ഇന്നു മുതല്‍ കെ.എസ്.ആര്‍.ടി.സി. പരിമിതമായ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുമെന്ന് മന്ത്രി ആന്റണി രാജു. .... ബസുകളില്‍ ഇരുന്നു മാത്രമേ യാത്രയനുവദിക്കൂ, യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

യാത്രക്കാരുടെ ലഭ്യതയ്ക്കനുസരിച്ച് ഇന്നു മുതല്‍ കെ.എസ്.ആര്‍.ടി.സി. പരിമിതമായ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുമെന്ന് മന്ത്രി ആന്റണി രാജു.
സര്‍വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ 'എന്റെ കെ.എസ്.ആര്‍.ടി.സി.' മൊബൈല്‍ ആപ്പ്, വെബ്സൈറ്റ് എന്നിവയില്‍ ലഭ്യമാകും. ടിക്കറ്റുകള്‍ ഓണ്‍ലൈനായി റിസര്‍വ് ചെയ്യാം.
ദേശീയപാത, എം.സി. റോഡ്, മറ്റു പ്രധാന സംസ്ഥാന പാതകള്‍ എന്നിവിടങ്ങളിലൂടെയാണ് പ്രധാനമായും ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുക. ഓര്‍ഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സര്‍വീസുകള്‍ തുടരും.
കര്‍ശന നിയന്ത്രണമുള്ള ജൂണ്‍ 12, 13 തീയതികളില്‍ ആവശ്യ സര്‍വീസുകള്‍ക്കുള്ള ബസുകള്‍ മാത്രമേ ഉണ്ടാകൂ. പതിമ്മൂന്നിന് ഉച്ചയ്ക്കുശേഷം ദീര്‍ഘദൂര ബസുകള്‍ പുനരാരംഭിക്കും
യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ആവശ്യമുള്ള യാത്രാരേഖകള്‍ കരുതണം. ബസുകളില്‍ ഇരുന്നുമാത്രമേ യാത്രയനുവദിക്കൂ. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന ജൂണ്‍ 17മുതല്‍ പൂര്‍ണമായും ദീര്‍ഘദൂരസര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha