ഇത്രയും പ്രതീക്ഷിച്ചില്ല... രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും ഒരു പോലെ അവഗണിച്ച് കെ. സുധാകരനെ കൊണ്ടുവന്നതിന് പിന്നില്‍ കെ സി.വേണുഗോപാല്‍; നിര്‍ണായക ഘട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ വേണുഗോപാല്‍ മുഖ്യമന്ത്രി കുപ്പായവുമായി പറന്നിറങ്ങും

കെ.സി. വേണുഗോപാല്‍ ഇന്ന് വളരെ ഉയരെയാണ്. ഉത്തരേന്ത്യയില്‍ തോറ്റ് തുന്നം പാടിയ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്നും ജയിപ്പിച്ചയാളാണ് വേണുഗോപാല്‍. അതിനാല്‍ തന്നെ കേരളത്തില്‍ വേണുഗോപാല്‍ പറയുന്നതേ ഇനി നടക്കൂ.
രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ ചാണ്ടിയുടേയും ഗ്രൂപ്പുകളി അവസാനിപ്പിച്ച് വിഡി സതീശനെ പ്രതിപക്ഷ നേതാവായും കെ. സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയും കൊണ്ടുവന്നു. ഇനി സംഭവിക്കുന്നത് നിര്‍ണായക ഘട്ടത്തില്‍ വേണുഗോപാല്‍ മുഖ്യമന്ത്രി കുപ്പായവുമായി കേരളത്തിലെത്തും.
ഗ്രൂപ്പുകളിയുടെ കുരുക്കില്‍ ശ്വാസംമുട്ടിയും, തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മൂക്കുകുത്തിയും ഗുരുതരാവസ്ഥയിലായ പാര്‍ട്ടിക്ക് ജീവശ്വാസം പകര്‍ന്ന് പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ ദൗത്യം കോണ്‍ഗ്രസിലെ 'കണ്ണൂര്‍ രക്ത'മായ സുധാരനെ ഏല്‍പ്പിച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്. കണ്ണൂരില്‍ നിന്നുള്ള എം.പി കൂടിയായ സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കിയുള്ള തീരുമാനം ഇന്നലെ ഉച്ചകഴിഞ്ഞ് രാഹുല്‍ ഗാന്ധി നേരിട്ടാണ് അദ്ദേഹത്തെ വിളിച്ചറിയിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ കൊണ്ടുവന്ന് ഗ്രൂപ്പ് നായകരെ ഞെട്ടിച്ച ഹൈക്കമാന്‍ഡ്, പാര്‍ട്ടി അദ്ധ്യക്ഷന്റെ കാര്യത്തിലും ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ ധീരമായ തീരുമാനമെടുക്കുകയായിരുന്നു. വര്‍ക്കിംഗ് പ്രസിഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷിനൊപ്പം, പി.ടി. തോമസിനെയും ടി. സിദ്ധിഖിനെയും നിയമിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയ മുന്‍ എം.പി കെ.വി. തോമസിനെ യു.ഡി.എഫ് കണ്‍വീനര്‍ ആക്കിയേക്കും.
തദ്ദേശത്തിലെ തോല്‍വിയെത്തുടര്‍ന്ന്, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ കെ. സുധാകരനെ അദ്ധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡ് നീക്കമുണ്ടായെങ്കിലും എ, ഐ ഗ്രൂപ്പുകളുടെ എതിര്‍പ്പു കാരണം ഉപേക്ഷിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചെങ്കിലും, ഗ്രൂപ്പുകളുടെ വിയോജിപ്പിനു മുന്നില്‍ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം വീണ്ടും വഴിമുട്ടി.
ഇതിനിടെ, പ്രസിഡന്റ് സ്ഥാനത്തേക്ക് വര്‍ക്കിംഗ് പ്രസിഡന്റും എം.പിയുമായ കൊടിക്കുന്നില്‍ സുരേഷിന്റെയും ചില ഗ്രൂപ്പ് നോമിനികളുടെയും പേരുകള്‍ പ്രചരിച്ചെങ്കിലും പാര്‍ട്ടി അണികളുടെ വികാരം അതല്ലെന്ന് ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വഴി സംസ്ഥാന നേതാക്കളുടെ അഭിപ്രായമാരാഞ്ഞെങ്കിലും, ആരുടെയും പേര് നിര്‍ദ്ദേശിക്കാതെ നിസ്സഹകരണമനോഭാവത്തിലായിരുന്നു ഗ്രൂപ്പ് മാനേജര്‍മാര്‍. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഇടപെടല്‍.
പാര്‍ട്ടിയെ അടിമുടി ചലനാത്മകമാക്കുകയാണ് സുധാകരനെ നിയമിക്കുക വഴി ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം. അണികളില്‍ ആവേശമുണര്‍ത്തുന്ന തീപ്പൊരി നേതാവാണ് സുധാകരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ സുധാകരനു മുന്നില്‍ മൂന്നു വര്‍ഷത്തോളം സാവകാശമുണ്ടെന്നത് അനുകൂല ഘടകം.
ബൂത്ത് തലം തൊട്ട് ഡി.സി.സി തലം വരെ സമഗ്ര അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചനകള്‍. 14 ഡി.സി.സികളിലും പുതിയ അദ്ധ്യക്ഷന്മാര്‍ എത്തിയേക്കും. കെ. സുധാകരന്‍ പ്രസിഡന്റായി എത്തുകയും കെ.സി. വേണുഗോപാല്‍ കരുത്ത് കൂട്ടുകയും ചെയ്യുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസിലുണ്ടാകാവുന്ന ചലനങ്ങളാണ് നിരീക്ഷകര്‍ പങ്കുവയ്ക്കുന്ന ആശങ്കകളിലൊന്ന്.
https://www.facebook.com/Malayalivartha