ഇറാനിയന്‍ ബോട്ടിലുള്ളവരുടെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പോലീസ്

ദുരൂഹത കൂട്ടി മൊഴിയിലെ വൈരുദ്ധ്യങ്ങള്‍. കഴിഞ്ഞ ദിവസം തീര മേഖലയില്‍ നിന്നും കോസ്റ്റു ഗാര്‍ഡ് കസ്റ്റഡിയിലെടുത്ത ഇറാനിയന്‍ ബോട്ടിലെ ജീവനക്കാരുടെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പോലീസ്. ബോട്ടിലെ സാറ്റലൈറ്റ് ഫോണ്‍ കൈകാര്യം ചെയ്തിരുന്ന രണ്ട് ജീവനക്കാരുടെ മൊഴിയിലാണ് പോലീസ് സംശയം പ്രകടിപ്പിച്ചത്. സാറ്റലൈറ്റ് ഫോണില്‍ റീസീവ് ചെയ്ത വിവരങ്ങള്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് പരിശോധിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ജീവനക്കാരുടെ മൊഴികളില്‍ പൊരുത്തകേടുള്ളതായി പോലീസ് ചൂണ്ടിക്കാണിച്ചത്.
പാക്ഇറാക് അതിര്‍ത്തിയില്‍ ജീവിക്കുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് തങ്ങളെന്നാണ് ബോട്ടിലുള്ളവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. ഈ വിവരങ്ങളുടെ വിശ്വാസ്യതയും മറ്റു വിവരങ്ങളും ഇറാനിയന്‍ സര്‍ക്കാരില്‍നിന്നും ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജീവനക്കാരില്‍നിന്നും പാക് തീരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചതായ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യന്ത്രത്തകരാറുമൂലം ബോട്ടിന്റെ യാത്ര തടസപ്പെടുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പറുത്തുവന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















