'പാര്‍ട്ടിയാണ് ഗ്രൂപ്പിനെക്കാള്‍ വലുത്'; നിയുക്ത കെ.പി.സി.സി പ്രസിഡന്റെ കെ. സുധാകരനെ സന്ദര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍

കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റായി നിയമിച്ച ഹൈകമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സുധാകരനെ തലസ്ഥാനത്തെ വസതിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പോരിക്കലും ഉണ്ടാകാത്തവിധം വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത്തവണ കെ.പി.സി.സി പ്രസിഡന്‍റിനെ തീരുമാനിച്ചത്. തങ്ങളെല്ലാം ഒരിക്കല്‍ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. പാര്‍ട്ടിയാണ് ഗ്രൂപ്പിനെക്കാള്‍ വലുത്. പാര്‍ട്ടിക്ക് മീതെ ഗ്രൂപ് അപകടകരമാണ്. ഈ സത്യം ഇപ്പോഴെങ്കിലും മനസ്സിലാക്കാനായില്ലെങ്കില്‍ പാര്‍ട്ടി അപകടത്തിലാകും. പ്രവര്‍ത്തകരുടെ പ്രതീക്ഷക്കൊത്ത് കോണ്‍ഗ്രസ് ഉയരുമെന്നും സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha