ഡ്രൈവിങ് മികവ്: ദുബായ്-യില്‍ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകള്‍ ഉള്‍പ്പെടുത്തി പുതിയ പരീക്ഷാരീതിക്ക് തുടക്കം

ഡ്രൈവിങ് പഠിക്കാനെത്തുന്നവരുടെ മികവും അടിയന്തരസാഹചര്യങ്ങള്‍ തരണംചെയ്യാനുള്ള പ്രായോഗികശേഷിയും വിലയിരുത്തുന്ന പുതിയ പരീക്ഷാരീതി ദുബായ് ആര്‍ടിഎ(റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി)തുടങ്ങി. ഏതുസാഹചര്യത്തിലും മനസ്സാന്നിധ്യം കൈവിടാതെ വാഹനമോടിക്കാന്‍ കഴിയുമോയെന്നു ബോധ്യപ്പെടാന്‍ നിലവിലുള്ള പരീക്ഷയ്ക്കു പുറമേയാണിത്.
തുടക്കത്തില്‍ അറബിക്, ഇംഗ്ലിഷ്, ഉര്‍ദു ഭാഷകളിലാണ് പരീക്ഷയെങ്കിലും സെപ്റ്റംബര്‍ മുതല്‍ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളും ഉള്‍പ്പെടുത്തും. ഹിന്ദി, തമിഴ്, ബംഗാളി, ചൈനീസ്, റഷ്യന്‍ എന്നിവയാണ് മറ്റുഭാഷകള്‍.ഡ്രൈവിങ്ങിനെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ നല്‍കാനും എളുപ്പത്തില്‍ മനസ്സിലാക്കാനും പുതിയ സംവിധാനം സഹായകമാകുമെന്ന് ലൈസന്‍സിങ് ഏജന്‍സി സിഇഒ: അഹമ്മദ് ബഹ്‌റൂസിയാന്‍ പറഞ്ഞു.
റിസ്‌ക്‌സ് റെക്കഗ്‌നിഷന്‍ ടെസ്റ്റ് എന്ന ഈ പരീക്ഷാരീതി ഏതു സാഹചര്യത്തിലും പിരിമുറുക്കമില്ലാതെ ഡ്രൈവിങ് ആയാസരഹിതമാക്കാന്‍ പ്രാപ്തരാക്കും. ബൈക്കുകള്‍ മുതല്‍ വലിയ ട്രക്കുകള്‍ വരെയുള്ള എല്ലാ വിഭാഗത്തിലും പെട്ട വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സിനും ഇതുബാധകമാണ്. ഹൈവേകള്‍, സ്‌കൂള്‍ മേഖല, മരുഭൂമി, താമസയിടങ്ങള്‍, തിരക്കേറിയ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനമോടിക്കാനുള്ള ശേഷിയാണ് മുഖ്യമായും വിലയിരുത്തുക.
രാത്രിയിലും മഴയത്തുമുള്ള ഡ്രൈവിങ് മികവും പരിശോധിക്കും. ഓഡിയോയുടെയും വിഡിയോ ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് പരീക്ഷ. ത്രിമാന ദൃശ്യങ്ങള്‍ വാഹനമോടിക്കുന്ന പ്രതീതിയുണ്ടാക്കും. 25 സെക്കന്‍ഡ് വീതമുള്ള അഞ്ചു വിഡിയോകളാണുള്ളത്. അപകടങ്ങള്‍ കുറയ്ക്കാനും കൂടുതല്‍ ശ്രദ്ധയോടെ വാഹനമോടിക്കാനും ഈ പരീക്ഷാരീതി സഹായകമാകുമെന്നാണു പ്രതീക്ഷയെന്നും ചൂണ്ടിക്കാട്ടി.
ഡ്രൈവിങ് പരിശീലനവുമായി ബന്ധപ്പെട്ട് നാലുകാര്യങ്ങളാണ് ഉറപ്പുവരുത്തുന്നത്. ആര്‍ടിഎയുടെ നയം, നിയമങ്ങള്‍ എന്നിവ പരിശീലന കേന്ദ്രങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന പരിശോധന, പരിശീലനം നല്‍കുന്നവരുടെ യോഗ്യത, അവരുടെ പരിശീലനം, രാജ്യാന്തര നിലവാരം പാലിക്കല്‍, പരിശീലന കേന്ദ്രത്തില്‍ നിര്‍ദിഷ്ട സൗകര്യങ്ങളുണ്ടെന്ന ഉറപ്പുവരുത്തല്‍ എന്നിവയാണിത്. ഇന്റര്‍നാഷനല്‍ കമ്മിഷന്‍ ഫോര്‍ ഡ്രൈവര്‍ ടെസ്റ്റിങ് (സിഐഇസിഎ) പാഠ്യപദ്ധതി അനുസരിച്ചാണ് ഡ്രൈവര്‍മാര്‍ക്കു പരിശീലനം നല്‍കുന്നത്. സിഐഇസിഎയുമായി ആര്‍ടിഎ പരിശീലന കേന്ദ്രം അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















