കുട്ടികളുടെ അശ്ലീലത കണ്ടു രസിച്ചു: കണ്ണൂരിൽ കൂട്ട അറസ്റ്റ്; മിന്നൽ പരിശോധന നടത്തി പോലീസ്

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കണ്ട് രസിച്ചവരെ തൂക്കിയെടുത്ത് പോലീസ്.... പലയിടത്തും മിന്നല്‍പരിശോധന, കണ്ണൂരില്‍ മാത്രം 25 പേര്‍ക്കെതിരേ കേസെടുത്തു....
ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായിട്ടാണ് ഈ നീക്കം നടത്തിയത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പോലീസിന്റെ മിന്നൽ പരിശോധന പുരോഗമിക്കുകയാണ്. ഓൺലൈനിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നവർക്കെതിരേയും ഇത്തരം ദൃശ്യങ്ങൾ പങ്കുവെച്ചവർക്കെതിരേയുമാണ് പോലീസ് നടപടി കൈക്കൊണ്ടത്.
കണ്ണൂർ, മലപ്പുറം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒട്ടേറേ കേസുകളും ഇതിനോടകം രജിസ്റ്റർ ചെയ്തു. നിരവധി മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. കണ്ണൂരിൽ 25 പേർക്കെതിരേയാണ് കേസ് എടുത്തത്. മൊബൈൽ ഫോണുകളടക്കം പിടിച്ചെടുക്കുകയുണ്ടായി.
ഓൺലൈനിൽ അശ്ലീലദൃശ്യങ്ങൾ സ്ഥിരമായി കണ്ട വരെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞ് പോലീസ് പിടിച്ചെടുത്തത്. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പോലീസ് നടത്തിയ തിരച്ചിലിൽ 25-ഓളം പേർക്കെതിരേ കേസെടുക്കുകയും ചെയ്തു. ഇവരുടെ മൊബൈലുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
ഓപ്പറേഷൻ പി ഹണ്ട് (പി-പോണോഗ്രാഫി അഥവാ അശ്ലീലദൃശ്യങ്ങൾ) എന്ന പേരിട്ടായിരുന്നു ഞായറാഴ്ച രാവിലെമുതൽ റെയ്ഡ് നടത്തിയത്. പയ്യന്നൂർ, പരിയാരം, കണ്ണൂർ ടൗൺ തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നിലേറെ കേസുകൾ എടുത്തിരുന്നു. തളിപ്പറമ്പ്, ധർമടം, പാനൂർ, കൊളവല്ലൂർ, വളപട്ടണം, കുടിയാൻമല, പിണറായി, ചക്കരക്കല്ല്, മയ്യിൽ, എടക്കാട്, പേരാവൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ ഓരോ കേസ് വീതെമെടുത്തു.
25,000 രൂപയോളം വിലവരുന്ന ഫോണുകൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുന്ന സാമഗ്രികൾ പിടിച്ചെടുക്കാൻ അനുവദിക്കുന്ന കുറ്റകൃത്യ നിയമം 102-ാം വകുപ്പ് പ്രകാരമാണ് ഫോണുകൾ പിടിച്ചത്. ഇവ കോടതിയിൽ ഹാജരാക്കി വിശദപരിശോധനയ്ക്കുശേഷം കുറ്റകൃത്യവുമായി ബന്ധമില്ലെന്ന കണ്ടാലേ ഉടമസ്ഥന് തിരികെ നൽകൂ.
മലപ്പുറത്ത് രണ്ടുപേർ അറസ്റ്റിലായി. പിടിയിലായവരിൽ ബംഗാൾ സ്വദേശിയുമുണ്ട്. കുട്ടികളുടെ അശ്ലീലവീഡിയോ ഡൗൺലോഡു ചെയ്ത് മൊബൈൽഫോണിൽ സൂക്ഷിച്ച യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു. മമ്പുറം സ്വദേശി തൊണ്ടിക്കോടൻ മുഹമ്മദ് ഫവാസ് (22) ആണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha