ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കൂട്ടുകാരെ നേരില്‍ കണ്ട് കളിയും ചിരിയുമായ് ബാലസംഘം കൂട്ടുകാര്‍

ബാലസംഘം ആലപ്പുഴ ജില്ലാ കണ്‍വന്‍ഷന്‍ ഓണ്‍ലൈനായി ചേര്‍ന്നു. ജയകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആര്‍.മിഥുന്‍ഷാ ഉദഘാടനം ചെയ്തു. കോവിഡ് ബാധിച്ചു വീടുകളില്‍ കഴിയുന്ന കുട്ടികള്‍ ധാരാളമുണ്ട് എന്നാല്‍ അത്തരത്തിലുള്ള കുട്ടികള്‍ക്ക് അയല്‍പക്കത്തുള്ള കുട്ടികളോട് സംസാരിക്കുന്നതിന് പോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ ഗൂഗിള്‍ മീറ്റ് പോലെയുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കൂട്ടുകാരെ നേരില്‍ കണ്ട് കളിയും ചിരിയുമായ് ബാലസംഘം കൂട്ടുകാര്‍ അവരിലേക്ക് എത്തുന്ന ഒരു പദ്ധതിയാണ് ആലപ്പുഴ ജില്ലാകമ്മറ്റി ആവിഷ്‌കരിച്ചിരിക്കുന്നത് ഇന്ന് ചേര്‍ന്ന ജില്ലാ നവമാധ്യമ കണ്‍വന്‍ഷന്‍ ഇതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.
ഏരിയാ കമ്മറ്റികളാണ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത് ഏരിയയിലെ കോവിഡുമായി ബന്ധപ്പെട്ട് കഴിയുന്ന കൂട്ടുകാരുടെ നമ്ബറുകള്‍ ശേകരിച് അവരെ ഫോണിലൂടെയും ഗൂഗിള്‍ മീറ്റിലൂടെയും കണ്ട് സംസാരിക്കുന്നതും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമാണ് പരുപാടി. ജില്ലാ കണ്‍വന്‍ഷനില്‍ കണ്‍വീനറായി ബി.കെ.നിയാസ് ജോ:കണ്‍വീനര്‍മാരായി അലീനാ സന്തോഷ്, മനീഷ് എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തില്‍ ജില്ലാ സെക്രട്ടറി അനന്തലക്ഷ്മി, പ്രസിഡന്റ് ശ്രീശങ്കര്‍ ജില്ലാ കണ്‍വീനര്‍ എം.ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha