ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സാസൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

എല്ലാ സെന്‍ട്രല്‍ ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തടവുകാരുടെ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ തടവുകാര്‍ക്ക് പ്രത്യേക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ജയിലുകളില്‍ ചുരുങ്ങിയത് രണ്ട് ഡോക്ടര്‍മാരെ നിയോഗിക്കുമെന്നും ആവശ്യമെങ്കില്‍ അധിക തസ്തിക സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി വി പി ജോയ്, ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ടി കെ ജോസ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ജയില്‍ മേധാവി ഋഷിരാജ് സിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha