കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം

കളമശ്ശേരി കിന്‍ഫ്ര സമുച്ചയത്തിനുള്ളിലെ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ നിന്ന് മൃതദേഹം കണ്ടെത്തി. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹമാണ് ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ നിന്ന് കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റേതാണ് ഈ മൃതദേഹമെന്നാണ് പൊലീസിന്റെ സംശയം.
ഈ മേഖലയില്‍ വ്യാപകമായി ഇതരസംസ്ഥാന തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ ആരുടെയെങ്കിലും മൃതദേഹമാണോ ഇതെന്നാണ് പൊലീസിന്റെ സംശയം. നിലവില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം അറിയാന്‍ സാധിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha

























