കെഎസ്ആര്‍ടിസി കുറിയര്‍ സര്‍വീസ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വര്‍ഷങ്ങളായി ഫയലില്‍ ഒതുങ്ങിയ കെഎസ്ആര്‍ടിസിയുടെ കുറിയര്‍ സര്‍വീസിന് ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. റീച്ച് ഓണ്‍ കമ്പനിയുടെ പേരില്‍ ഫാസ്റ്റ് ബസ് എന്ന ബ്രാന്‍ഡിലാണു കുറിയര്‍ സര്‍വീസ് പ്രവര്‍ത്തിക്കുക. ട്രാക്കോണ്‍ കുറിയേഴ്‌സുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്. ആദ്യ ടെന്‍ഡറില്‍ കെഎസ്ആര്‍ടിസിയുടെ നിബന്ധനകള്‍ ഏജന്‍സികള്‍ അംഗീകരിച്ചില്ല. രണ്ടാം ടെന്‍ഡറില്‍ നിബന്ധനകള്‍ മാറ്റിയതോടെയാണു ട്രാക്കോണ്‍ പദ്ധതി ഏറ്റെടുത്തത്. പദ്ധതി വിജയകരമായാല്‍ കെഎസ്ആര്‍ടിസിയുടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമാകും.
കോര്‍പറേഷന്റെ 3100 ദീര്‍ഘദൂര ബസുകള്‍ കുറിയര്‍ വാഹനങ്ങളാകും.
കെഎസ്ആര്‍ടിസിക്കു പ്രതിമാസം രണ്ടുലക്ഷം രൂപ ട്രാക്കോണ്‍ നല്‍കും. ഇതിനു പുറമെ ആകെ വരുമാനത്തിന്റെ 40% കൂടി നല്‍കും.
കുറിയര്‍ കേരളത്തിനുള്ളില്‍ അതതു ദിവസവും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പിറ്റേന്നും എത്തിക്കും.
തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി ജില്ലകളില്‍ അതതു ദിവസം കുറിയര്‍ എത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















