ബിജെപി പാർട്ടി നേരിട്ട വമ്പൻ പരാജയത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണം: രാജ്യസഭാ എം.പി. സുരേഷ് ഗോപിക്ക് പുതിയ നി യോഗം നൽകി കേന്ദ്രം

നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവിയാണ് ബിജെപി കേരളത്തിൽ നേരിട്ടത്. പാർട്ടിയുടെ തോൽവിക്ക് പിന്നിലുള്ള കാരണങ്ങൾ അന്വേഷിച്ച് നിരവധി ചർച്ചകൾ ഇതിനോടകം നടന്നിരുന്നു.എന്നാൽ ഇപ്പോഴിതാ മറ്റൊരു നിർണായക തീരുമാനം എടുത്തിരിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം.പാർട്ടി നേരിട്ട വമ്പൻ പരാജയത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രാജ്യസഭാ എം.പി. സുരേഷ് ഗോപിക്ക് നിയോഗം നൽകിയിരിക്കുകയാണ് അവർ.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ വലിയതോതിൽ പരാതികൾ ആയിരുന്നു ഉയർന്നത് .
സിറ്റിങ് സീറ്റായ നേമം നഷ്ടപ്പെടുത്തി മാത്രമല്ല ഒരു സീറ്റിൽ പോലും ജയിക്കാനാകാതെ വന്നതും സംസ്ഥാന ബി.ജെ.പിയിൽ വലിയ അതൃപ്തികളാണ് ഉണ്ടാക്കിയത് . ഔദ്യോഗികപക്ഷത്തിനെതിരെ ഇതരപക്ഷക്കാർ രംഗത്തുവന്നു . സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്ന ആവശ്യവും ശക്തമായി ഉയരുകയും ചെയ്തു. ഇതിനു പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള പരാതി, തിരഞ്ഞെടുപ്പ് തോൽവി എന്നിവയെ കുറിച്ച് അന്വേഷിക്കാൻ സുരേഷ് ഗോപിയെ നിയോഗിച്ചത്.
സുരേഷ് ഗോപിയുടെ റിപ്പോർട്ട് നിലവിലെ അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്ക് ഏറെ നിർണായകമാണ്. സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടാണ് സുരേഷ് ഗോപി നൽകുന്നതെങ്കിൽ സുരേന്ദ്രൻ പക്ഷം മറുപടി നൽകേണ്ടി വരും. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കാര്യങ്ങളും സുരേന്ദ്രന് വെല്ലുവിളിയാണ്.
എന്നാൽ കൊടകര കുഴൽപണ കേസിൽ സുരേഷ് ഗോപിയെ ചോദ്യം ചെയ്യിക്കാനുള്ള സാധ്യതകളുണ്ടെന്ന സൂചനകൾ പുറത്തു വന്നിരുന്നു. കൊടകര കുഴൽപ്പണക്കേസിൽ പണവുമായെത്തിയ ധർമരാജൻ തൃശ്ശൂരിലേക്കും പണവുമായെത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തൃശ്ശൂരിലെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമരാജൻ ഉൾപ്പടെയുളളവർ എത്തിയിരുന്നു. ഇതേ കുറിച്ച് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് സുരേഷ് ഗോപിയെ വിളിപ്പിക്കുന്നത് എന്നായിരുന്നു വിവരം.
https://www.facebook.com/Malayalivartha