളിച്ചിട്ടില്ലെന്നുമാണ് ധര്‍മ്മരാജന്‍ പൊലീസിന് മൊഴി നല്‍കിയത്.
കാര്‍ തട്ടിക്കൊണ്ടുപോയി കവര്‍ന്ന മൂന്നര കോടിയുടെ കുഴല്‍പ്പണത്തിന് ബി.ജെ.പി ബന്ധമുണ്ടോയെന്നറിയാനാണ് ധര്‍മ്മരാജന്റെ കോള്‍ ലിസ്റ്റ് ശേഖരിച്ചത്. പണം ബി.ജെ.പിയുടേതാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കിട്ടിയിട്ടില്ല.
കോന്നിയില്‍ കെ. സുരേന്ദ്രനും ധര്‍മ്മരാജനും കൂടിക്കാഴ്ച നടത്തിയെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. ധര്‍മ്മരാജന്‍ നേരത്തെയും പണം കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചു. കവര്‍ച്ചക്കേസിന് പുറമേ, എത്ര പണം എങ്ങനെ, എവിടെ നിന്ന് എത്തിച്ചെന്ന പൊലീസിന്റെ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
"
https://www.facebook.com/Malayalivartha