കെഎസ്ആര്‍ടിസി തൊഴിലാളികള്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു

കെ എസ് ആര്‍ടിസിയിലെ ഒരു വിഭാഗം തൊഴിലാഴികള്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. പെന്‍ഷന്‍ കുടിശിക സമയബന്ധിതമായി കൊടുത്തു തീര്‍ക്കുമെന്ന ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നിലവിലെ രണ്ടു മാസത്തെ കുടിശിക സെപ്റ്റംമ്പറില്‍ കൊടുത്തു തീര്‍ക്കും. മുന്‍കാലങ്ങളിലെ കടിശിക ഡിസംബറോടെ കൊടുത്തുത്തീര്‍ക്കും. ഇനിയുള്ള മാസങളില്‍ 15 നുതന്നെ പെന്‍ഷന്‍ കൃതൃമായി നല്‍കുമെന്നും മന്ത്രി യൂണിയനുകള്‍ക്ക് ഉറപ്പു നല്‍കി. മൊത്തമുള്ള 41 ശതമാനം ഡി എ കുടിശികയില്‍, എട്ട് ശതമാനം കുടിശിക സെപ്റ്റംബറില്‍ നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















