പ്രേമത്തിന്റെ വ്യാജന്‍: സെന്‍സര്‍ പതിപ്പ് ഹാജരാക്കാന്‍ നിര്‍ദേശം

പ്രേമം സിനിമയുടെ വ്യാജ സെന്‍സര്‍ പതിപ്പ് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ച സംഭവത്തില്‍ ചിത്രത്തിന്റെ ഡിവിഡി ഹാജരാക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആന്റി പൈറസി സെല്‍ ആവശ്യപ്പെട്ടു. സെന്‍സറിങ്ങിനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ കോപ്പിയാണ് ഹാജരാക്കാന്‍ അന്വേഷണ സംഘം സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്. പ്രചരിച്ച വ്യാജ പതിപ്പ് സെന്‍സറിങ്ങിനായി നല്‍കിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















