പ്രചരിക്കുന്നത് സെന്‍സര്‍ കോപ്പിതന്നെയെന്ന് ആന്റി പൈറസി സെല്‍

പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിന് ഉപയോഗിച്ചത് സെന്‍സര്‍ കോപ്പിയെന്ന് ആന്റി പൈറസി സെല്‍. മേയ് 19ന് അണിയറക്കാര്‍ സെന്‍സറിങ്ങിന് നല്‍കിയ കോപ്പിയാണ് ചോര്‍ന്നത്. മേയ് 26ന് ചിത്രത്തിന്റെ എഡിറ്റ് ചെയ്ത കോപ്പി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റിലീസിങ്ങിന് നല്‍കിയിരുന്നു. ഈ രണ്ട് പകര്‍പ്പുകളും ആന്റി പൈറസി സെല്‍ പരിശോധിച്ചു. ഇതില്‍നിന്നാണ് ചോര്‍ന്നത് സെന്‍സര്‍ കോപ്പി തന്നെയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചത്.
അതേസമയം, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെയും സെന്‍സറിങ് ഉദ്യോഗസ്ഥരുടെയും മൊഴിയില്‍ വൈരുദ്ധ്യമുള്ളതായി അന്വേഷണ സംഘം വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്ത് ചിത്രത്തിന്റെ സിഡികള്‍ സൂക്ഷിച്ചിരുന്നത് ചട്ടം ലംഘിച്ചാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
ചിത്രത്തിന്റെ പകര്‍പ്പ് ആര്, എവിടെനിന്ന് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തു എന്നത് മാത്രമാണ് ഇനി കണ്ടെത്താനുള്ളത്. ഇത്തരം കാര്യങ്ങള്‍ ഉടന്‍ കണ്ടെത്തുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. പ്രചരിച്ചത് സെന്‍സര്‍ കോപ്പി തന്നെയെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ സെന്‍സറിങ്ങിന് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഡിവിഡി ഹാജരാക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആന്റി പൈറസി സെല്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















